ആലുവ: മരട് സെന്റ് മേരീസ് മദ്ലേനിയൻ ദേവാലയത്തിലെ സഹവികാരി വരാപ്പുഴ സ്വദേശി ഫാ. സിബി വർഗീസ് (33) ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തും. നാലു വയസുകാരിയെ രണ്ട് തവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് അമ്മ നൽകിയ രഹസ്യ മൊഴിയെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് എടത്തല പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.
പ്രതി ഒരു യുവതിയുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. കുഴിവേലിപ്പടിയിൽ പ്രതിമാസം 8,500 രൂപ വാടകയുള്ള വീട്ടിൽ എട്ട് മാസത്തോളം യുവതിയെ പാർപ്പിച്ചിരുന്നു. ഇയാൾ ഒളിവിൽ പോയതോടെ യുവതിയും വീടൊഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |