കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് കൊറ്റാളി കുറുമ്പ കാവിലും മാതോടം പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും ഇന്നലെ രാത്രി കവർച്ച നടന്നു. കൊറ്റാളികാവിലെ ഭണ്ഡാരങ്ങൾ തകർക്കുകയും ഓഫീസ് റൂമിന്റെ വാതിലുകൾ പൊളിച്ചു ഷെൽഫ് കുത്തിതുറന്ന് ഫയലുകൾ വലിച്ചു വാരിയിടുകയും ചെയ്തു. സി.സി.ടി.വി കാമറയുടെ കണക്ഷൻ വയറുകൾ മുറിച്ച് മാറ്റിയിട്ടാണ് മോഷ്ടാക്കൾ കവർച്ച നടത്തിയിട്ടുള്ളത്.പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്ര ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു. മയ്യിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കാമറ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |