ന്യൂഡൽഹി :കൊവിഡിനെ തുടർന്ന് നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസ് ആഗസ്റ്റ് 31 വരെ തുടങ്ങില്ല.
കൊവിഡ് മൂന്നാം തരംഗമുണ്ടാവാനുള്ള സാദ്ധ്യതയും ഡെൽറ്റ വകഭേദം പടരുന്നതും മുൻനിർത്തിയാണ് വിമാനവിലക്ക് നീട്ടാൻ ഡി.ജി.സി.എ തീരുമാനിച്ചത്.
ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ല. എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങളും സർവീസ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |