SignIn
Kerala Kaumudi Online
Thursday, 25 April 2024 3.01 PM IST

250 പേർക്ക് രാജധാനി ഗ്രൂപ്പ് സ്‌കോളർഷിപ്പ്

തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ചാരിറ്റബിൾ ട്രസ്റ്റ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയതയി ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു. എൻജിനീയറിംഗും തൊഴിൽ സാദ്ധ്യതയുള്ള ഇതര വിഷയങ്ങളും പഠിക്കുന്നതിനുമാണ് സ്‌കോളർഷിപ്പുകൾ. മൂന്നു കോടി രൂപയുടെ സ്‌കോളർഷിപ്പിലൂടെ 250 വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. തിരുവനന്തപുരത്തെ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, രാജധാനി പോളിടെക്‌നിക്ക്, രാജധാനി ബിസിനസ് സ്‌‌കൂൾ, പാലക്കാട്ടെ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ കോഴ്‌സുകൾ ഇതിൽ ഉൾപ്പെടും. താത്പര്യമുളളവർക്ക് 2021 ഓഗസ്റ്റ് പത്തിന് മുമ്പ് കോളേജുകളിൽ നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷിക്കാം. ഫോൺ: 7025577773, email: principal@riet.edu.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJADHANI SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.