SignIn
Kerala Kaumudi Online
Friday, 29 March 2024 5.49 PM IST

വെള്ളാപ്പള്ളി നടേശൻ ശതാഭിഷേകം: സാമുദായിക ക്ഷേമ പ്രവർത്തനങ്ങൾക്ക് കർമ്മ പദ്ധതി നടപ്പാക്കും

vellapally

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്​റ്റ് സെക്രട്ടറിയും അഞ്ചര പതിറ്റാണ്ടിലധികമായി കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്റെ സംഘടനാ നേതൃത്വത്തിന്റെ ഇരുപത്തഞ്ചാം വർഷവും ശതാഭിഷേകവും സാമുദായിക ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതികളായി ആഘോഷിക്കാൻ സംഘാടകസമിതി തീരുമാനിച്ചു.

കരുതലും സ്‌നേഹവും ആശ്രയവും നൽകി കൂടെയുണ്ടാകും എന്ന മുദ്റാവാക്യം ഉയർത്തി സെപ്തംബർ 16ന് ആരംഭിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സമിതി രൂപം നൽകിയിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്​റ്റും കണിച്ചുകുളങ്ങര ദേവസ്വവും സംയുക്തമായാണ് സമുദായാംഗങ്ങൾക്ക് ഗുണകരമായ സാമൂഹിക​-സാമുദായിക ക്ഷേമപദ്ധതികൾ നടപ്പാക്കുക.

ചേർത്തല ട്രാവൻകൂർ പാലസിൽ ചേർന്ന സ്വാഗതസംഘം എക്‌സിക്യുട്ടീവ് യോഗത്തിൽ കമ്മി​റ്റി ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. പ്രോഗ്രാം കമ്മി​റ്റി ജനറൽ കൺവീനർ അരയാക്കണ്ടി സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ എം.ബി. ശ്രീകുമാർ, കോ ഓർഡിനേഷൻ കൺവീനർ കെ. പത്മകുമാർ, പബ്ലിസി​റ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, റിസപ്ഷൻ കമ്മി​റ്റി ചെയർമാൻ കെ.എൽ. അശോകൻ, അഡ്വൈസറി കമ്മി​റ്റി അംഗങ്ങളായ ധനേശൻ പൊഴിക്കൽ, പി.എസ്.എൻ ബാബു, രാധാകൃഷ്ണൻ കളത്തിൽ, സ്വാമിനാഥൻ ചള്ളിയിൽ, അനീഷ് പുല്ലുവേലിൽ എന്നിവർ സംസാരിച്ചു.

ക്ഷേമപദ്ധതികൾ

ഭവന രഹിതർക്ക് ഭവനങ്ങൾ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കഴിവുള്ള വിദ്യാർത്ഥികൾക്ക് ഉന്നത പഠനസൗകര്യം
നിർദ്ധന വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് - പഠനോപകരണങ്ങൾ

ജനറൽ സെക്രട്ടറിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രോഗികൾക്ക് കൂടുതൽ സഹായം

ശാഖാ സെക്രട്ടറിമാർക്ക് ഇൻഷ്വറൻസ് പരിരക്ഷ

സ്‌കിൽഡ് ലേബർ ബാങ്ക്

പോഷക സംഘടനകൾ വഴി കൂടുതൽ തൊഴിലവസരം

സാമൂഹികക്ഷേമ സുരക്ഷാപദ്ധതികൾ ഏ​റ്റെടുത്ത് നടപ്പാക്കുക

ഗുരുദേവ ദർശനം പ്രചരിപ്പിക്കാൻ കൂടുതൽ കർമ്മ പദ്ധതികൾ

സംഘടനയുടെ അടിത്തറ ശക്തവും സജീവവുമാക്കാൻ പദ്ധതികൾ

മലബാർ മേഖലയിലെ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തും

ഗുരുദേവൻ കൽപ്പിച്ച വിഷയങ്ങളെ ആസ്പദമാക്കി സമ്മേളനങ്ങൾ

യോഗത്തിന്റെ താഴെത്തലം മുതലുള്ള മുതിർന്ന നേതാക്കളെ ആദരിക്കൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.