SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.38 PM IST

ലോകത്ത് 19.73 കോടി കൊവിഡ് ബാധിതർ; കൂടുതൽ മരണം അമേരിക്കയിൽ

covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 4,213,101 ആണ്. രോഗമുക്തി നേടിയവർ 178,489,651 ആണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 628,468 പേരാണ് യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. 87,124 പുതിയ കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,577,109 ആയി ഉയർന്നു.

കൊവിഡ് മരണത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 554,626 പേരാണ് മരിച്ചത്. 19,839,369 രോഗബാധിതരാണ് രാജ്യത്തുള്ളത്. 18,569,991 പേർ രോഗമുക്തി നേടി.


ഇന്ത്യയിൽ കഴിഞ്ഞ ദിവസം 44,673 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 423,244 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 31,571,295 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 30,736,241 കോടി പേർ രോഗമുക്തി നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, WORLD COVID-19-WORLD-UPDATES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.