SignIn
Kerala Kaumudi Online
Thursday, 28 March 2024 4.32 PM IST

എല്ലാ കണ്ണുകളും വിഴിഞ്ഞത്തേക്ക്, ഇത്തരമൊരു റോഡ് കേരളത്തിൽ ആദ്യം! ജിയോ സെൽ റോഡിന്റെ സവിശേഷതകൾ ഇതൊക്കെയാണ്‌

vizhinjam

കോവളം: തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കഴക്കൂട്ടം കാരോട് ബൈപ്പാസിൽ നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന റോഡിന് വേണ്ടിയുള്ള രണ്ട് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ആധുനിക ജിയോ സെൽ റോഡ് നിർമിക്കുന്നതിന് മന്നോടിയായാണ് പാലം നിർമ്മിക്കുന്നത്. ദേവർകുളം, വലിയകുളം എന്നിവ സംരക്ഷിച്ച് പരിസ്ഥിതിക്ക് ദോഷമല്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാണ് ജിയോ സെല്ലുകൾ നിർമ്മിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ആധുനിക രീതിയിൽ ഇത്തരം റോഡുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ജോലികൾ മുല്ലൂർ ജംഗ്ഷനിൽ പുരോഗമിക്കുകയാണ്. ജിയോസെൽ ഉപയോഗിച്ച് വയനാട്ടിലെ കിൻഫ്രയിലാണ് മുമ്പ് തറയുടെ നിർമ്മിതി ചെയ്തിട്ടുള്ളത്.

ജിയോ സെൽ റോഡ് നിർമ്മിക്കുന്നത് 1.7 കി.മീറ്റർ

റോഡിന് 21.5 മീറ്റർ വീതി,

4 വരി, 2 അടി ഉയരം

ജിയോ സെൽ റോഡ് എങ്ങനെ

ഏറ്റവും അടിയിൽ ജിയോ ടെക്െ്രസ്രെൽ വിരിച്ച ശേഷം അതിനുമുകളിൽ അറകളോട് കൂടിയ ജിയോ സെൽ സ്ഥാപിക്കും. ഇതിനുമുകളിൽ മണൽ വിരിച്ച് ബലപ്പെടുത്തിയ ശേഷം മെറ്റൽ ഉപയോഗിച്ച് അടുത്ത അടുക്കും അതിന് മുകളിൽ ടാറിംഗുമാണ് രീതി. മണൽ ഉപയോഗിക്കുന്നതിനാൽ മെറ്റലിന്റെ അളവ് വളരെ കുറയ്ക്കാമെന്നും സാമ്പത്തിക ലാഭമുണ്ടാകുമെന്നും അധികൃതർ പറയുന്നു.


അടിയിൽ ജിയോ മാറ്റ് വിരിക്കുന്നതിനാൽ വെള്ളം മാത്രം മുകളിലേക്ക് വരും. ഇവിടെ ഉപയോഗിക്കുന്നത് 356 ജി.എസ്.എം ഉള്ള ജിയോ സെല്ലുകളാണ്. റോഡിന് വശത്തെ ഡ്രെയിനേജ് സംവിധാനവും പ്രത്യേക രീതിയിലാണ് നിർമ്മിക്കുന്നത്. ഇളക്കി മാറ്റാൻ കഴിയുന്ന സ്ലാബുകൾക്ക് പകരം നിരവധി പൈപ്പുകൾ ഘടിപ്പിച്ച കോൺക്രീറ്റ് നിർമ്മിത ഓടകളാണ് നിർമ്മിച്ചിരിക്കുന്നത്. മഴ പെയ്താൽ ഈ പൈപ്പുകളിലൂടെ വെള്ളം ഓടയ്ക്കുള്ളിലേക്ക് ഇറങ്ങും.

ജിയോസെൽ റോഡിന്റെ സവിശേഷതകൾ

ഇത്തരം റോഡുകൾക്ക് അറ്റകുറ്റപ്പണികൾ കുറവ്, തീപിടിത്തമുണ്ടായാൽ മാത്രമേ ജിയോസെൽ നശിക്കുകയുള്ളൂ. ചരക്കുവാഹനങ്ങൾ കയറിയാലും റോഡിന് കുലുക്കമുണ്ടാകില്ല. റോഡിന്റെ മീഡിയനിൽ മാൻഹോളുകൾ നിർമ്മിക്കും. തുറമുഖത്തേക്കുള്ള 220 കെ.വി വൈദ്യുതി ലൈനുകൾ ഈ റോഡിനു അടിയിലൂടെയാണ് കടന്നുപോകുന്നത്. ജെ.വി.ജെ കൺസ്ട്രക്ഷനാണ് നിർമ്മാണച്ചുമതല.

കോവളം: തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കഴക്കൂട്ടം കാരോട് ബൈപ്പാസിൽ നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന റോഡിന് വേണ്ടിയുള്ള രണ്ട് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ആധുനിക ജിയോ സെൽ റോഡ് നിർമിക്കുന്നതിന് മന്നോടിയായാണ് പാലം നിർമ്മിക്കുന്നത്. ദേവർകുളം, വലിയകുളം എന്നിവ സംരക്ഷിച്ച് പരിസ്ഥിതിക്ക് ദോഷമല്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാണ് ജിയോ സെല്ലുകൾ നിർമ്മിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ആധുനിക രീതിയിൽ ഇത്തരം റോഡുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ജോലികൾ മുല്ലൂർ ജംഗ്ഷനിൽ പുരോഗമിക്കുകയാണ്. ജിയോസെൽ ഉപയോഗിച്ച് വയനാട്ടിലെ കിൻഫ്രയിലാണ് മുമ്പ് തറയുടെ നിർമ്മിതി ചെയ്തിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM ROAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.