പാലക്കാട്: ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. പ്രൊജക്ട് ഓഫീസർ പി.എസ്.ശിവദാസൻ അദ്ധ്യക്ഷനായി. മേളയിൽ തനത് ഉത്പ്പന്നങ്ങൾക്ക് ആഗസ്റ്റ് 20വരെ 30 ശതമാനം പ്രത്യേക റിബേറ്റ് നൽകും. 499, 750, 2999 എന്നീ വിലകളിൽ ഖാദി കിറ്റ് വിൽപ്പനയ്ക്കായി തയ്യാറായിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഖാദി ബോർഡിന് കീഴിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ, ഗ്രാമ സൗഭാഗ്യ വിൽപനശാലകളിൽ ഖാദി ഉൽപ്പന്നങ്ങളും ഖാദി കിറ്റും ലഭ്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാവും മേള നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |