കോഴിക്കോട്: നഗരത്തിൽ വയനാട് റോഡിൽ നടക്കാവ് ഭാഗത്തെ പഴയ ഇന്ധന ഡിപ്പോയിലെ ടാങ്ക് പൊളിക്കുന്നതിനിടയിൽ തീപ്പിടിത്തം.
ആദ്യകാല ബസ് സർവീസായ കാലിക്കറ്റ് വയനാട് മോട്ടോർ സർവീസിന്റെ ഡിപ്പോയിലാണ് സംഭവം. പുതിയ ഫ്ളാറ്റ് നിർമ്മാണം തുടങ്ങുന്നതിന്റെ ഭാഗമായി മണ്ണിനടിയിലെ ടാങ്ക് പൊളിക്കാനുള്ള ശ്രമത്തിനിടെ പൊടുന്നനെ തീപ്പിടിക്കുകയായിരുന്നു. ഏറെ ഉയരത്തിൽ പുക ഉയർന്നതോടെ പരിസരത്തുള്ളവരാകെ ആശങ്കയിലായി.
വയനാട് റോഡിലൂടെ പോവുകയായിരുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിലെ പൊലീസ് സംഘം ഉടനെ നിറുത്തി ഫയർഫോഴ്സിൽ വിവരമറിയിച്ചു.വൈകാതെ അഗ്നി രക്ഷാസേനാംഗങ്ങളെത്തി തീയണച്ചു. ആളപായമില്ല.
റോഡിന്റെ എതിർവശത്ത് പെട്രോൾ ബങ്കുണ്ടെന്നതാണ് ഏറെ ആശങ്കയ്ക്കിടയാക്കിയത്.
പഴയ ഡിപ്പോയുടെ ആളൊഴിഞ്ഞ സ്ഥലത്ത് ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നിർത്തിയിടുന്നത് പതിവാണ്. സംഭവസമയത്തും ഒരു ബസ്സുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |