കോയമ്പത്തൂർ: പൊതു വീഥിയിൽ നിരന്തരം ഹോൺ മുഴക്കിയത് ശാസിച്ച വൃദ്ധനെ യുവാവ് തല്ലികൊന്നു. കോയമ്പത്തൂരിലെ പൊടന്നൂർ സ്വദേശിയായ പൊന്നുസാമിയാണ് കൊല്ലപ്പെട്ടത്. 72കാരനായ പൊന്നുസാമിയുടെ അയൽക്കാരന്റെ മരുമകൻ കൂടിയായ ശിവയെ പൊലീസ് തിരയുന്നതായി റിപ്പോർട്ട്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കോയമ്പത്തൂരിലെ വെള്ളലൂർ റോഡിൽ നടക്കാനിറങ്ങിയ പൊന്നുസാമി നിരന്തരമായി ഹോൺ അടിച്ചുകൊണ്ട് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ശിവയെ വഴക്കു പറഞ്ഞതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
പൊതുസ്ഥലത്ത് വച്ച് തന്നോട് പരുഷമായി പെരുമാറിയത് ഇഷ്ടപ്പെടാത്ത ശിവ പൊന്നുസാമിയുമായി തർക്കത്തിലേർപ്പെടുകയും അദ്ദേഹത്തെ തല്ലുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. സംഭവത്തിനു ശേഷം പൊന്നുസാമിയുടെ മകൻ മരുധച്ചെല്ലം സ്ഥലത്ത് എത്തുകയും വൃദ്ധനെ ആശുപത്രിയിലാക്കുകയുമായിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ പൊന്നുസാമി മരണമടഞ്ഞു. മകൻ മരുധച്ചെല്ലത്തിന്റെ മൊഴിയിൽ ശിവയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |