SignIn
Kerala Kaumudi Online
Wednesday, 22 September 2021 1.25 PM IST

ഞാൻ നിങ്ങൾക്കൊപ്പമാണോ?

eee
സിജി പ്രദീപ്

മണിലാൽ ​ര​ച​ന​യും​ ​ സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച ഭാ​ര​ത​ ​പു​ഴ​ ​എ​ന്ന​ ​സി​നി​മ​ ​ഒ​രു​ ​സ്ത്രീ​യു​ടെ​ ​മ​ന​സാ​ണ്.​ പു​ഴ​ പോ​ലെ​ ​ക​ല​ങ്ങി​മ​റി​ഞ്ഞും​
​ചി​ല​പ്പോ​ൾ​ ​സ്നേ​ഹ​ത്തി​ന്റെ​ ​ നീ​ർ​ച്ചാ​ലു​ക​ളാ​യും​ ​അ​വ​ൾ​ ​ഒ​ഴു​കു​ന്നു

സ്ത്രീ​യു​ടെ​ ​ ജീ​വി​തം​ ​ പു​ഴ​പോ​ലെ​യാ​ണ്.​ ചി​ല​പ്പോ​ൾ​ ​ക​ല​ങ്ങി​മ​റി​ഞ്ഞ് ​ക​ര​ക​വി​ഞ്ഞൊ​ഴു​കും.​ ചി​ല​പ്പോ​ൾ​ ​വ​റ്റി​വ​ര​ണ്ട് ​വെ​റും​ ​നീ​ർ​ച്ചാ​ലു​ക​ൾ​ ​മാ​ത്ര​മാ​കും.​പ​ക്ഷേ​ ​അ​ങ്ങ​നെ​ ​ഒ​ഴു​കു​മ്പോ​ഴും​ ​പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി​ ​അ​വ​ൾ​ ​ഒ​രു​ ​തെ​ളി​നീ​രു​റ​വ​ ​കാ​ത്തു​സൂ​ക്ഷി​ക്കും.​സ്നേ​ഹി​ച്ചു​ ​ച​തി​ക്കു​ന്ന​വ​രെ​ ​കാ​ർ​ക്കി​ച്ചു​തു​പ്പു​ക​യും​ ​ചെ​യ്യും.
മ​ണി​ലാ​ൽ​ ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​ഭാ​ര​ത​ ​പു​ഴ​ ​എ​ന്ന​ ​സി​നി​മ​ ​ജീ​വി​ക്കാ​ൻ​വേ​ണ്ടി​ ​തെ​രു​വി​ലേ​ക്ക് ​വാ​തി​ൽ​ ​തു​റ​ന്നു​വ​യ്ക്കേ​ണ്ടി​വ​ന്ന​ ​ഒ​രു​ ​സ്ത്രീ​യു​ടെ​ ​ജീ​വി​തം​ ​പ​റ​യു​ക​യാ​ണ്.​ആ​വി​ഷ്ക്കാ​ര​ത്തി​ലെ​ ​നൂ​ത​ന​ത്വ​വും​ ​ഹൃ​ദ​യ​ത്തി​ൽ​ ​ത​ട്ടു​ന്ന​ ​സം​ഭാ​ഷ​ണ​ങ്ങ​ളു​മാ​യി​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​ഭാ​ര​ത​ ​പു​ഴ​ ​നി​റ​ഞ്ഞൊ​ഴു​കാ​ൻ​ ​പോ​വു​ക​യാ​ണ്.
കെ.​പി.​കു​മാ​ര​ൻ,​ ​കെ.​ആ​ർ.​മോ​ഹ​ന​ൻ, ​പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് ​എ​ന്നി​വ​രു​ടെ​ ​കൂ​ടെ​ ​സി​നി​മ​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ ​ മ​ണി​ലാ​ലി​ന്റെ​ ​ ആ​ദ്യ​ ​ക​ഥാ​ചി​ത്ര​മാ​ണി​ത്.​കു​ട്ടി​ക​ളു​ടെ​ ​സി​നി​മ​യാ​യ​ ​പ​ച്ച​ക്കു​തി​ര,​ഡോ​ക്യു​മെ​ന്റ​റി​ക​ളാ​യ​ ​ക​ല്ലി​ന്റെ​ ​ജ​ന്മാ​ന്ത​ര​ങ്ങ​ൾ,​ക​രി​മു​ക​ൾ,​ഇ​ൻ​ജ​സ്റ്റി​സ് ​ഇ​ൻ​ ​കാ​മ​റ,​ ​പു​ഴ​യു​ടെ​ ​അ​വ​കാ​ശി​ക​ൾ,​അ​ടു​ത്ത​ബെ​ല്ലോ​ടു​കൂ​ടി​ ​ജീ​വി​തം​ ​ആ​രം​ഭി​ക്കും​ ​എ​ന്നി​വ​യും​ ​പ്ര​ണ​യ​ത്തി​ൽ​ ​ഒ​രു​വ​ൾ​വാ​ഴ‌്ത്ത​പ്പെ​ടും​വി​ധം​ ,​മ​ഴ​യോ​ടൊ​പ്പം​ ​മാ​യു​ന്ന​ത് ​എ​ന്നീ​ ​ഹൃ​സ്വ​ചി​ത്ര​ങ്ങ​ളും​ ​മ​ണി​ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​മാ​ർ​ജാ​ര​ൻ, ​ബാ​ർ​ബേ​റി​യ​ൻ​സ് ​എ​ന്നീ​ ​പു​സ്ത​ക​ങ്ങ​ളും​ ​ര​ചി​ച്ചു.
വാ​ടാ​ന​പ്പ​ള്ളി​ക്കാ​ര​നാ​യ​ ​മ​ണി​ലാ​ൽ​ ​തൃ​ശൂ​ർ​ ​ന​ഗ​ര​ത്തെ​ ​ചു​റ്റി​പ്പ​റ്റി​യാ​ണ് ​ത​ന്റെ​ ​സി​നി​മ​യൊ​രു​ക്കി​യ​ത്.​പ്ര​മു​ഖ​ ​നാ​ട​ക​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​ജോ​സ് ​പാ​യ​മ്മേ​ലും​ ​ക​ലാ​നി​ല​യം​ ​രാ​ധ​യും​ ​ശി​ൽ​പ്പി​യാ​യ​ ​ശി​ൽ​പ്പി​രാ​ജ​നും​ ​ഒ​ക്കെ​ ​അ​വ​ര​വ​രാ​യി​ത്ത​ന്നെ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.
സി​ജി​ ​പ്ര​ദീ​പാ​ണ് ​ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യാ​യ​ ​നാ​യി​ക​യു​ടെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ജീ​വി​ത​ത്തെ​യും​ ​സൗ​ഹൃ​ദ​ത്തേ​യും​ ​ഉ​ത്സ​വ​മാ​യി​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​പെ​ണ്ണാ​ണ് ​ആ​ ​ക​ഥാ​പാ​ത്രം.​കു​ന്നു​ക​ളി​ലും​ ​തീ​ര​ങ്ങ​ളി​ലും​ ​സ്വ​പ്ന​സ​ഞ്ചാ​രി​യാ​യി​ ​പാ​റി​പ്പ​റ​ന്നു​ ​ന​ട​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൾ.​ഈ​ ​സി​നി​മ​യി​ൽ​ ​അ​വ​ൾ​ ​പ​റ​യു​ന്ന​ ​ഒ​രു​ ​സം​ഭാ​ഷ​ണ​മു​ണ്ട്. ''ഈ​ ​ലോ​ക​ത്തെ​ ​ഞാ​ൻ​ ​അ​ന്ധ​മാ​യി​ ​വി​ശ്വ​സി​ച്ചു.​ അ​താ​യി​രു​ന്നു​ ​ത​ട​സ്സം.​എ​ന്റെ​ ​പേ​ര്,​എ​ന്റെ​ ​നാ​ട്,​എ​ന്റെ​ ​ബാ​ല്യം,​എ​ന്റെ​ ​കൂ​ട​പ്പി​റ​പ്പു​ക​ൾ,​അ​ച്ഛ​ന​മ്മ​മാ​ർ,​ ​ചു​റ്റു​പാ​ടു​ക​ൾ ​അ​തു​മാ​ത്ര​മാ​ണ് ​ശ​രി​യെ​ന്നും​ ​അ​തു​മാ​ത്ര​മാ​ണ് ​സ്നേ​ഹ​മെ​ന്നും​ ​അ​ട​ങ്ങാ​ത്ത​ ​അ​ഭി​നി​വേ​ശ​ങ്ങ​ൾ​ ​എ​ന്നെ​ ​മോ​ഹി​പ്പി​ച്ചു.​കു​രു​ക്

eee
മണിലാൽ

കു​മു​റു​കി​യ​പ്പോ​ൾ​ ​ഒ​ന്നു​ ​കു​റു​കി​യ​താ..​ഏ​തൊ​രു​ ​ജീ​വി​യേ​യും​ ​പോ​ലെ.​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​ ​ഞാ​ൻ​ ​തി​ള​ച്ചു​മ​റി​ഞ്ഞു.​ ഉ​രു​കി​യൊ​ലി​ച്ചു.​ ക​ല്ലി​ച്ചു.​പു​ന​ർ​ജ​നി​ച്ചു.​ തി​ര​സ്കാ​ര​ങ്ങ​ളേ​ക്കാ​ൾ​ ​ഭ​യാ​ന​ക​മാ​യി​ ​ഈ​ ​ലോ​ക​ത്ത് ​മ​റ്റെ​ന്താ​ണു​ള്ള​ത്.​ഞാ​നൊ​രു​ ​പെ​ണ്ണാ​ണ്.​തെ​രു​വി​ലേ​ക്ക് ​വാ​തി​ൽ​ ​തു​റ​ന്ന​വ​ൾ,​പ​ല​തി​ലേ​ക്കും​ ​പ​ക​ർ​ന്നാ​ടു​ന്ന​വ​ൾ,​പ​ല​താ​യി​ ​നി​റ​യു​ന്ന​വ​ൾ.​ ന​ഗ​രം​ ​വെ​റി​പൂ​ണ്ട​ ​ഒ​രു​ ​പു​രു​ഷ​നാ​ണ്.​ശ​മ​നം​ ​വ​രാ​ത്ത​ ​ആ​ർ​ത്തി​യോ​ടെ​ ​അ​തെ​ന്നെ​ ​ചു​റ്റി​വ​രി​യു​ന്നു.​വെ​റു​മൊ​രു​ ​ത​മാ​ശ​യാ​യി​ ​ഞാ​നീ​ ​ജീ​വി​ത​ത്തെ​ ​ആ​ഘോ​ഷി​ക്കു​ന്നു.​ലോ​കം​ ​ഒ​രു​ ​ക​ളി​ക്ക​ളം.​ഞാ​ന​തി​ൽ​ ​ക​ളി​ക്കാ​രി.​ ചി​ല​പ്പോ​ൾ​ ​കാ​ഴ്ച​ക്കാ​രി​യും,​ ​ഞാ​ൻ​ ​നി​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണോ​?....​""

​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഓ​രോ​ ​മൂ​ഡും​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​മെ​ല്ലാം​ ​സി​ജി​ ​ആ​ത്മാ​വി​ലേ​ക്ക് ​പ​ക​രു​ന്നു.​ അ​വി​സ്‌മ​ര​ണീ​യ​മാ​യ​ ​അ​ഭി​ന​യം​ ​കാ​ഴ്ച​വ​യ്ക്കു​ന്നു.​സി​ജി​ക്കു​ ​പു​റ​മെ​ ​ഇ​ർ​ഷാ​ദ്,​ എം.​ജി.​ശ​ശി,​ സു​നി​ൽ​സു​ഖ​ദ,​ ​ജ​യ​രാ​ജ് ​വാ​ര്യ​ർ​, ​മ​ണി​ക​ണ്ഠ​ൻ​ ​പ​ട്ടാ​മ്പി​ ​തു​ട​ങ്ങി​ ​വ​ലി​യൊ​രു​ ​നി​ര​ത​ന്നെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ജോ​മോ​ൻ​തോ​മ​സാ​ണ് ​കാ​മ​റ.​റ​ഫീ​ഖ് ​അ​ഹ​മ്മ​ദും​ ​ഏ​ങ്ങ​ണ്ടി​യൂ​ർ​ച​ന്ദ്ര​ശേ​ഖ​ര​നു​മാ​ണ് ​ഗാ​ന​ര​ച​ന.​ സു​നി​ൽ​കു​മാ​റാ​ണ് ​ സം​ഗീ​തം​ ​ നി​ർ​വ​ഹി​ച്ച​ത്.​ ​ നാ​രാ​യ​ണി​ ​ഗോ​പ​ൻ​ ​പാ​ടി​യ​ ​ഗാ​ന​വും​ ​ശ്ര​ദ്ധേ​യ​മാ​യി.​ടി.​എം.​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​തൃ​ശൂ​രി​ലെ​ ​സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ച്ച​ത്.​ ​മ​ണി​ലാ​ലി​ന്റെ​ ​ആ​ദ്യ​ ​ക​ഥാ​ചി​ത്ര​മാ​ണെ​ന്നു​ ​സി​നി​മ​ ​ക​ണ്ടാ​ൽ​ ​തോ​ന്നു​ക​യി​ല്ല.​സം​വി​ധാ​യ​ക​ൻ​ ​മി​ക​ച്ച​ ​കൈ​യ്യ​ട​ക്കം​ ​പ്ര​ക​ട​മാ​ക്കു​ന്നു.​ ​മ​ണി​ലാ​ലി​ന്റെ​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഈ​ ​പു​രു​ഷ​ൻ​ ​എ​ന്നു​വ​ച്ചാ​ലെ​ന്താ.​?​ ​ഈ​ ​ലോ​കം.​ ​ഈ​ ​ലോ​കം​ ​എ​ന്നു​വ​ച്ചാ​ലെ​ന്താ..​?​ഈ​ ​ലോ​ക​മെ​ന്നു​ ​വ​ച്ചാ​ൽ​ ​എ​നി​ക്കെ​ന്താ...?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, FILM, INTERVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.