SignIn
Kerala Kaumudi Online
Friday, 19 April 2024 11.13 PM IST

തുച്ഛ വേതനക്കാരുടെ 'ആശ്രയം' തുരുമ്പിച്ച് നശിക്കുന്നു !

v

കൊല്ലത്തെ ഷെഡിൽ 7 മെമു റേക്കുകൾ തുരുമ്പിക്കുന്നു

കൊല്ലം: കൊവിഡിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായതോടെ, കൊല്ലത്ത് ആകെയുള്ള ഏഴ് മെമു റേക്കുകളും ഷെഡിൽ കിടന്ന് നശിക്കുന്നു. ഇതുപയോഗിച്ച് കൊവിഡിന് മുമ്പ് നാല് സർവീസുകൾ നടത്തുമായിരുന്നു. നിലവിൽ ഒരു സർവീസ് മാത്രമാണുള്ളത്. റെയിൽവേ ജീവനക്കാരെ ജോലിസ്ഥലങ്ങളിൽ എത്തിക്കാനാണ് മറ്റ് രണ്ട് റേക്കുകൾ ഉപയോഗിക്കുന്നത്.

തുച്ഛശമ്പളക്കാരായ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആശ്രയമായിരുന്നു മെമു സർവീസ്. കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളി വരെ പോകാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ 28 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. എന്നാൽ മെമുവിൽ പത്ത് രൂപ മാത്രം. എക്സ്പ്രസ് ട്രെയിനുകൾക്ക് ജില്ലയിൽ 5 സ്റ്റോപ്പാണുള്ളത്. എന്നാൽ മെമുവിന് 8 സ്റ്റോപ്പുണ്ട്. യാത്രാക്കൂലി കുറവായതിനാൽ വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും ജോലിസ്ഥലങ്ങളിലേക്ക് പോകാൻ മെമു സർവീസുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇപ്പോൾ ബസുകളിലും ഓട്ടോറിക്ഷകളിലും കയറുന്നതിനാൽ അഞ്ചിരട്ടിയോളം തുക ഒരു ദിവസത്തെ യാത്രയ്ക്കായി വേണ്ടിവരുന്നു.

കൊവിഡ് വ്യാപനം വർദ്ധിക്കുമെന്ന പേരിലാണ് റെയിൽവേ മെമു സർവീസുകൾ ആരംഭിക്കാത്തത്. എന്നാൽ ഇപ്പോൾ ഓടുന്ന സ്പെഷ്യൽ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ട്രെയിനുകളിലെ യാത്രക്കാർ പോലും കൊവിഡിന് മുമ്പ് മെമു സർവീസുകളിൽ ഉണ്ടാകുമായിരുന്നില്ല. വളരെ തിരക്കേറിയ സമയങ്ങളിൽ മാത്രമാണ് മെമുവിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നത്.

 എന്തിനോ വേണ്ടി കണ്ണൂർ മെമു

ജില്ലയിലെ യാത്രക്കാർക്ക് ഒരു പ്രയോജനവുമില്ലാത്ത തരത്തിലാണ് ഇപ്പോൾ ആകെ ഓടുന്ന കണ്ണൂർ മെമുവിന്റെ സമയക്രമം. പുലർച്ചെ 3.30ന് കൊല്ലം സ്റ്റേഷനിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ പല ദിവസങ്ങളിലും ഒന്നോ രണ്ടോ യാത്രക്കാരെ കാണൂ. എറണാകുളത്ത് എത്തുമ്പോൾ മാത്രമാണ് പല ബോഗുകളികളിലും ആളനക്കം ഉണ്ടാകുന്നത്.

രാത്രി തിരിച്ചുവരുന്നതും ഏറെ വൈകിയായതിനാൽ കൊല്ലത്ത് എത്തുമ്പോൾ വിരലിലെണ്ണാവുന്ന യാത്രക്കാരെ ഉണ്ടാകൂ. മെമു സർവീസ് ആരംഭിക്കുന്നത് രാവിലെ ആറെങ്കിലും ആക്കിയാൽ ജില്ലയിലെ നൂറുകണക്കിന് യാത്രക്കാർക്ക് ഗുണപ്പെടും. റെയിൽവേ ജീവനക്കാർക്ക് മാത്രമായി കോട്ടയത്തേക്കും നാഗർകോവിലിലേക്കും നടത്തുന്ന മെമു സർവീസുകളിലും കാര്യമായി ആളില്ല. ഇതിൽ യാത്രക്കാരെക്കൂടി കയറ്റണമെന്ന ആവശ്യം പരിഗണിക്കാൻ റെയിൽവേ തയ്യാറാകുന്നുമില്ല.

 മെമു സർവീസുകൾ കൊവിഡിന് മുമ്പ്

1. കൊല്ലം - നാഗർകോവിൽ

2. കൊല്ലം - കന്യാകുമാരി

3. കൊല്ലം - ആലപ്പുഴ - എറണാകുളം

4. കൊല്ലം - കോട്ടയം - എറണാകുളം

 നിലവിലെ സർവീസുകൾ

1. കൊല്ലം - കണ്ണൂർ

1. കൊല്ലം - നാഗർകോവിൽ (ജീവനക്കാർക്ക് മാത്രം)

2. കൊല്ലം - കോട്ടയം (ജീവനക്കാർക്ക് മാത്രം)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, MEMU SERVICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.