SignIn
Kerala Kaumudi Online
Wednesday, 22 September 2021 4.39 AM IST

പത്രജീവനക്കാരുടെ പെൻഷൻ അപാകത പരിഹരിക്കാൻ ഇടപെടും:മന്ത്രി അനിൽ

g-r-anil
കേരള ന്യൂസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ സംഘടിപ്പിച്ച എൻ.ശാർങ്ധരൻ അനുസ്‌മരണത്തിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ കേരളകൗമുദി ജീവനക്കാരൻ സുധികുമാറിന്റെ മകൾ ഗോപികയ്‌ക്ക് വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കുന്നു.

തിരുവനന്തപുരം: പത്ര ജീവനക്കാരുടെ പെൻഷൻ അപാകതകൾ പരിഹരിക്കാൻ ഇടപെടുമെന്ന് ഉറപ്പ് നൽകി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച എൻ.ശാർങ്‌ഗധരൻ അനുസ്‌മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും 2020 ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളകൗമുദി തിരുവനന്തപുരംകാരുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന പത്രമാണെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷവാർത്തകൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന കേരളകൗമുദിയിൽ വാർത്തയുമായി എത്തുമ്പോൾ ശാർങ്‌ഗധരൻ ഉൾപ്പെടെയുളളവർ നൽകിയിരുന്ന വാത്സല്യം വലുതായിരുന്നുവെന്നും ജി.ആർ അനിൽ അനുസ്‌മരിച്ചു.

കേരളകൗമുദി ജീവനക്കാരനായ സുധികുമാറിന്റെ മകൾ ഗോപികയ്‌ക്കും ജന്മഭൂമി ജീവനക്കാരൻ ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്‌മിക്കുമാണ് വിദ്യാഭ്യാസ അവാർഡ് ലഭിച്ചത്. എ.എൻ.ഇ.എഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വി.ബാലഗോപാൽ, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ, കെ.യു.ഡബ്ലിയു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, എൻ.ജെ.പി.യു ജില്ലാ സെക്രട്ടറി രാജശേഖരൻ നായർ, കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് സുധീഷ്, സെക്രട്ടറി ഉദയകുമാർ, ട്രഷറർ പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.