തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന 34 വയസുള്ള യുവതിയെയാണ് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനശേഷം ആശുപത്രി പരിസരത്ത് ഇറക്കിവിട്ട യുവതിയെ പൊലീസും ജീവനക്കാരും ചേർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 17ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ വസ്ത്രം കീറി ദേഹമാസകലം ചെളി പറ്റിയിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണ് യുവതി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. യുവതിയുടെ മൊഴിയെടുത്തശേഷം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി ടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |