തിരുവനന്തപുരം: സമ്പൂർണ ലോക്ക്ഡൗണായ ഇന്നും നാളെയും നഗരത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നഗരാതിർത്തി പ്രദേശങ്ങൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കർശന പരിശോധന നടത്തും. നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |