SignIn
Kerala Kaumudi Online
Saturday, 20 April 2024 9.45 AM IST

രണ്ടാമതെത്തിയിട്ടും സെമിയിലെത്താതെ സജൻ

sajan

നീന്തലിലെ പ്രതീക്ഷകൾ അവസാനിച്ചു

ടോക്യോ: പുരുഷൻമാരുടെ 100മീറ്രർ ബട്ടർഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശ് സെമികാണാതെ പുറത്തായി. മത്സരിച്ച ഹീറ്ര്‌സിൽ 53.45 സെക്കൻഡിൽ രണ്ടാമനായി ഫിനിഷ് ചെയ്തെങ്കിലും സെമിയിൽ എത്താൻ അത് മതിയാകുമായിരുന്നില്ല. 51.74 സെക്കൻഡായിരുന്നു സെമിയിൽ എത്താനുള്ള യോഗ്യതാ സമയം. ഹീറ്ര്‌സിൽ ആകെ മത്സരിച്ച 55 താരങ്ങളിൽ 46-ാമതാണ് സജൻ കുറിച്ച സമയം. ഇതോടെ നീന്തലിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.

പതിനാറ് പേരാണ് സെമിയിലേക്ക് യോഗ്യത നേടിയത്. നേരത്തേ 200മീറ്രർ ബട്ടർഫ്ലൈയിലും മത്സരിക്കാനിറങ്ങിയ 27കാരനായ സജൻ ഹീറ്ര്‌സിൽ പുറത്തായിരുന്നു. മറ്റിന്ത്യൻ താരങ്ങളായ ശ്രീഹരി നടരാജ് പുരുഷൻമാരുടെ 100 മീറ്റർ ബാക്ക് ‌സ്ട്രോക്കിലും വനിതാ വിഭാഗം ഇതേ ഇനത്തിൽ മനാ പട്ടേലും യോഗ്യതാ റൗണ്ടിൽ പുറത്തായി. യോഗ്യതാറൗണ്ട് കടക്കാനാകാതെയാണ് ഇന്ത്യൻ താരങ്ങളുടെ മടക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAJAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.