തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും അനാവശ്യ പിഴ ചുമത്തുന്നതുമായ ആരോപണം സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെ ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്. ചെങ്കൽ വാഹന സർവീസ് നടത്തുന്ന ഡ്രൈവറുടെ പ്രതിഷേധത്തിന്റെ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലും ഐഡികളിലുമാണ് ഈ പോസ്റ്റ് വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നത്.
ഇന്ന് മഞ്ചേരിയിൽ കണ്ട ഒരു ചെങ്കൽ വാഹന തൊഴിലാളിയുടെ പ്രതിഷേധത്തിന്റെ ചിത്രമാണിത്. ആ ചുവന്ന ശീട്ട് കാണുന്നത് മുഴുവൻ പിഴ അടച്ച റസീറ്റുകളാണ്. ഈ മനുഷ്യനും കിറ്റ് കിട്ടാറുണ്ട് എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. ചെങ്കൽ വാഹന സർവീസിന് മുഖ്യമന്ത്രി അനുമതി നൽകിയിട്ടും ഉദ്യോഗസ്ഥർ വഴിനീളെ ചെക്കിംഗും പിഴയും ഈടാക്കുന്നതായി കാണിക്കുന്ന ബോർഡും ചിത്രത്തിലെ തൊഴിലാളിയുടെ കെെയിൽ ഉണ്ട്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |