SignIn
Kerala Kaumudi Online
Tuesday, 28 September 2021 10.12 AM IST

കോടതിയിൽ തള്ളിപ്പറഞ്ഞ പുതിയ മാണിഫെസ്റ്റോ

ee

2015​ ​യു​.ഡി​.എ​ഫ് ​മ​ന്ത്രി​സ​ഭ​യി​ലെ​ ​ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ​കെ.​ ​എം​ ​മാ​ണി​യു​ടെ​ ​ബഡ്​ജ​റ്റ് ​അ​വ​ത​ര​ണ​ത്തി​ന്റെ​ ​ഇ​ട​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​എം.​എ​ൽ.​എ​മാ​ർ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ക​യ്യാ​ങ്ക​ളി​ ​ന​ട​ത്തി​യ​ ​സം​ഭ​വം​ ​ക്ഷ​മി​ക്കാ​വു​ന്ന​ ​കു​റ്റം​ ​അ​ല്ലെ​ന്ന് ​സു​പ്രീം​ ​കോ​ട​തി​ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​ണ് ക​ഴി​ഞ്ഞ​ ​ആ​ഴ്‌​ച​ ​കേ​ട്ട​ ​വാ​ർ​ത്ത.​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അം​ഗ​ങ്ങ​ൾ​ക്ക് ​എ​തി​രാ​യ​ ​കേ​സ് ​പി​ൻ​വ​ലി​ക്കാ​ൻ​ ​അ​നു​മ​തി​ ​തേ​ടു​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ​സു​പ്രീം​കോ​ട​തി​ ​ഈ​ ​അ​ഭി​പ്രാ​യം​ ​ന​ട​ത്തി​യ​ത്.

നി​യ​മ​സ​ഭ​യി​ൽ​ ​ന​ട​ന്ന​ ​ക​യ്യാ​ങ്ക​ളി​യെ​ക്കു​റി​ച്ച് ​ശ​ക്ത​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​വാ​ക്കാ​ൽ​ ​ന​ട​ത്തി​യ​ത്.​ ​പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ​ ​സം​ഭ​വ​ത്തി​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​എ​ടു​ക്കേ​ണ്ട​താ​ണ് ​എ​ന്ന് ​ജ​സ്റ്റി​സ് ​ഡി.​ ​വൈ.​ ​ച​ന്ദ്ര​ചൂ​ഡ്,​ ​എ.​ആ​ർ​ ​ഷാ​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​ബെ​ഞ്ച് ​പ​രാ​മ​ർ​ശി​ച്ചു.​ ​ഇ​ത്ത​രം​ ​പെ​രു​മാ​റ്റ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല​ ​എം.​എ​ൽ.​എ​മാ​ർ​ ​വി​ചാ​ര​ണ​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്ന​ ​നി​ല​യ്‌​ക്ക് ​സ​മൂ​ഹ​ത്തി​നു​ ​സ​ന്ദേ​ശം​ ​ന​ൽ​കാ​ൻ​ ​എം.​എ​ൽ.​എ​മാ​ർ​ക്ക് ​ബാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഇ​തു​പോ​ലു​ള്ള​ ​പെ​രു​മാ​റ്റ​ത്തി​ൽ​ ​എ​ന്ത് ​സ​ന്ദേ​ശ​മാ​ണ് ​ന​ൽ​കു​ന്ന​തെ​ന്ന് ​ജ​സ്റ്റി​സ് ​ഷാ​ ​ചോ​ദി​ച്ചു.
വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി,​ ​മു​ൻ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​കെ.​ടി​ ​ജ​ലീ​ൽ,​ ​മു​ൻ​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ,​ ​സി.​പി.​എം​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​കെ.​ ​കു​ഞ്ഞ​മ്മ​ദ് ​മാ​സ്റ്റ​ർ,​ ​സി.​ ​കെ​ ​സ​ദാ​ശി​വ​ൻ​ ​എ​ന്നി​വ​രാ​ണ് ​കേ​സി​ൽ​ ​വി​ചാ​ര​ണ​ ​നേ​രി​ട​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​അ​ടി​യ​ന്ത​ര​മാ​യി​ ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​ഇ​വ​ർ​ക്കു​വേ​ണ്ടി​ ​കേ​ര​ള​ ​സ​ർ​ക്കാ​രും​ ​ഹ​ർ​ജി​ക​ൾ​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.
എം.​എ​ൽ.​എ​മാ​ർ​ക്ക് ​പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​ഉ​ണ്ടെ​ന്ന് ​സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ​ ​ഈ​ ​ത​ര​ത്തി​ല​ല്ല​ ​പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ത് ​എ​ന്ന് ​ജ​സ്റ്റി​സ് ​ച​ന്ദ്ര​ചൂ​ഡ് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഈ​ ​പെ​രു​മാ​റ്റം​ ​മാ​പ്പ​ർ​ഹി​ക്കാ​ത്ത​ത് ​ആ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ഇ​ത്ത​ര​ത്തി​ൽ​ ​പെ​രു​മാ​റി​ ​എം.​എ​ൽ.​എ​മാ​ർ​ ​പൊ​തു​ ​സ്വ​ത്ത് ​ത​ക​ർ​ത്ത​ത് ​ചെ​റു​താ​യി​ ​കാ​ണാ​നാ​വി​ല്ല​ ​എ​ന്നും​ ​ബെ​ഞ്ച് ​കൂ​ട്ടി​ച്ചേ​ർ​ത്തു.
ക​യ്യാ​ങ്ക​ളി​ ​ന​ട​ത്തി​യ​ ​എം.​എ​ൽ.​എ​മാ​ർ​ക്കെ​തി​രെ​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ ​ച​ട്ട​ത്തി​ലെ​ 321​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​ ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​തി​രു​വ​ന​ന്ത​പു​രം​ ​ചീ​ഫ് ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​വി​സ​മ്മ​തി​ച്ചി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​കേ​സ് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​എ​ത്തി​യ​ത്.
ബാ​ർ​ ​ലൈ​സ​ൻ​സ് ​പു​തു​ക്കു​ന്ന​തി​ന് ​കെ.​എം​ ​മാ​ണി​ ​ര​ണ്ട് ​കോ​ടി​ ​രൂ​പ​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന് ​ബി​ജു​ര​മേ​ശ് ​ന​ട​ത്തി​യ​ ​ആ​രോ​പ​ണ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​കെ.​എം​ ​മാ​ണി​യു​ടെ​ ​ബഡ്​ജ​റ്റ് ​അ​വ​ത​ര​ണം​ ​ത​ട​യാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​അ​ക്ര​മ​ത്തി​ന് ​മു​തി​ർ​ന്ന​ത്.​ ​പ്ര​തി​പ​ക്ഷ​ ​ബ​ഹ​ള​ത്തി​നി​ട​യി​ൽ​ ​മാ​ണി​ ​ബ​ഡ്‌ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​ ​അ​ന്ന​ത്തെ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​കേ​സ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​വ​ശ്യം.​ ​കോ​ട​തി​ ​പ​രാ​മ​ർ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​കെ.​എം​ ​മാ​ണി​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​വെ​ച്ചി​രു​ന്നു.​ ​മു​ഖ്യ​പ്ര​തി​യാ​യ​ ​മാ​ണി​ ​അ​ന്ത​രി​ച്ച​തോ​ടെ​ ​ബാ​ർ​ ​കോ​ഴ​ ​കേ​സും​ ​അ​പ്ര​സ​ക്ത​മാ​യി.
അ​ഴി​മ​തി​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ടു​ന്ന​ ​മു​ൻ​ ​ധ​ന​മ​ന്ത്രി​യ്‌​ക്ക് ​എ​തി​രെ​യാ​ണ് ​എം.​എ​ൽ.​എ​മാ​ർ​ ​സ​ഭ​യി​ൽ​ ​പ്ര​തി​ഷേധിച്ചതെ​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​എം.​എ​ൽ.​എ​മാ​ർ​ക്ക് ​അ​വ​കാ​ശ​മു​ണ്ട്.​ ​സ​ഭ​യ്‌​ക്ക​ക​ത്തെ​ ​പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ​ക്രി​മി​ന​ൽ​ ​വി​ചാ​ര​ണ​ ​ന​ട​ത്തേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വാ​ദി​ച്ചു.
എ​ന്നാ​ൽ​ ​ഇ​തി​നോ​ട് ​ശ​ക്ത​മാ​യ​ ​വി​യോ​ജി​പ്പാ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​അ​റി​യി​ച്ച​ത്.​ ​ധ​ന​മ​ന്ത്രി​ക്കെ​തി​രെ​ ​അ​ഴി​മ​തി​ ​കു​റ്റം​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ​ ​മ​ന്ത്രി​യു​ടെ​ ​വ്യ​ക്തി​ത്വ​ത്തി​ന് ​അ​ല്ല,​ ​ബി​ൽ​ ​പാ​സാ​ക്കു​ന്ന​തി​ന് ​വേ​ണം​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കേ​ണ്ടെ​ന്ന് ​ജ​സ്റ്റി​സ് ​ച​ന്ദ്ര​ചൂ​ഡ് ​വ്യ​ക്ത​മാ​ക്കി.
യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്തു​നി​ന്നും​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഒ​രു​പാ​ട് ​മാ​റ്റം​ ​സം​ഭ​വി​ച്ച​ ​പ​രി​ത​സ്ഥി​തി​യി​ൽ​ ​ആ​ണ് ​ഈ​ ​കേ​സ് ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​എ​ത്തു​ന്ന​ത് ​എ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​ബാ​ർ​കോ​ഴ​ ​കേ​സി​നെ​ ​തു​ട​ർ​ന്ന് ​യു.​ഡി.​എ​ഫ് ​വി​ട്ട​ ​കെ.​എം​ ​മാ​ണി​യെ​ ​എ​ൽ.​ഡി.​എ​ഫ് ​പാ​ള​യ​ത്തി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​അ​ന്ന​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​നേ​തൃ​ത്വം​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​ത് ​ന​ട​ന്നി​രു​ന്നി​ല്ല.​ ​മാ​ണി​ ​തി​രി​ച്ച് ​യു.​ഡി.​എ​ഫി​ലേ​ക്ക് ​ചേ​ക്കേ​റി.​ ​മാ​ണി​യു​ടെ​ ​മ​ര​ണ​ശേ​ഷം​ ​കേ​ര​ള​കോ​ൺ​ഗ്ര​സി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്തി​നും​ ​ചി​ഹ്ന​ത്തി​നും​ ​വേ​ണ്ടി​ ​ന​ട​ന്ന​ ​പോ​ര് ​ഈ​ ​പം​ക്തി​യി​ൽ​ ​പ​ല​ത​വ​ണ​ ​പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.
ഒ​ടു​വി​ൽ​ ​അ​നി​വാ​ര്യ​മാ​യ​ ​പി​ള​ർ​പ്പ് ​സം​ഭ​വി​ക്കു​ക​യും​ ​ജോ​സ​ഫ് ​വി​ഭാ​ഗം​ ​യു.​ഡി.​എ​ഫി​ൽ​ ​തു​ട​രു​ക​യും​ ​ജോ​സ് ​കെ.​ ​മാ​ണി​ ​വി​ഭാ​ഗം​ ​എ​ൽ.​ഡി.​എ​ഫി​ൽ​ ​എ​ത്തു​ക​യും​ ​ചെ​യ്‌​തു.
ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജോ​സ് ​കെ.​ ​മാ​ണി​ ​പാ​ലാ​ ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ​മ​ത്സ​രി​ച്ചെ​ങ്കി​ലും​ ​എ​ൽ.​ഡി.​എ​ഫ് ​വി​ട്ട് ​പാ​ലാ​യി​ൽ​ ​യു.​ഡി.​എ​ഫ് ​പി​ന്തു​ണ​യോ​ടെ​ ​മ​ത്സ​രി​ച്ച​ ​മാ​ണി​ ​സി.​ ​കാ​പ്പ​നോ​ട് ​അ​ദ്ദേ​ഹം​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​മാ​ണി​യു​ടെ​ ​മ​ര​ണ​ശേ​ഷം​ ​പാ​ലാ​ ​മ​ണ്ഡ​ലം​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​പി​ടി​ച്ചെ​ടു​ത്ത​ ​മാ​ണി​ ​സി.​കാ​പ്പ​ൻ​ ​എ​ൽ.​ഡി​.എ​ഫ് ​വി​ട്ട​ത് ​ജോ​സ് ​കെ.​ ​മാ​ണി​യെ​ ​എ​ൽ.​ഡി.​എ​ഫി​ൽ​ ​എ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ​പാ​ലാ​ ​മ​ണ്ഡ​ലം​ ​വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന​ ​അ​വ​സ്ഥ​യെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു.
കെ.​എം​ ​മാ​ണി​ ​അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് ​കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​വാ​ദി​ക്കു​മ്പോ​ൾ​ ​കെ.​എം​ ​മാ​ണി​യു​ടെ​ ​മ​ക​നാ​യ​ ​ജോ​സ് ​കെ.​ ​മാ​ണി​ ​എ​ൽ.​ഡി.​എ​ഫ് ​ഘ​ട​ക​ക​ക്ഷി​ ​ആ​ണ് ​എ​ന്ന​ത് ​കൗ​തു​ക​ക​ര​മാ​ണ്.​ ​ഈ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ര​വ​ധി​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​കേ​ര​ള​കൗ​മു​ദി​യി​ൽ​ ​വ​ര​ച്ചി​ട്ടു​ണ്ട്.​ ​ജോ​സ് ​കെ.​ ​മാ​ണി​യു​ടെ​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വേ​ശ​ന​വു​മാ​യും ​ബ​ന്ധ​പ്പെ​ട്ട് ​നി​ര​വ​ധി​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​വ​ര​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​ക​ര​യു​ന്ന​ ​കു​ഞ്ഞി​ന് ​പാ​ലാ​ ​എ​ന്ന​താ​യി​രു​ന്നു​ ​ഒ​രു​ ​കാ​ർ​ട്ടൂ​ൺ.​ ​കാ​ൾ​ ​മാ​ർ​ക്‌​സി​നെ​പ്പോ​ലെ​ ​കെ.​എം​ ​മാ​ണി​യു​ടെ​ ​വ​ലി​യ​ ​ചി​ത്ര​ത്തി​ന് ​താ​ഴെ​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്‌​ണ​നും​ ​ജോ​സ് ​കെ.​ ​മാ​ണി​യ്‌​ക്ക് ​സ്വാ​ഗ​ത​മോ​തു​ന്ന​ ​കാ​ർ​ട്ടൂ​ൺ​ ​മ​റ്റൊ​ന്നാ​ണ്.​ ​ഇ​ങ്ങ​നെ​ ​പു​തി​യ​ ​'​മാ​ണി​"ഫെ​സ്റ്റോ​ ​എ​ഴു​തി​യ​ ​ഇ​ട​തു​മു​ന്ന​ണി​ക്ക് ​ത​ന്നെ​ ​ത​ങ്ങ​ളു​ടെ​ ​എം.​എ​ൽ.​എ​മാ​രെ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി​ ​കെ.​എം.​ ​മാ​ണി​യെ​ ​കോ​ട​തി​യി​ൽ​ ​ത​ള്ളി​പ്പ​റ​യേ​ണ്ടി​ ​വ​ന്നു​ ​എ​ന്ന​താ​ണ് ​ഈ​ ​വാ​ർ​ത്ത​യി​ലെ​ ​കൗ​തു​കം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CARTOON STORIES, WEEKLY, CARTOON
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.