SignIn
Kerala Kaumudi Online
Saturday, 20 April 2024 5.58 AM IST

സാങ്കേതിക തകരാർ: കാർഗോ വിമാനം തിരിച്ചിറക്കി

cargo

തിരുവനന്തപുരം: യന്ത്രതകരാർ കാരണം എയർഇന്ത്യ എക്സ്‌പ്രസ് വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 7.55ന് ദമാമിലേക്ക് പോയ വിമാനമാണ് ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കിയത്. വിൻഡ് സ്ക്രീനിൽ പൊട്ടൽ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് തിരിച്ചിറക്കിയെന്നാണ് വിവരം. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല. കാർഗോ മാത്രമാണുണ്ടായിരുന്നത്.

ജൂലായ് പത്തിന് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തിരുവനന്തപുരത്തെ ദക്ഷിണ വ്യോമ കമാൻഡിലേക്ക് വന്ന യാത്രാവിമാനം ഹൈഡ്രോളിക് തകരാറുണ്ടായതിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. ഫെബ്രുവരി 18ന് ഇതേ തകരാറുണ്ടായതിനെത്തുടർന്ന് ഷാർജ- കരിപ്പൂർ എയർഇന്ത്യ എക്സ്‌പ്രസ് ബോയിംഗ് 737-800 വിമാനവും തിരുവനന്തപുരത്ത് എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARGO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.