വക്കം : വക്കത്ത് കടത്ത് വള്ളങ്ങൾ അനധികൃതമായി കൊണ്ട് പോകുന്നതായി പരാതി. വക്കം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ കായിക്കരക്കടവിലും, ഇറങ്ങു കടവിലുമാണ് കടത്ത് വള്ളങ്ങൾ ഉള്ളത്. ഇതിന്റെ പ്രവർത്തനം വൈകിട്ട് ആറിന് അവസാനിക്കും. എന്നാൽ രാത്രികാലങ്ങളിൽ വള്ളങ്ങൾ ചിലർ കൈയ്യേറി ഉപയോഗിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് മിക്കപ്പോഴും സാമൂഹിക വിരുദ്ധരാണ് കൈയ്യേറുന്നത്. ഈ കാര്യത്തിൽ ബന്ധപെട്ടവർ ഇടപെടണമെന്ന് പരിസരവാസികൾ ആവശ്യപെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |