ചേർത്തല: തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കൽ അടിയന്തരമായി ആരംഭിക്കുക, കൊവിഡ് പശ്ചാത്തലത്തിൽ ടൂറിസം മേഖലയ്ക്ക് പാക്കേജ് അനുവദിക്കുക, സി.ആർ.ഇസഡ് മാപ്പിന്റെ ന്യൂനതകൾ മൂലമുള്ള ആശങ്കകൾ പരിഹരിക്കുക, ലൈഫ് ഭവന പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കുക, ഒരു നെല്ലും ഒരു മീനും പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, നദീജല നവീകരണ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ജില്ലാ കേന്ദ്രങ്ങളിൽ അഞ്ചിടത്ത് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി ധർണ നടത്തി. കൊമ്മാടി ബൈപ്പാസ് ജംഗ്ഷനിൽ സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ, കളർക്കോട് ജംഗ്ഷനിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ, മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജയൻ, ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സംസ്ഥാന സെക്രട്ടറി കാട്ടുകുളം സലിം എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |