പത്തനംതിട്ട: പ്ളസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് പിതൃസഹോദരൻ മരിച്ചു. തുലാപ്പള്ളി ഐക്കരപ്പടി വലിയകാലായിൽ സാബുവാണ് (ബാബു -45) മരിച്ചത്. പ്രതിയുടെ വീട്ടിൽ താമസിച്ചിരുന്ന മാനസിക വിഭ്രാന്തിയുള്ള സാബു പ്രതിയുടെ മാതാവിനെ ഉപദ്രവിക്കുന്നത് തടയാനുള്ള ശ്രമം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാബു ഇന്നലെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പ സി.എെ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |