SignIn
Kerala Kaumudi Online
Thursday, 25 April 2024 11.12 PM IST

ഓണക്കിറ്റിൽ മധുരവുമായ് കുടുംബശ്രീ

kudumbhasree

ഓണക്കിറ്റിലേക്കുള്ള ശർക്കര വരട്ടി തയ്യാറാക്കുന്ന കുടുംബശ്രീ പ്രവർത്തകർ

തൃശൂർ: സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ മധുരവുമായി കുടുംബശ്രീ. ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂർ എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലേക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണക്കിറ്റിലേക്കായി ശർക്കര വരട്ടി വിതരണം ചെയ്യുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകി വരുന്ന അവശ്യ സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റിലാണ് കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ശർക്കര വരട്ടിയുടെ 100 ഗ്രാമിന്റെ പാക്കറ്റ് ഉൾപ്പെടുത്തുന്നത്.

ജില്ലയിലെ നാല് ഡിപ്പോകളിൽ നിന്നായി 1,58,0000 പാക്കറ്റുകൾക്കുളള ഓർഡറുകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സപ്ലൈകോ വഴി ലഭിച്ച ഈ ഓർഡർ വലിയൊരു ആശ്വാസമായിരിക്കുകയാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന മുപ്പതോളം സംരംഭക യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ചിപ്‌സുകൾ തയ്യാറാക്കി വിതരണം ചെയ്തു വരുന്നത്. സപ്ലൈകോയിൽ നിന്ന് തുടർന്നും ഇത്തരത്തിലുളള ബൾക്ക് ഓർഡറുകൾ ലഭിച്ചാൽ സമയബന്ധിതമായി പൂർത്തീകരിച്ച് നൽകാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കുടുംബശ്രീ സംരംഭകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.