SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.00 PM IST

ശുദ്ധികലശത്തിന് ജില്ലായോഗങ്ങൾ ആഗസ്റ്റ് മൂന്ന് മുതൽ

bank

തൃശൂർ: കരുവന്നൂർ ബാങ്കിലെ വായ്പാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും വിലയിരുത്താനുമായി എല്ലാ ജില്ലകളിലും അവലോകന യോഗം. സഹകരണ വകുപ്പ് ജീവനക്കാരെയും ജനറൽ, ഓഡിറ്റ് മേധാവികളെയും ഉൾപ്പെടുത്തിയാണ് അഡീഷണൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ആഗസ്റ്റ് മൂന്ന് മുതൽ പതിനൊന്ന് വരെ ജില്ലകളിലെ ജോയിന്റ് രജിസ്ട്രാർ, ഡയറക്ടർ ഓഫീസുകളിൽ യോഗം നടത്തുന്നത്.
മന്ത്രി വി. എൻ. വാസവന്റെ നിർദ്ദേശപ്രകാരമാണ് നടപടി. രാവിലെ ജനറൽ, ഉച്ചയ്ക്ക് ശേഷം ഓഡിറ്റ് വിഭാഗം എന്നിങ്ങനെയാകും പ്രത്യേക യോഗം. സഹകരണ രജിസ്ട്രാറെ പ്രതിനിധീകരിച്ച് യോഗത്തിൽ സംബന്ധിക്കേണ്ട ഉന്നതോദ്യോഗസ്ഥരെ നിയോഗിച്ച് സർക്കാർ ഉത്തരവായി. യോഗം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സഹകരണ രജിസ്ട്രാർക്ക് വിശദമായ റിപ്പോർട്ട് നൽകണം.

നിക്ഷേപം തിരിച്ചുകൊടുക്കാൻ പറ്റാത്ത സംഘങ്ങളുടെ പട്ടിക ഹാജരാക്കണം


തൃശൂരിലെ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നടന്ന യോഗത്തിൽ സഹകരണ സംഘങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനാ വിവരം ഹാജരാക്കാൻ നിർദ്ദേശിച്ചു. മന്ത്രി വി. എൻ. വാസവന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന സഹകരണ വകുപ്പ് ജീവനക്കാരുടെ ഓൺലൈൻ യോഗത്തിലായിരുന്നു ഈ നിർദ്ദേശം. ജോയിന്റ്, അസിസ്റ്റന്റ് ഡയറക്ടർമാർ നടത്തിയ ഓഡിറ്റ് പരിശോധനകളുടെ വിവരം പ്രത്യേകം നൽകണം. സഹകരണ ബാങ്കുകളിലെ പരിശോധനാ കാലാവധി നീട്ടിയിരുന്നോയെന്നും ഉണ്ടെങ്കിൽ അതിനുള്ള അപേക്ഷയോടൊപ്പം ഇടക്കാല റിപ്പോർട്ട് ഹാജരാക്കിയിട്ടുണ്ടോ എന്നും അറിയിക്കണം. ആർബിട്രേഷൻ, എക്‌സിക്യൂഷൻ, ലിക്വിഡേഷൻ കേസുകളുടെ ബാക്കിനിൽപ്പ്, പരിശോധന എന്നിവ സംബന്ധിച്ച് സ്‌റ്റേ നിലവിലുള്ള കേസുകളും പരിശോധിക്കും. നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്ത പരാതികൾ ലഭിച്ചിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കണം. അത്തരം സംഘങ്ങളുടെ പട്ടിക ഹാജരാക്കണം. 2018 മുതൽ 2021 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജോയിന്റ്, അസിസ്റ്റന്റ് രജിസ്ട്രാർമാർ നടത്തിയ പരിശോനാ വിവരം ഹാജരാക്കണം. ഓഡിറ്റർമാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

യോഗങ്ങൾ ഇങ്ങനെ

(തിയതി, ജില്ലകൾ, പങ്കെടുക്കുന്നത് ക്രമത്തിൽ)

  • ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച്

എറണാകുളം, തൃശൂർ, പാലക്കാട്

അസി. രജിസ്ട്രാർ ( ക്രെഡിറ്റ്) എം. ബിനോയ് കുമാർ

  • അഞ്ച്

തിരുവനന്തപുരം

അഡീഷണൽ രജിസ്ട്രാർ ഗ്‌ളാഡി ജോൺ

  • നാല്, അഞ്ച്

കൊല്ലം, പത്തനംതിട്ട

ജോയിന്റ് രജിസ്ട്രാർ (പ്ലാനിംഗ് ആൻഡ് മാർക്കറ്റിംഗ്) എസ്. അഞ്ജന

  • ഒൻപത്, പത്ത്, പതിനൊന്ന്

ആലപ്പുഴ, കോട്ടയം, ഇടുക്കി

ജോയിന്റ് രജിസ്ട്രാർ കെ. എൽ. പാർവതി നായർ

  • അഞ്ച്, ആറ്

മലപ്പുറം, വയനാട്

അഡീഷണൽ രജിസ്ട്രാർ ( കൺസ്യൂമർ) അനിത ടി. ബാലൻ

  • അഞ്ച്

കോഴിക്കോട്

അഡീഷണൽ രജിസ്ട്രാർ ടി. മുഹമ്മദ് അഷറഫ്

  • ഒൻപത്, പത്ത്

കണ്ണൂർ, കാസർകോട്

അഡീഷണൽ രജിസ്ട്രാർ( ജനറൽ) ഡി. കൃഷ്ണകുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONNLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.