SignIn
Kerala Kaumudi Online
Thursday, 25 April 2024 12.39 PM IST

രണ്ടാം ഡോസ് വാക്‌സിനെടുക്കാനെത്തി, കിട്ടിയത് 'രണ്ട് ഡോസ്', വീട്ടമ്മ നിരീക്ഷണത്തിൽ

covid-vaccine

തലയോലപ്പറമ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസിനായി ചെന്ന വീട്ടമ്മയ്ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തതായി പരാതി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.കൊവീഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാനാണ് വടയാർ കോരപ്പുഞ്ചയിൽ സരള തങ്കപ്പൻ എത്തിയത്.

ആദ്യം ഒരു ഡോസ് വാക്‌സിനെടുത്തു. കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചശേഷം സാരി നേരെ ഇടുന്നതിനിടെ വീണ്ടും നഴ്‌സ് കുത്തുകയായിരുന്നുവെന്ന് സരള തങ്കപ്പൻ ആരോപിക്കുന്നു. വീട്ടമ്മ ഇപ്പോൾ നിരീക്ഷണത്തിലാണ്.

ആദ്യം സരളയ്ക്ക് വാക്സിനെടുത്ത ശേഷം ആശുപത്രിയിൽ ഡെത്ത് സർട്ടിഫിക്കറ്റിന് വന്ന ആൾക്ക് അത് നൽകാൻ പോയി, മടങ്ങി എത്തിയപ്പോൾ കസേരയിൽ ഇരുന്നത് കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതിയാണ് വീണ്ടും കുത്തിവയ്പെടുത്തതെന്നാണ് നഴ്‌സ് നൽകുന്ന വിശദീകരണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബിജു അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, COVI VACCINE, THALAYOLAPARAMBU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.