ഹോങ്കോംഗ് സിറ്റി: ഹോങ്കോംഗിൽ ജനാധിപത്യ പ്രക്ഷോഭകന് ദേശീയ സുരക്ഷ നിയമം ചുമത്തി
ഒമ്പതുവർഷം തടവുശിക്ഷ വിധിച്ചു. ഇത്തരത്തിൽ ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. ടോംഗ് യിംഗ് കിറ്റ് എന്ന 24 കാരനെയാണ് ജൂലായ് ഒന്നിനു നടന്ന ജനാധിപത്യ പ്രക്ഷോഭ റാലിക്കിടെ ഒരു കൂട്ടം പൊലീസുകാരെ മോട്ടോർ സൈക്കിൾ കയറ്റി
കൊല്ലാൻ ശ്രമിച്ചെന്നാരോപിച്ച് ഭീകരക്കുറ്റം ചുമത്തി ശിക്ഷിച്ചത്. ഹോങ്കോംഗിനെ സ്വതന്ത്രമാക്കൂ, ഇത് നമുക്കായുള്ള വിപ്ലവം എന്ന ബാനറും കിറ്റ് കൈകളിലേന്തിയിരുന്നു. ഈ മുദ്രാവാക്യം ജയിൽശിക്ഷക്ക് കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |