അമ്പലപ്പുഴ: ദേശീയപാത വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ ന്യായവിലയിലുള്ള അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകി. സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷവും വ്യാപാരികളാണ്. വരുമാനം ഇല്ലാതാകുന്നതിനൊപ്പം കിടപ്പാടവും നഷ്ടപ്പെടുകയാണ്. എന്നിട്ടും വസ്തുവിന് ന്യായവില ലഭിക്കുന്നില്ല. പുറക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പർ പത്തൊൻപതിലെ ഭൂമിക്ക് ലഭിക്കുന്ന വിലപോലും ഇരുപത്തൊന്നിലെ ഭൂമിക്ക് ലഭിക്കുന്നില്ല. തോട്ടപ്പള്ളിയിലാണെങ്കിൽ ഹാർബറുൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളുള്ളതിനാൽ വസ്തുക്കൾക്ക് വലിയ വിലയാണ്. വസ്തു നഷ്ടപ്പെടുന്നവർക്ക് വീണ്ടും വസ്തു വാങ്ങണമെങ്കിൽ ഭീമമായ വില നൽകേണ്ടിവരും. ജില്ലാ കളക്ടർ ഇടപെട്ട് അപാകത പരിഹരിക്കണമെന്ന് സമിതി ജനറൽ സെക്രട്ടറി വി. സബിൽ രാജ്, വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |