SignIn
Kerala Kaumudi Online
Tuesday, 21 September 2021 10.09 PM IST

'തന്റെ കരണത്തടിച്ച് സംസാരിക്കുന്നവരോട് പോലും ചിരിച്ചുകൊണ്ട് പ്രതികരിക്കുന്ന അഫ്ഗാൻ കലാകാരൻ'; താലിബാൻ വധിച്ച ഹാസ്യനടന് ആദരാഞ്ജലിയർപ്പിച്ച് വിനയൻ

vinayan

കാണ്ഡഹാറിലുൾപ്പടെ അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ സംഘർഷം നടക്കുകയാണ്. താലിബാൻ നടത്തുന്ന വിവിധ അക്രമങ്ങൾക്കിടെ ഒരു അഫ്ഗാൻ ഹാസ്യ നടനെ താലിബാൻ വധിച്ചത് ജൂലായ് 27നാണ്. ഖാസ സ്വാൻ എന്നറിയപ്പെടുന്ന നസർ മുഹമ്മദ് എന്ന നടനാണ് വെടിയേറ്റ് മരിച്ചത്. മരണമടഞ്ഞ കലാകാരന് കേരളത്തിൽ നിന്നും ആദരവർപ്പിച്ചവർ കുറവാണ്. എന്നാൽ നടന് ശ്രദ്ധേയമായ ആദരവർപ്പിക്കുകയാണ് സംവിധായകൻ വിനയൻ.

രണ്ട് താലിബാൻ തോക്ക്ധാരികൾ വന്ന് നസർ മുഹമ്മദിനെ കാറിലിരുത്തി കൊണ്ടുപോകുന്ന വീഡിയോ ദൃശ്യം ഷെയർ ചെയ്‌താണ് വിനയൻ അതോടൊപ്പം ഹൃദ്യമായ കുറിപ്പെഴുതിയാണ് അദ്ദേഹത്തിന് ആദരവർപ്പിച്ചത്. വീഡിയോയിൽ തമാശ പറയുന്ന മുഹമ്മദിനെ തോക്ക്ധാരികളിലൊരാൾ കരണത്തടിക്കുന്നതും കാണാം.

ഹാസ്യ കലാകാരനായ മുഹമ്മദ് മറ്റുള‌ളവരെ ചിരിപ്പിക്കുന്നു എന്നാരോപിച്ചാണ് താലിബാൻ പിടികൂടി വധിച്ചത്. വിഷയത്തിൽ സർക്കാരോ മറ്റാരെങ്കിലുമോ ഇടപെടരുതെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിനയന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

തന്റെ കരണത്തടിച്ചു സംസാരിക്കുന്നവരോടു പോലും ചിരിച്ചു കൊണ്ടു പ്രതികരിക്കുന്ന അഫ്ഗാൻ കലാകാരൻ അറിഞ്ഞിരുന്നില്ല ഭീകരവാദികൾ തന്നെ കൊല്ലാൻ കൊണ്ടു പോകുകയാണന്ന്.. എപ്പോഴും ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും മാത്രം അറിയുമായിരുന്ന ഹാസ്യ നടൻ നസർ മുഹമ്മദിന്റെ ഓർമ്മകൾക്കു മുന്നിൽ ബാഷ്പാഞ്ജലികൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VINAYAN, DIRECTOR, PAYS, TRIBUTE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.