SignIn
Kerala Kaumudi Online
Friday, 17 September 2021 6.27 AM IST

എറണാകുളത്തേക്കു പോകുകയാണ്, അവളെ കണ്ടു സംസാരിക്കണം; രഗിൽ അന്ന് പറഞ്ഞതിനെക്കുറിച്ച് സുഹൃത്തിന്റെ നിർണായക വെളിപ്പെടുത്തൽ

manasa-rekhi

കണ്ണൂർ: മാനസയെ കാണാനെന്ന് പറഞ്ഞാണ് രഗിൽ എറണാകുളത്തേക്ക് പോയതെന്ന് സുഹൃത്തും ഇന്റീരിയർ ഡിസൈൻ ജോലിയിലെ പങ്കാളിയുമായ ആദിത്യൻ. വ്യാഴാഴ്ച ട്രെയിനിൽവച്ച് രഗിൽ വിളിച്ചിരുന്നെന്നും ആദിത്യൻ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

മാനസയെ ശല്യം ചെയ്യരുതെന്ന് പൊലീസ് രഗിലിനെ താക്കീത് ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം അവളുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അവൻ പറഞ്ഞിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് ഇന്റീരിയർ ഡിസൈനിങ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി കണ്ണൂരിൽ വച്ച് അവനെ കണ്ടിരുന്നു. വ്യാഴാഴ്ച ട്രെയിനിൽ നിന്ന് തന്നെ വിളിച്ച് എറണാകുളത്തേക്കു പോകുകയാണെന്നും, അവളെ കണ്ടു സംസാരിക്കണമെന്നും പറഞ്ഞിരുന്നുവെന്നും ആദിത്യൻ വെളിപ്പെടുത്തി. രഗിലിന് തോക്ക് എവിടെ നിന്നു കിട്ടി എന്ന് തനിക്കറിയില്ലെന്നും ആദിത്യൻ കൂട്ടിച്ചേർത്തു.


അതേസമയം കേസന്വേഷണത്തിന് റൂറൽ എസ് പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കൊലപാതകത്തിനുമുൻപ് രഗില്‍ എട്ടുദിവസത്തോളം കേരളത്തിനുപുറത്ത് തങ്ങിയതായി വിവരമുണ്ട്. ഇയാളുടെ സമീപകാല യാത്രകളും, ഫോണ്‍രേഖകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MANASA, REKHIL, ADITHYAN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.