കൊല്ലം: കൊട്ടിയം എൻ.എസ്.എസ് ലാ കോളേജിൽ 2021-22 അദ്ധ്യയന വർഷത്തെ പഞ്ചവത്സര ബിഎ എൽഎൽ.ബി മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷാഫാറം വിതരണം ആരംഭിച്ചു. പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഒ.ബി.സി, എസ്.ഇ.ബി.സി, എസ്.സി,എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് മാർക്കിൽ നിയമാനുസൃത ഇളവുണ്ട്. അപേക്ഷകർക്ക് 2021 ഡിസംബർ 31ന് 17 വയസ് പൂർത്തിയായിരിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷാഫോറം തപാലിൽ ആവശ്യമുള്ളവർ പ്രിൻസിപ്പലിന്റെ പേരിൽ കൊട്ടിയത്ത് മാറാവുന്ന 600 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാഫോറം വിതരണം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ മൂന്നുവരെ. ഫോൺ: 0474 2530581
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |