ടി.വി പുരം : സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി ടി.വി പുരം പഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സരസ്വതി, ചെമ്മനത്ത്, വലിയകുളം, പറക്കാട്ട്, പടിക്കൽ, മുല്ലശേരി തുടങ്ങിയ പൊതുകുളങ്ങളിലാണ് കട്ല, രോഹു, മൃഗാൾ തുടങ്ങിയവയെ നിക്ഷേപിച്ചത്. സരസ്വതി കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കവിതാറെജി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മോൾ, പഞ്ചായത്ത് അംഗങ്ങളായ അഖിൽ, കെ.പി.ജോസഫ്, ജനകീയ മത്സ്യ കൃഷി പ്രമോട്ടർ ശ്രീജു തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |