SignIn
Kerala Kaumudi Online
Tuesday, 28 September 2021 12.51 AM IST

കഥ/ പീരപ്പെട്ടിക്ക

ee

പ​ത്ത്‌​ ​ജ​യി​ക്കാ​ൻ​ ​ഒ​രു​ ​ശ​ത​മാ​നം​ ​പോ​ലും​ ​സാ​ദ്ധ്യ​ത​ ​ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ​കൊ​ല്ല​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​തൊ​മ്മി​ ​മ​ക​ൻ​ ​രാ​രി​ച്ച​നെ​ ​തോ​ട്ട​ത്തി​ലെ​ ​പ​ണി​ ​നോ​ക്കാ​നേ​ൽ​പ്പി​ച്ചു.ഓ​രോ​ ​ക്ലാ​സും​ ​ഒ​ന്നും​ ​ര​ണ്ടും​ ​ത​വ​ണ​ ​പ​ഠി​ച്ചു​ ​പ​ത്താം​ ​ത​ര​ത്തി​ലെ​ത്തി​യ​ ​​ബു​ദ്ധി​മു​ട്ട് ​ന​ന്നാ​യി​ ​അ​റി​ഞ്ഞ​ ​രാ​രി​ച്ച​ൻ​ ​അ​പ്പ​ൻ​ ​പ​റ​യു​ന്ന​താ​ണ് ​അ​തി​ന്റെ​ ​ശ​രി​ ​എ​ന്ന് ​മ​ന​സി​ലാ​ക്കി​ ​പ​റ​മ്പി​ലെ​ ​പ​ണി​ ​നോ​ക്കാ​ൻ​ ​ത​ന്നെ​ ​തീ​രു​മാ​നി​ച്ചു.​ ​അ​ല്ലേ​ലും​ ​ന​മ്മ​ളീ​ ​ന​സ്രാ​ണി​ക​ൾ​ക്ക് ​പ​ള്ളി​ക്കൂ​ടോം​ ​സ​ർ​ക്കാ​രു​ദ്യോ​ഗം​ ​ഒ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല​ ​എ​ന്ന് ​നി​ന്റെ​ ​വ​ല്യ​പ്പ​ൻ​ ​എ​പ്പോ​ഴും​ ​പ​റ​യു​ന്ന​താ​ ​അ​താ​ ​അ​തി​ന്റെ​ ​ശ​രി​ ​എ​ന്ന്കൂ​ടെ​ ​തൊ​മ്മി​ ​മ​ക​നെ​ ​ഓ​ർ​മ്മി​പ്പി​ച്ചു.
'മ​ണ്ണ് ​ച​തി​ക്കു​കേ​ലാ​ ​മ​ണ്ണി​നെ​ ​സ്നേ​ഹി​ച്ചാ​ൽ​ ​മ​ണ്ണ് ​ന​മ്മ​ളേം​ ​സ്നേ​ഹി​ക്കും​ ​അ​ത്ര​ ​ത​ന്നെ."​ ​പ്രാ​യ​ത്തി​ന്റെ​ ​തി​ള​പ്പൊ​ന്നു​കൊ​ണ്ടു​ത​ന്നെ​ ​കൃ​ഷി​പ​ണി​യെ​ക്കാ​ൾ​ ​രാ​രി​ച്ച​ൻ​ ​ശ്ര​ദ്ധി​ച്ച​ത് ​പ​റ​മ്പി​ലെ​ ​പ​ണി​ക്കാ​രി​ക​ളെ​ ​ആ​യി​രു​ന്നു.​ ​മേ​ൽനോ​ട്ട​ത്തി​നാ​യി​ ​തോ​ട്ട​ത്തി​ൽ​ ​ചെ​ന്ന​ ​സ​മ​യ​ത്താ​യി​രു​ന്നു​ ​രാ​രി​ച്ച​ൻ​ ​ആ​ദ്യ​മാ​യി​ ​അ​ന്ന​കു​ട്ടി​യെ​ ​ക​ണ്ട​ത്.
തൊ​മ്മി​ ​ത​ന്റെ​ ​മ​ല​ഞ്ചെ​രു​വി​ലു​ള്ള​ ​മൂ​ന്നേ​ക്ക​റി​ൽ​ ​തെ​ങ്ങി​ന് ​ഇ​ട​വി​ള​യാ​യി​ ​ഇ​ഞ്ചി​ക്കൃ​ഷി​ ​ഇ​റ​ക്കി​യ​ ​സ​മ​യ​മാ​യി​രു​ന്നു​ ​അ​ത്.​ ​പ​ണി​ക്കാ​ർ​ക്കു​ള്ള​ ​ക​ഞ്ഞി​യും​ ​പു​ഴു​ക്കും​ ​വ​ലി​യ​ ​പാ​ത്ര​ത്തി​ലാ​ക്കി​ ​രാ​രി​ച്ച​ൻ​ ​തോ​ട്ട​ത്തി​ലെ​ത്തി.​ ​വി​ശ്ര​മി​ക്കാ​നും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​നു​മാ​യി​ ​പ​ണി​ക്കാ​രെ​ല്ലാം​ ​സ്ഥി​ര​മാ​യി​ ​ഇ​രി​ക്കാ​റു​ള്ള​ ​പാ​റ​പ്പു​റ​ത്തു​ ​ക​ഞ്ഞി​യും​ ​പു​ഴു​ക്കു​മ​ട​ങ്ങി​യ​ ​പാ​ത്രം​ ​വെ​ച്ച് ​പാ​റ​യ്‌​ക്കു​ ​താ​ഴേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ​ക​യ്യാ​ല​യ്‌​ക്കു​ ​താ​ഴെ​ ​ഇ​ഞ്ചി​ ​പ​ണി​ക്കി​ട​യി​ൽ​ ​ക​ള​ ​പ​റി​ക്കു​ന്ന​ ​അ​ന്ന​കു​ട്ടി​യെ​ ​ശ്ര​ദ്ധി​ക്കു​ന്ന​ത്.​ ​ക​ള്ളി​മു​ണ്ട് ​അ​ഴി​ച്ചി​ട്ട് ​ക​യ്യാ​ല​പ്പു​റ​ത്തു​ ​കു​ന്തി​ച്ചി​രു​ന്ന് ​രാ​രി​ച്ച​ൻ​ ​ചോ​ദി​ച്ചു.
'​എ​ന്ന​താ​ന്നെ​ ​ആ​ ​തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്..​?"
അ​ന്ന​ക്കു​ട്ടി​ ​ത​ല​യു​യ​ർ​ത്തി​ ​നോ​ക്കി​യ​പ്പോ​ൾ​ ​ക​യ്യാ​ല​യ്‌​ക്കു​ ​മു​ക​ളി​ൽ​ ​രാ​രി​ച്ച​നെ​ ​ക​ണ്ടു​ ​തെ​ല്ലൊ​ന്നു​ ​അ​മ്പ​ര​ന്നെ​ങ്കി​ലും​ ​താ​ഴ്ന്നു​കി​ട​ന്ന​ ​മാ​ക്‌​സി​യു​ടെ​ ​ക​ഴു​ത്തു​വ​ലി​ച്ചു​ ​മു​ക​ളി​ലേ​ക്ക് ​വ​ലി​ച്ചി​ട്ടു​കൊ​ണ്ട് ​പ​റ​ഞ്ഞു.
'​രാ​രി​ച്ചോ..​ ​മോ​നെ​ ​നീ​ ​കൊ​റ​ച്ചൂ​ടെ​ ​മൂ​ക്ക​ട്ടെ."
അ​ത​ല്ല​ ​ആ​ ​വ​ള്ളി​യേ​ൽ​ ​തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ​എ​ന്ന​താ​ ​എ​ന്നാ​ ​ചോ​ദി​ച്ചേ.
'​അ​തോ​ ​അ​ത് ​പീ​ര​പ്പെ​ട്ടി​ക്ക...​"​ ​അ​ന്ന​ക്കു​ട്ടി​ ​രാ​രി​ച്ച​ൻ​ ​വി​ര​ൽ​ ​ചൂ​ണ്ടി​യി​ട​ത്തേ​ക്ക് ​നോ​ക്കി​കൊ​ണ്ട്‌​ ​പ​റ​ഞ്ഞു.
'​തി​ന്നാ​ൻ​ ​കൊ​ള്ളാ​വോ.​?"
'​ഇ​ല്ല​ ​ഭ​യ​ങ്ക​ര​ ​ക​യ്പ്പാ..​ ​നോ​ക്കു​ന്നോ.​?​ ​പി​ന്നെ​ ​മ​രു​ന്നി​നും​ ​ഉ​പ​യോ​ഗി​ക്കും.​ ​കൊ​ച്ചു​ ​വീ​ട്ടി​ൽ​ ​ചോ​ദി​ക്ക് ​ചി​ല​പ്പോ​ൾ​ ​പ​റ​ഞ്ഞു​ ​ത​രും.​ ​പ​ണ്ടൊ​ക്കെ​ ​മി​ക്ക​വാ​റും​ ​എ​ല്ലാ​ ​പ​റ​മ്പി​ലും​ ​കാ​ണു​ന്ന​താ​രു​ന്നു.​ ​ഇ​പ്പോ​ ​അ​ങ്ങ​നെ​ ​കാ​ണാ​നി​ല്ല.​ ​ഞാ​ൻ​ ​ത​ന്നെ​ ​ന​ല്ല​പ്പ​ഴാ​ ​കാ​ണു​ന്നെ."
'​ഓ..​ ​വേ​ണ്ട​ ​ഞാ​ൻ​ ​ചു​മ്മാ​ ​ചോ​ദി​ച്ചെ​ന്നെ​ ​ഉ​ള്ളു.​ ​അ​ന്ന​കു​ട്ടി​ടെ​ ​വീ​ട് ​എ​വി​ടാ​?"
'​ഇ​വി​ടെ​ ​അ​ടു​ത്താ​ ​കൊ​ച്ചെ...​ "
'​ഞാ​ൻ​ ​പ​ള്ളീ​ലൊ​ന്നും​ ​ക​ണ്ടി​ട്ടി​ല്ല​ല്ലോ​ ​?"
'​ഞ​ങ്ങ​ള് ​പ​ടി​ഞ്ഞാ​റേ​ ​പ​ള്ളീ​ലാ​ ​കൂ​ടി​ ​ന​ട​ക്കു​ന്നെ,​ ​കൊ​ച്ചു​ ​പ​ള്ളീ​ൽ​ ​പോ​ന്നെ​ ​പെ​ണ്ണു​ങ്ങ​ളെ​ ​നോ​ക്കാ​നാ​ണോ..."
'​ആ​രൊ​ക്കെ​യാ​ ​ഇ​ട​വ​കേ​ല് ​ഒ​ള്ള​തെ​ന്ന് ​അ​റി​യാ​ൻ...​ ​വെ​റു​തെ.."
'​അ​ല്ലേ​ലും​ ​ചോ​രേ​ടെ​ ​കൊ​ണം​ ​കാ​ണി​ക്കാ​തെ​ ​ഇ​രി​ക്കു​മോ...​?"
'​അ​തെ​ന്നാ​ ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞെ...​?"
'​ഒ​ന്നു​ല​ ​കൊ​റ​ച്ചു​ ​ക​ഴി​യ​ട്ടെ​ ​എ​ല്ലാം​ ​ത​ന്നെ​ ​മ​ന​സി​ലാ​കും."
'​കൊ​ച്ചു​ ​ചെ​ല്ല് ​മി​ണ്ടി​യും​ ​പ​റ​ഞ്ഞും​ ​ഇ​രു​ന്നാ​ൽ​ ​പ​ണി​ ​ന​ട​ക്കു​കേ​ല.​ ​പി​ന്നെ​ ​അ​തും​ ​പ​റ​ഞ്ഞു​ ​കൊ​ച്ചി​ന്റെ​ ​അ​പ്പ​ൻ​ ​കാ​ശു​ ​കൊ​റ​യ്‌​ക്കും."
'​ ​ഞാ​ൻ​ ​പ​റ​യ​ണോ​ ​അ​പ്പ​നോ​ട്.​?"
'​വേ​ണ്ട​ ​ഇ​ങ്ങ​നൊ​ക്കെ​ ​ത​ന്നെ​ ​അ​ങ്ങ് ​പോ​ക​ട്ടെ."
'​എ​ന്ന​ ​വേ​ണ്ടാ,​ ​എ​ന്നാ​ലും​ ​എ​ന്റെ​ ​പേ​രെ​ങ്ങ​നെ​ ​മ​ന​സി​ലാ​യി​?​ "
'​ഇ​ന്ന​ലെ​ ​ഇ​വി​ടെ​ ​പ​റ​യു​ന്ന​ ​കേ​ട്ട് ​കൊ​ച്ചു​ ​വ​ന്നി​ട്ടു​ണ്ടെ​ന്ന്."
'​പേ​രെ​ങ്ങാ​നാ.."
'​എ​ന്തി​നാ..​?"
'​ചു​മ്മാ​ ​അ​റി​യാ​ൻ..."
'​അ​ന്ന​ക്കു​ട്ടി​ന്നാ..."
'​മ്ം."
'​പി​ന്നെ​ ​ക​ഞ്ഞി​ ​വെ​ച്ചി​ട്ടു​ണ്ട്. ​ബാ​ക്കി​യു​ള്ള​വ​രെ​ ​കൂ​ടെ​ ​വി​ളി​ച്ചോ.​?"
അ​ന്ന​ക്കു​ട്ടി​ ​നീ​ട്ടി​യൊ​ന്നു​ ​കൂ​കി,​ ​പ​റ​മ്പി​ൽ​ ​അ​ങ്ങി​ങ്ങാ​യി​ ​മ​റു​കൂ​വ​ലു​ക​ൾ​ ​ഉ​യ​ർ​ന്നു.​ ​ക​ഞ്ഞി​ ​എ​ത്തി​യി​ട്ടു​ണ്ട് ​എ​ന്ന​ ​അ​റി​യി​പ്പാ​ണ്.
'​കൊ​ച്ചു​ ​പൊ​ക്കോ...​ ​പാ​ത്രം​ ​ഞാ​ൻ​ ​പ​ണി​കേ​റി​ ​വ​രു​മ്പോ​ ​കൊ​ണ്ടു​വ​രാം. കൊ​ച്ചേ..​ ​ഒ​രു​ ​കാ​ര്യം​ ​കൂ​ടെ..​ ​പ​റ​മ്പി​ലി​ങ്ങ​നെ​ ​പെ​ണ്ണു​ങ്ങ​ൾ​ ​പ​ണി​യെ​ടു​ക്കു​മ്പോ​ൾ​ ​ക​യ്യാ​ല​പ്പു​റ​ത്തു​ക​യ​റി​ ​നി​ന്ന് ​നോ​ക്കു​ന്ന​ത് ​അ​ത്ര​ ​ന​ല്ല​ത​ല്ല..​ ​കേ​ട്ടോ..."
രാ​രി​ച്ച​ൻ​ ​മ​റു​പ​ടി​ ​ഒ​ന്നും​ ​പ​റ​യാ​തെ​ ​എ​ല്ലാം​ ​ഒ​രു​ ​ചി​രി​യി​ലൊ​തു​ക്കി.​ ​ആ​ ​ചി​രി​ ​ഇ​ഷ്‌ട​മാ​കാ​ത്ത​ ​അ​ന്ന​ക്കു​ട്ടി​ ​കൈ​യി​ലി​രു​ന്ന​ ​പു​ല്ല​രു​വ​ ​കൊ​ണ്ട് ​ഇ​ഞ്ചി​ ​പ​ണ​ിയ്‌​ക്ക് ​അ​രി​കെ​ ​നി​ന്ന​ ​കാ​ട്ടു​ചേ​മ്പി​ന്റെ​ ​വി​രി​യാ​തെ​ ​നി​ന്ന​ ​കൂ​മ്പ് ​അ​രി​ഞ്ഞി​ട്ടു.
'​ചൊ​റി​യ​ൻ​ ​ചേ​മ്പാ...​ ​നി​ർ​ത്തി​യാ​ൽ​ ​ഇ​ഞ്ചീ​ടെ​ ​വ​ളം​ ​കൂ​ടെ​ ​വ​ലി​ച്ചെ​ടു​ത്തു​ ​വ​ലു​താ​കും.​ ​ഗു​ണ​മൊ​ന്നും​ ​ഉ​ണ്ടാ​കി​ല്ല."
രാ​രി​ച്ച​ൻ​ ​അ​ന്ന​കു​ട്ടി​യെ​ ​ശ്ര​ദ്ധി​ക്കാ​തെ​ ​മു​ന്നോ​ട്ട് ​ന​ട​ന്നു.​ ​പ​ണി​യൊ​തു​ക്കി​ ​ക​ഞ്ഞി​ ​കു​ടി​ക്കാ​നാ​യി​ ​രാ​മ​നും​ ​ദി​ലീ​പും​ ​മ​നീ​ഷും​ ​രാ​മ​ന്റെ​ ​അ​നി​യ​ത്തി​ ​പൊ​ന്നി​യും​ ​പാ​റ​യു​ടെ​ ​അ​ടു​ത്തേ​ക്ക് ​വ​ന്നു.​ ​രാ​രി​ച്ച​ൻ​ ​എ​ല്ലാ​വ​രോ​ടും​ ​കു​ശ​ലാ​ന്വേ​ഷ​ണം​ ​ന​ട​ത്തി.
വ​ർ​ഷ​ങ്ങ​ളാ​യി​ ​പ​റ​മ്പി​ലെ​ ​പ​ണി​ക്ക് ​ഇ​വ​ർ​ ​നാ​ലു​പേ​രും​ ​ത​ന്നെ​യാ​ണ്. ​ഇ​ട​യ്‌​ക്ക് ​ദി​ലീ​പി​ന്റെ​ ​ഭാ​ര്യ​ ​ബി​ന്ദു​വും​ ​പ​ണി​ക്ക് ​വ​രാ​റു​ണ്ട്.​ ​ക​യ്യാ​ല​യി​ൽ​ ​നി​ന്ന് ​താ​ഴേ​യ്‌​ക്കി​റ​ങ്ങി​ ​വ​ള്ളി​യി​ൽ​ ​തൂ​ങ്ങി​ക്കി​ട​ന്ന​ ​പീ​ര​പ്പെ​ട്ടി​ക്ക​യി​ൽ​ ​ഒ​ന്ന് ​പ​റി​ച്ചെ​ടു​ത്ത് ​ഒ​ന്ന്കൂ​ടെ​ ​അ​ന്ന​കു​ട്ടി​യെ​ ​ഏ​റു​ക​ണ്ണി​ട്ട് ​നോ​ക്കി​ ​രാ​രി​ച്ച​ൻ​ ​ഇ​ട​വ​ഴി​യി​ലേ​ക്കി​റ​ങ്ങി​ ​വീ​ട്ടി​ലേ​ക്ക് ​ന​ട​ന്നു.
അ​ന്ന​ക്കു​ട്ടി​ ​എ​ല്ലാ​വ​ർ​ക്കു​മു​ള്ള​ ​ക​ഞ്ഞി​ ​പ​ക​ർ​ന്നു​ ​വെ​യ്‌​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.
ക​ഞ്ഞി​ കു​ടി​ ​ക​ഴി​ഞ്ഞു​ ​വി​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ​രാ​മേ​ട്ട​ൻ​ ​വ​ള്ളി​യി​ൽ​ ​തൂ​ങ്ങി​കി​ട​ന്ന​ ​പീ​ര​പ്പെ​ട്ടി​ക്ക​യി​ൽ​ ​ഒ​ന്ന് ​പ​റി​ച്ചെ​ടു​ത്തു​ ​പാ​റ​യി​ൽ​ ​എ​റി​ഞ്ഞു​ട​ച്ച​ത്.
'​നീ​യി​ത് ​ക​ണ്ടാ​ ​മ​നീ​ഷേ​ .​?​ ​ഈ​ ​കൊ​ല്ലം​ ​ആ​ട്ട​ങ്ങ​ ​ഇ​ണ്ടാ​യി​ട്ടു​ണ്ട്‌.​ ​ആ​യി​രം​ത​ണ്ണി​യി​ൽ​ ​കൂ​ടെ​ ​ഒ​രു​ ​ചെ​ടി​ ​നാ​മ്പി​ടു​ന്ന​തു​ ​കാ​ണാ​ൻ​ ​ഭാ​ഗ്യം​ ​ത​ര​ണേ​ ​ദൈ​വ​ങ്ങ​ളെ.."
'​അ​ത് ​പീ​ര​പെ​ട്ടി​ക്ക​യ​ല്ലേ​ ...​"​ ​അ​ന്ന​ക്കു​ട്ടി​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചു.
