മലപ്പുറം: ജില്ലയിൽ സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ എ.എ.വൈ ( മഞ്ഞ കാർഡ് ) വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.
പഞ്ചസാര ഒരുകി.ഗ്രാം, വെളിച്ചെണ്ണ 500 മി.ലി, ചെറുപയർ 500 ഗ്രാം, തുവരപരിപ്പ് 250 ഗ്രാം, തേയില 100 ഗ്രാം, മുളക്/ മുളക് പൊടി 100 ഗ്രാം, ശബരി പൊടിയുപ്പ് ഒരു കിലോഗ്രാം, മഞ്ഞൾ 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം , കശുവണ്ടി പരിപ്പ് 50 ഗ്രാം, ഏലയ്ക്ക 20 ഗ്രാം , നെയ്യ് 50 മി.ലി, ശർക്കരവരട്ടി / ഉപ്പേരി 100 ഗ്രാം, ആട്ട ഒരു കിലോഗ്രാം, ഒരു ശബരി ബാത്ത് സോപ്പ് എന്നിവയാണ് സൗജന്യ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |