SignIn
Kerala Kaumudi Online
Friday, 29 March 2024 11.37 AM IST

ഫെഡറൽ ബാങ്ക്: ഐ.എഫ്.സി നേടിയത് 4.99% ഓഹരികൾ

federal-bank

കൊച്ചി: ലോകബാങ്കിന് കീഴിലുള്ള ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ 916 കോടി രൂപയുടെ നിക്ഷേപത്തോടെ ഫെഡറൽ ബാങ്കിൽ സ്വന്തമാക്കിയത് 4.99 ശതമാനം ഓഹരി പങ്കാളിത്തം. പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും ചെറുകിട ബിസിനസുകൾക്കുള്ള സാമ്പത്തിക പിന്തുണ ഉയർത്താനും നിക്ഷേപം ചെലവഴിക്കുമെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ടിയർ-1 മൂലധനപര്യാപ്‌താ അനുപാതം മെച്ചപ്പെടുത്തൽ, എം.എസ്.എം.ഇകൾക്ക് പ്രോത്സാഹനം എന്നിവയ്ക്കും നിക്ഷേപം സഹായകമാകും.

ഓഹരിയൊന്നിന് 87.39 രൂപ നിരക്കിൽ 10.48 കോടി ഓഹരികളാണ് ഐ.എഫ്.സിക്കും ഐ.എഫ്.സിക്ക് കീഴിലുള്ള ഐ.എഫ്.സി ഫിനാൻഷ്യൽ ഇൻസ്‌റ്റിറ്റ്യൂഷൻസ് ഗ്രോത്ത് ഫണ്ട്, ഐ.എഫ്.സി എമർജിംഗ് ഏഷ്യ ഫണ്ട്, ഐ.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്നിവയ്ക്കായി കൈമാറിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FEDERAL BANK, IFC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.