SignIn
Kerala Kaumudi Online
Tuesday, 21 September 2021 11.27 PM IST

ഓണക്കിറ്റ് ഉദ്ഘാടനം റേഷൻ കടകളിലും

onam

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റിന്റെ ഉദ്ഘാടനം മന്ത്രി മാത്രം നിർവഹിച്ചാൽ പോരെന്ന് ചില ഉദ്യോഗസ്ഥർക്ക് നി‌ർബന്ധം! എല്ലാ റേഷൻ കടകളിലും ഉദ്ഘാടനം നടത്താൻ സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശം. കൊവിഡ് വ്യാപനം കടുക്കുമ്പോഴാണ് 14,242 റേഷൻ കടകളിലും വിതരണോദ്ഘാടനം നടത്തണമെന്ന് നിർദേശം വന്നിരിക്കുന്നത്. ഇന്നലെ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വിതരണോദ്ഘാടനം നിർവഹിച്ചിരുന്നു.

ഒരോ റേഷൻകട വ്യാപാരിയും പ്രദേശത്തെ ജനപ്രതിനിധിയെയോ, കലാ,കായിക രംഗത്തെ പ്രമുഖരെയോ ഉൾപ്പെടുത്തി തിങ്കളാഴ്ച രാവിലെ 8.30ന് മുമ്പായി ഉദ്ഘാടനം നടത്തണമെന്നും ചടങ്ങിന്റെ ഫോട്ടോ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് അയച്ചുകൊടുക്കണമെന്നും നിർദേശിച്ച് ജില്ലാ സപ്ലൈ ഓഫീസർമാർ ഉത്തരവിറക്കി. ഉത്തരവിറക്കിയവർ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് കിറ്റ് എത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കിയില്ല. എ.എ.വൈ വിഭാഗത്തിന് ഇന്നലെ മുതൽ കിറ്റ് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പല റേഷൻ കടകളിലും കിറ്റ് എത്തിയിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ONAMKIT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.