കോട്ടയം : കൊവിഡ് പ്രതിരോധം ഉറപ്പാക്കി ജില്ലയിലെ വികസന പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്താൻ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം നിലവിൽ നടന്നുവരുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തി. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ എന്നിവർ അടിയന്തരമായി നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കി. കൊവിഡ് സാഹചര്യത്തിൽ വികസന മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തുന്നതിനും പ്ലാൻഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനും മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേരണമെന്ന് കളക്ടർ നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |