SignIn
Kerala Kaumudi Online
Saturday, 20 April 2024 4.16 AM IST

രോഗികൾക്ക് ആശ്വാസമായി 'സമാശ്വാസം' പദ്ധതി

patient

 പ്രതിമാസം ധനസഹായം

കൊല്ലം: വൃക്ക രോഗികൾക്കും വൃക്ക, കരൾ മാറ്റിവയ്ക്കലിന് വിധേയരായവർക്കും ധനസഹായം നൽകുന്ന സമാശ്വാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, കോർപ്പറേഷൻ, നഗരസഭാ ഓഫീസുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും സാമൂഹിക സുരക്ഷാ മിഷൻ വെബ്‌സൈ​റ്റിലും അപേക്ഷാ ഫാറം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസർക്ക് നൽകണം. തുടർന്ന് അന്വേഷണം നടത്തി ശുപാർശ സഹിതം അപേക്ഷ കേരള സാമൂഹിക സുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകും.

വൃക്ക രോഗികൾക്ക്

വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. പ്രതിമാസം 1,100 രൂപ.

 ആവശ്യമായ രേഖകൾ

1. ബി.പി.എൽ സർട്ടിഫിക്ക​റ്റ് അല്ലെങ്കിൽ ബി.പി.എൽ റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

2. രോഗി മാസത്തിൽ ഒരു തവണയെങ്കിലും ഡയാലിസിസിന് വിധേയമാകുന്നുവെന്ന് ആശുപത്രിയിലെ വൃക്കരോഗ വിദഗ്ദ്ധൻ നൽകുന്ന സർട്ടിഫിക്ക​റ്റ്. ഡയാലിസിസ് ആരംഭിച്ച തീയതി സർട്ടിഫിക്ക​റ്റിൽ രേഖപ്പെടുത്തണം.

3. ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്

4. ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്

............................................

വൃക്ക, കരൾ മാറ്റിവച്ചവർക്ക്

ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷം വരെ ധനസഹായം. ഒരുലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിമാസം 1,000 രൂപ.

 ആവശ്യമായ രേഖകൾ:

1. തുടർചികിത്സയിലുള്ള ആളാണെന്ന് വൃക്ക, കരൾ രോഗ വിദഗ്ദ്ധന്റെ സർട്ടിഫിക്ക​റ്റ്

2. ഗസ​റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഡിസ്ചാർജ് ഷീ​റ്റിന്റെ പകർപ്പ്

3. കുടുംബ വാർഷികവരുമാനം തെളിയിക്കുന്ന സർട്ടിഫിക്ക​റ്റ്

4. പാസ്ബുക്കിന്റെ പകർപ്പ്

...........................................

ഹീമോഫീലിയ ബാധിച്ചവർക്ക്

വരുമാനപരിധി ബാധകമാക്കാതെ പ്രതിമാസം 1000 രൂപ

 ആവശ്യമായ രേഖകൾ

1. ഹീമോഫീലിയ രോഗിയാണെന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ മെഡിസിൻ, പീഡിയാട്രിക്, ഹെമ​റ്റോളജി വിഭാഗങ്ങളിലെ ഏതെങ്കിലും ഡോക്ടർ നൽകുന്ന സർട്ടിഫിക്ക​റ്റ്. ഇതിൽ വകുപ്പുതലവനോ ആശുപത്രി സൂപ്രണ്ടോ ഒപ്പിട്ടിരിക്കണം.

2. ദേശസാത്കൃത ബാങ്കിലെ പാസ് ബുക്കിലുള്ള വ്യക്തി വിവരങ്ങളുള്ള താളിന്റെ പകർപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, SCHEME FOR PATIENTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.