തിരുവനന്തപുരം: കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണ്ണാടക സർക്കാർ നിർബന്ധമാക്കിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയിൽ കരുതണമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
എൻട്രൻസ്: കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക സൗകര്യം
തിരുവനന്തപുരം: കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും എൻജിനിയറിംഗ്, ഫാർമസി പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യമൊരുക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ആഗസ്റ്റ് 5നാണ് പരീക്ഷ. ഇതിനായി www.cee.kerala.gov.in വെബ്സൈറ്രിലെ ‘CEE COVID Help Desk’ ലിങ്കിൽ അപേക്ഷിക്കണം. അഡ്മിറ്ര് കാർഡിലുള്ള സി.ഇ.ഇ റെപ്രസന്റേറ്റീവിന്റെ നമ്പറിൽ നേരിട്ടും അറിയിക്കാം. ഹെൽപ്പ് ലൈൻ- 0471-2525300
രണ്ട് പേർക്ക് കൂടി സിക്ക
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിനി (14) , പുത്തൻതോപ്പ് സ്വദേശി (24) എന്നിവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 63 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മൂന്നു പേരാണ് നിലവിൽ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |