തിരുവനന്തപുരം: ഓണത്തിന് അവശ്യസാധനങ്ങൾ ഓൺലൈനിലൂടെ വീട്ടിലെത്തിക്കാനായി കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളുടെ സംരംഭം. ഇതിനായി തയ്യാറാക്കിയ 'ഫെസ്റ്രീവ്സ് " എന്ന് പേര് നൽകിയിട്ടുള്ള ആപ്ലിക്കേഷന്റെ ഉദ്ഘാടനം ആദ്യ ഓർഡർ നൽകിക്കൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. കെ.എസ്.ഡബ്ല്യു.ഡി.സി മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി, കെ.യു.ബി.ഐ.ഐ.സി മാനേജിംഗ് ഡയറക്ടർ മനോജ് ചങ്ങാട് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഓണത്തിന് ആവശ്യമായ സാധന സാമഗ്രികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി വാങ്ങുന്നതിന് വളരെ ഉപകാരപ്രദമാണ് ഈ ആപ്ലിക്കേഷനെന്ന് മേയർ പറഞ്ഞു. ഓണക്കോടിയും പൂക്കളും ഓണത്തപ്പനും സദ്യക്കിറ്റും തുടങ്ങി ഓണത്തിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും അതിവേഗം വീടുകളിൽ ലഭ്യമാക്കുന്നതിന് ഫെസ്റ്രീവ്സ് സഹായകരമാകുമെന്ന് സി.ഇ.ഒ പാർവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |