കോഴിക്കോട്: ജില്ലയിൽ ഇന്നലെയും രണ്ടായിരത്തിൽ കുറയാതെ കൊവിഡ് രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു നിൽക്കുന്നു. സമ്പർക്ക വ്യാപനം ഭീഷണിയായി തുടരുകയാണ്. മരണനിരക്കും ഉയരുന്നു. 2113 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 2090 പേർ രോഗബാധിതരായി. 5 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേരും വിദേശത്തു നിന്നെത്തിയ നാല് പേരും രണ്ട് ആരോഗ്യ പ്രവർത്തകരും രോഗികളായി. 15030 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1686 പേർ രോഗമുക്തി നേടി. 14.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 24332 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 50181 പേർ നിരീക്ഷണത്തിലുണ്ട് . 1686 പേരാണ് ഇതുവരെ മരിച്ചത്.
ഉറവിടം വ്യക്തമല്ലാത്തവർ
ചേളന്നൂർ 1, എടച്ചേരി 1, കൂത്താളി 1, കോഴിക്കോട് 3, നൊച്ചാട് 1, ഒളവണ്ണ 3, പേരാമ്പ്ര 1, തിക്കോടി 1, തൂണേരി 1, വടകര 1, വാണിമേൽ 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 288, അരിക്കുളം 14, അത്തോളി 39, ആയഞ്ചേരി 16, അഴിയൂർ 10, ബാലുശ്ശേരി 8, ചക്കിട്ടപ്പാറ 13, ചങ്ങരോത്ത് 38, ചാത്തമംഗലം 19, ചെക്ക്യാട് 8, ചേളന്നൂർ 14, ചേമഞ്ചേരി 48, ചെങ്ങോട്ട്കാവ് 32, ചെറുവണ്ണൂർ 7, ചോറോട് 15, എടച്ചേരി 14, ഏറാമല 33, ഫറോക്ക് 26, കടലുണ്ടി 37, കക്കോടി 16, കാക്കൂർ 27, കാരശ്ശേരി 8, കട്ടിപ്പാറ 24, കാവിലുംപാറ 37, കായക്കൊടി 9, കായണ്ണ 33, കീഴരിയൂർ 4, കിഴക്കോത്ത് 21, കോടഞ്ചേരി 18, കൊടിയത്തൂർ 39, കൊടുവള്ളി 81, കൊയിലാണ്ടി 53, കൂടരഞ്ഞി 32, കൂരാച്ചുണ്ട് 32, കൂത്താളി 17, കോട്ടൂർ 11, കുന്ദമംഗലം 15, കുന്നുമ്മൽ 5, കുരുവട്ടൂർ 12, കുറ്റ്യാടി 12, മടവൂർ 14, മണിയൂർ 48, മരുതോങ്കര 11, മാവൂർ 13, മേപ്പയ്യൂർ 9, മൂടാടി 22, മുക്കം 32, നാദാപുരം 23, നടുവണ്ണൂർ 27, നൻമണ്ട 34, നരിക്കുനി 35, നരിപ്പറ്റ 3, നൊച്ചാട് 10, ഒളവണ്ണ 108, ഓമശ്ശേരി 34, ഒഞ്ചിയം 16, പനങ്ങാട് 17, പയ്യോളി 29, പേരാമ്പ്ര 22, പെരുമണ്ണ 8, പെരുവയൽ 28, പുറമേരി 13, പുതുപ്പാടി 25, രാമനാട്ടുകര 5, തലക്കുളത്തൂർ 30, താമരശ്ശേരി 21, തിക്കോടി 13, തിരുവള്ളൂർ 36, തിരുവമ്പാടി 32, തൂണേരി 40, തുറയൂർ 12, ഉള്ള്യേരി 32, ഉണ്ണികുളം 23, വടകര 29, വളയം 5, വാണിമേൽ 14, വേളം 18, വില്യാപ്പള്ളി 14.
കേന്ദ്രസംഘം ഇന്നെത്തും
കോഴിക്കോട്: ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സംഘം ഇന്ന് ജില്ലയിലെത്തും. രാവിലെ കളക്ടറേറ്റിൽ അവലോകന യോഗം ചേരും. ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി. രവീന്ദ്രൻ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡിഷണൽ ഡയറക്ടർ ഡോ. കെ.രഘു എന്നിവരാണ് സംഘത്തിലുണ്ടാവുക. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അനുരാധയാണ് നോഡൽ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |