അരീക്കോട് : ഗ്രാമപഞ്ചായത്തിൽ ഇനി കൊവിഡ് പരിശോധനയ്ക്ക് വന്നാൽ ഫുൾ ബ്രോസ്റ്റും ഒരു പ്ളേറ്റ് ഷവർമയും സ്വന്തമാക്കാം. ആന്റിജൻ ടെസ്റ്റ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അരീക്കോട് ഗ്രാമപഞ്ചായത്തും വ്യാപാരികളും ചേർന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുക.
ആദ്യ അഞ്ചു നറുക്കുകൾക്ക് ഫുൾ ബ്രോസ്റ്റും അടുത്ത അഞ്ചു നറുക്കുകൾക്ക് ഷവർമ പ്ലേറ്റും നൽകും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും കൂടുതൽ പരിശോധനകൾ നടത്തും. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക ക്യാമ്പ് സജ്ജമാണെന്നും അരീക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട പറഞ്ഞു.
അരീക്കോട് ഗ്രാമപഞ്ചായത്ത് നിലവിൽ ഡി കാറ്റഗറിയിലാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിനു മുകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |