മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി.
സാമൂഹിക ഉന്നമനത്തിനും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി മമ്മൂട്ടി നടത്തുന്ന ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് വള്ളക്കടവ് വലിയ പള്ളി ഇമാം അബ്ദുൽ ഗഫാർ മൗലവി വള്ളക്കടവ് യത്തീംഖാനയിൽ വച്ച് നടന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു.
ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതിയാണ് വിദ്യാമൃതം. ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപുഴ സ്വാഗതം ആശംസിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം യത്തീംഖാന ഭാരവാഹി എം. കെ. നാസർ, ജമാഅത്ത് പ്രസിഡന്റ് സൈഫുദ്ദീൻ ഹാജി, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ അംഗങ്ങളായ അശോകൻ, അരുൺ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |