തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലത്തിൽ 99.89 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തിയപ്പോൾ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളെല്ലാം മികച്ച വിജയമാണ് കരസ്ഥമാക്കിയത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷയെഴുതിയ 338 വിദ്യാർത്ഥികളും വിജയിച്ചു. 47 പേർ എല്ലാ വിഷയങ്ങളിലും എ വൺ നേടി. സയൻസിൽ വിശേഷ് ജ്യോതിയും, കൊമേഴ്സിൽ ചിപ്പിയും, ഹ്യുമാനിറ്റീസിൽ വി.എസ്. വിസ്മയ, മീരനായർ, ഋതുപർണ അനിൽകുമാർ എന്നിവരും ഒന്നാമതായി. മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ പരീക്ഷയെഴുതിയ 299 വിദ്യാർത്ഥികളും വിജയിച്ചു. 297 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 49 പേർ എല്ലാ വിഷയങ്ങളിലും എ വൺ നേടി. സയൻസ് വിഭാഗത്തിൽ അഭിമന്യു .എസ്.വി, കൊമേഴ്സിൽ അനന്യ വേണു, ഹ്യുമാനിറ്റീസിൽ ശരൺ ഹരീഷ് എന്നിവർ ഒന്നാമതെത്തി. നാലാഞ്ചിറ സർവോദയ സെൻട്രൽ സ്കൂളും നൂറ് ശതമാനം വിജയം നേടി. 68 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് സ്വന്തമാക്കിയിട്ടുണ്ട്. 152 പേർക്ക് ഡിസ്റ്റിംഗ്ഷനുണ്ട്. ഹൈഫ ഷാജഹാനും അമൽ നൗറിനും സ്കൂൾ തലത്തിൽ ഒന്നാമതെത്തി. വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവനിലെ 149 വിദ്യാർത്ഥികളിൽ 119 പേർക്ക് ഡിസ്റ്റിംഗ്ഷനും 30 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 10 പേർ എല്ലാ വിഷയങ്ങളിലും എ വൺ നേടി. അനഘ റോയി സ്കൂളിൽ ഒന്നമതെത്തി. ഊരൂട്ടുകാല ഡോ. ജി.ആർ. പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതിയ 81 പേരിൽ എല്ലാവരും വിജയിച്ചു. 97.2 ശതമാനം മാർക്കോടെ സയൻസ് വിഭാഗത്തിൽ പ്രൈസിംഗ് ഫ്രെഡി ഒന്നാം സ്ഥാനം നേടി. കൊമേഴ്സിൽ 97 ശതമാനം മാർക്കോടെ മാളവിക എം. അജയ് മുന്നിലെത്തി. 37 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. പൂജപ്പുര സെന്റ്. മേരീസ് സെൻട്രൽ സ്കൂളിലെ 110 കുട്ടികളിൽ 108 പേരും ഡിസ്റ്റിംഗ്ഷൻ സ്വന്തമാക്കി. ബയോളജിയിൽ എസ്. രേവതി ശങ്കർ, കംപ്യൂട്ടർ സയൻസിൽ അനഖ വി. നമ്പീശൻ, ജയകൃഷ്ണ ശിവദാസൻ, കൊമേഴ്സിൽ അഞ്ജന കൃഷ്ണ എന്നിവർ ഒന്നാമതെത്തി. ആക്കുളം ദി സ്കൂൾ ഒഫ് ദി ഗുഡ് ഷെപ്പേഡിൽ പരീക്ഷയെഴുതിയ 118 പേരിൽ 51 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. അമ്പലത്തറ കോർഡോവ പബ്ലിക് സ്കൂളിനും 100 ശതമാനം വിജയമുണ്ട്. 67 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും 33 ശതമാനം പേർ ഫസ്റ്റ് ക്ലാസും നേടി. കുന്നുംപുറം ശാന്തിനികേതനിലെ 45 പേരും വിജയം നേടി. 24 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ആറ് പേർക്ക് എല്ലാ വിഷയങ്ങളിലും എ വൺ ലഭിച്ചു. എ.കെ. നിരഞ്ജന സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് സ്കൂളിൽ 234 പേർ പരീക്ഷയെഴുതിയതിൽ 212 പേർ ഡിസ്റ്റിംഗ്ഷനും 22 പേർ ഫസ്റ്റ് ക്ലാസും നേടി. 98.4 ശതമാനം മാർക്കോടെ ദിയ മഹേഷ് ഒന്നാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |