കൊല്ലം: കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കൊല്ലം ഉപകേന്ദ്രത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായുള്ള ത്രിവത്സര സിവിൽ സർവീസ് പരിശീലന ക്ലാസിലേക്കും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള ടാലന്റ് ഡെവലപ്മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാത്ഥികൾക്ക് അക്കാഡമിയുടെ ദീർഘകാല പരീശീലന കോഴ്സിലും പ്രവേശനം നേടാം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ പ്രവേശനത്തിനായി kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കോഴ്സ് ഫീസ് ഈമാസം 5 മുതൽ 13 വരെ ഓൺലൈനായി അടയ്ക്കാവുന്നതാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം കൊല്ലം ഉപകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. കഴിഞ്ഞ വർഷം അക്കാഡമിയിൽ പഠിച്ചവർ വീണ്ടും രജിസ്റ്റർ ചെയ്ത് ഫീസ് അടയ്ക്കണം. ഫോൺ: 0474-2967711, 9446772334, 9605325383.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |