SignIn
Kerala Kaumudi Online
Thursday, 25 April 2024 12.32 PM IST

അശ്രാന്ത പരിശ്രമത്തിലൂടെ കുതിരാൻ ടണൽ നിർമ്മാണം സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ, ആ നിതിൻ ഗഡ്കരിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല; 'ട്രോളി' സന്ദീപ് വാര്യർ

remya-riyas-sandeep

തൃശൂർ: കുതിരാൻ തുരങ്കം ഭാഗീകമായി തുറന്നതിന് പിന്നാലെ രമ്യ ഹരിദാസ് എംപിയേയും, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും പരിഹസിച്ച് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരിഹാസം.

രമ്യ ഹരിദാസിന്റെയും, മുഹമ്മദ് റിയാസിന്റെയും കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ നിർമ്മാണമെന്നും, അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങളെന്നുമാണ് സന്ദീപ് വാര്യർ പരിഹസിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ നിർമ്മാണം . അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ .

ആ നിതിൻ ഗഡ്കരിക്ക് പ്രത്യേകിച്ച് ഇക്കാര്യത്തിൽ റോളൊന്നുമില്ല . ചുമ്മാ ട്വീറ്റ് ചെയ്തു . അത്രേ ഉള്ളൂ.

ഇത്രയും മനസിലാക്കാനുള്ള പ്രബുദ്ധതയൊക്കെ മലയാളിക്കുണ്ട് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REMYA HARIDAS, MUHAMMED RIYAS, SANDEEP G VARRIER, FB POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.