SignIn
Kerala Kaumudi Online
Friday, 19 April 2024 6.46 AM IST

സാബ്‌ലെയ്ക്ക് റെക്കാഡ്, പക്ഷേ ഫൈനൽ കണ്ടില്ല

avinash-sable

ജാബിറും ദ്യുതിയും മിക്സഡ് റിലേ ടീമും ഹീറ്റ്സിൽ പുറത്ത്

ടോക്യോ: ഒളിമ്പിക്സിന്റെ ഗ്ലാമർ വിഭാഗമായ അത്‌ലറ്രിക്സിൽ ആദ്യ ദിനം ഇന്ത്യൻ താരങ്ങൾക്ക് നിരാശമാത്രം. ഇന്നലെ മത്സരിച്ച ആർക്കും മുന്നോട്ട് പോകാനായില്ല. പുരുഷൻമാരുടെ 3000 മീറ്രർ സ്‌റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാശ് സാ‌ബ്‌ലെ സ്വന്തം പേരിലുള്ള ദേശീയ റെക്കാഡ് തിരുത്തി കുറിക്കുന്ന പ്രകടനവുമായി ഹീറ്ര്‌സിൽ ഫിനിഷ് ചെയ്‌‌തെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

രണ്ടാം ഹീറ്ര്‌സിൽ മത്സരിച്ച സാബ്‌ലെ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 8 മിനിട്ട് 18.12 സെക്കൻഡ‌ിൽ ഫിനിഷ് ചെയ്താണ് സാബ്‌ലെ പുതിയ ദേശീയ റെക്കാഡ് സ്ഥാപിച്ചത്. പാട്യാലയിൽ ഫെഡറേഷൻ കപ്പിൽ കുറിച്ച എട്ടു മിനിറ്റ് 20.20 സെക്കൻഡെന്ന സമയമാണ് ടോക്യോയിൽ സാബ്‌ലെ മെച്ചപ്പെടുത്തിയത്.

മൂന്നാം ഹീറ്ര്‌സിലെ ആദ്യ മൂന്ന് സ്ഥാനക്കാർ കുറിച്ചതിനെക്കാൾ മികച്ച സമയത്തിലാണ് സാബ്‌ലെ ഫിനിഷ് ചെയ്‌തത്.

ജാബിർ നിരാശപ്പെടുത്തി

പുരുഷൻമാരുടെ 400 മീറ്രർ ഹർ‌ഡിൽസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന മലയാളി താരം എം.പി ജാബിർ ഹീറ്ര്‌സിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഞ്ചാം ഹീറ്റ്‌സിൽ മത്സരിച്ച ജാബിർ 51.77 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച 36 താരങ്ങളിൽ 33-ാം സ്ഥാനത്തായിരുന്നു ജാബിർ. പേഴ്സണൽ ബെസ്റ്റ് സമയം (49.19 സെക്കൻഡ്) ഇവിടെയും കുറിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജാബിറിന് ഫൈനലിലെത്താമായിരുന്നു.

ദ്യുതിയും പിന്നിലായി

വനിതകളുടെ 100 മീറ്രറിൽ ദ്യുതി ചന്ദിന് ഹീറ്ര്‌സിൽ ഏഴാമതേ ഫിനിഷ് ചെയ്യാൻ കഴിഞ്ഞുള്ളു.അ‍ഞ്ചാം ഹീറ്ര്‌സിൽ മത്സരിച്ച താരം 11.54 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 11.17സെക്കൻഡാണ് ദ്യുതിയുടെ പേഴ്സണൽ ബെസ്റ്റ്. ഇവിടെ 200 മീറ്ററിലും ദ്യുതി മത്സരിക്കുന്നുണ്ട്.

മിക്സഡ് റിലേയിലും ക്ലിക്കായില്ല

4-400 മീറ്രർ മിക്സഡ‌് റിലേയിൽ ഹീറ്ര്‌സിൽ ഇന്ത്യ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മലയാളി താരം മുഹമ്മദ് അനസ്,​ ആരോക്യ രാജീവ്,​ രേവതി വീരമണി,​ ശുഭ വെങ്കിടേഷ് എന്നിവരുൾപ്പെട്ട ടീം 3 മിനിട്ട് 19.93 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AVINASH SABLE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.