തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ പോസ്റ്റ് വിവാദമായതോടെ, പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽനിന്നു പിൻവലിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം നിറഞ്ഞതോടെയാണ് പൊലീസ് തടിതപ്പിയത്.
വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസ് മുന്നോട്ടുവച്ച ചില നിർദേശങ്ങളാണ് വിവാദമായത്. ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ വ്യാജ പ്രൊഫൈലാവാൻ സാദ്ധ്യത കൂടുതൽ, ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, ഒരു പുരുഷന്റെ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ എന്നതും വ്യാജന്റെ ലക്ഷണമാണ് എന്നൊക്കെയായിരുന്നു പോസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |