SignIn
Kerala Kaumudi Online
Friday, 19 April 2024 8.13 PM IST

കണ്ണൂർ സർവ്വകലശാല: ആറാം സെമസ്റ്റർ ബികോം പരീക്ഷയിൽ 56.36 ശതമാനം വിജയം

uni

കണ്ണൂർ കണ്ണൂർ സർവ്വകലശാലയിൽ ബി.കോം പരീക്ഷയെഴുതിയ 4216 വിദ്യാർത്ഥികളിൽ 2376 (56.36 ശതമാനം) പേർക്ക് വിജയം.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 3932 പേർ പരീക്ഷ എഴുതിയതിൽ 1896 (48.22 ശതമാനം) പേരാണ് വിജയിച്ചത്.ആറാം സെമസ്റ്റർ ബി.എ , ബി.എസ്.സി ഫലം ആഗസ്റ്റ് മൂന്നിനും നാലിനും വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് മഹാമാരിയെ തുടർന്ന് ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും നിലനിൽക്കെ അവസാന സെമസ്റ്റർ യു.ജി,പി.ജി അവസാന വർഷ യു.ജി (എസ്.ഡി.ഇ)പരീക്ഷകൾ സർവകലാശാല സമയ ബന്ധിതമായി നടത്തിയിരുന്നു. അവസാന സെമസ്റ്റർ യു.ജി പരീക്ഷകൾ ജൂലായ് 19 നാണ് അവസാനിച്ചത്.ജൂലായ് 19 ന് ആരംഭിച്ച കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ 26നാണ് സമാപിച്ചത്. ഏഴ് മൂല്യ നിർണ്ണയ ക്യാമ്പുകളിലായി 1200 അദ്ധ്യാപകർ മൂല്യ നിർണ്ണയത്തിൽ പങ്കെടുത്തു. 67091 ഉത്തരക്കടലാസുകൾ ആണ് ഈ കുറഞ്ഞ സമയ പരിധികൾക്കുള്ളിൽ മൂല്യ നിർണ്ണയം ചെയ്തത്.
വാർത്താസമ്മേളനത്തിൽ വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ, ,പ്രൊ വൈസ് ചാൻസിലർ പ്രൊഫ.എ .സാബു , പരീക്ഷാ കൺട്രോളർ ഡോ. പി .ജെ.വിൻസെന്റ് , ,സിൻഡിക്കേറ്റ് അംഗം.ഡോ. ടി. പി. അഷറഫ് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.