'​ ​ര​ണ്ടും​ ​ഒ​ന്ന​ന്നെ...​ ​ഞ​മ്മ​ളീ​ന് ​ആ​ട്ട​ങ്ങ​ ​ന്നാ​ ​പ​റ​യാ.​ ​ഇ​തീ​പ്പൊ​ ​കൊ​റേ​ ​കൊ​ല്ലം​ ​കൂ​ടി​ട്ട് ​കാ​ണു​ന്ന​താ.​ ​മ​രു​ന്നി​നൊ​ക്കെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ..​ ​പ്രാ​ന്തു​ള്ളോ​ർ​ക്ക് ​ത​ളം​ ​വെ​ച്ചാ​ ​മാ​റൂ​ന്നാ​ ​പ​റ​യു​ന്നേ​. ​പ​ക്ഷെ​ ​ആ​വ​ശ്യം​ ​വ​രു​മ്പോ​ ​കാ​ണൂ​ല.
തൊ​മ്മി​ച്ച​ന്റെ​ ​മൂ​ത്ത​ത് ​ഒ​രാ​ളു​ണ്ടാ​യി​രു​ന്നു​ ​കു​ഞ്ഞൂ​ഞ്ഞു.​ ​ഓ​ന് ​പ്രാ​ന്തി​ള​കി​യ​ ​സ​മ​യ​ത്തു​ ​നാ​ടൊ​ട്ടു​ക്ക് ​നോ​ക്കി​ട്ടും​ ​കി​ട്ടീ​ല.
അ​വ​സാ​നം​ ​കു​ഞ്ഞൂ​ഞ്ഞു​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.​ ​തൊ​മ്മി​ച്ച​ൻ​ ​കൊ​ന്ന് ​കെ​ട്ടി​ത്തൂ​ക്കി​യ​താ​ ​എ​ന്നൊ​ക്കെ​ ​പ​റ​യു​ന്നു​ണ്ട്.​ ​ആ​ർ​ക്ക​റി​യാം​ ​സ​ത്യം.​ ​ആ​യി​രം​ത​ണ്ണി​ ​ന​ശി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ​ ​തു​ട​ങ്ങി​യ​താ​ ​ഈ​ ​ശാ​പ​മ​ത്ര​യും​ ​അ​ത് ​മാ​ത്രം​ ​എ​ന​ക്ക​റി​യാം.
കു​ഞ്ഞൂ​ഞ്ഞി​നും​ ​മേ​ലെ​ ​ഒ​രാ​ളു​ണ്ടാ​യി​രു​ന്നു.​ ​ഞാ​ൻ​ ​ക​ണ്ടി​ട്ടി​ല്ല.​ ​ഓ​നും​ ​ദു​ർ​മ​ര​ണം​ ​ആ​രു​ന്നു​ന്ന് ​പ​റ​ഞ്ഞു​ ​കേ​ട്ടി​ട്ടു​ണ്ട്.​ "
'​ ​അ​തും​ ​പീ​ര​പ്പെ​ട്ടി​ക്ക​യും​ ​ത​മ്മി​ലെ​ന്താ​ ​ബ​ന്ധം​ ​"​ ​അ​ന്ന​ക്കു​ട്ടി​ക്ക് ​ആ​കാം​ഷ​യാ​യി.
'​ ​ബ​ന്ധോ​ണ്ട്..​ ​ആ​യി​രം​ത​ണ്ണി​ ​മ്മ​ളെ​ ​കു​ല​ദൈ​വം​ ​ഇ​രു​ന്ന​ ​കാ​വാ​യി​രു​ന്നു.​ ​ഒ​രി​ക്ക​ലും​ ​വ​റ്റാ​ത്ത​ ​ആ​യി​രം​ ​ഉ​റ​വ​ക​ൾ.​ ​ആ​യി​രം​ ​ത​ണ്ണി​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ത് ​ത​ന്നെ​ ​അ​തു​കൊ​ണ്ടാ.​ ​ഒ​രി​ക്ക​ലും​ ​വ​റ്റാ​ത്ത​ ​ആ​ ​ഉ​റ​വ​ക​ൾ​ ​നാ​ഗ​ദൈ​വ​ങ്ങ​ളു​ടെ​ ​അ​നു​ഗ്ര​ഹ​മാ​ണ്.​ ​അ​വ​രാ​ണ് ​ആ​യി​രം​ത​ണ്ണി​യെ​ ​സം​ര​ക്ഷി​ച്ചു​ ​പോ​ന്ന​ത്.​ ​വ​റീ​തു​മാ​പ്പി​ള​ ​ആ​യി​രം​ത​ണ്ണി​ ​കൈ​വ​ശ​പ്പെ​ടു​ത്തി​ ​ന​ശി​ച്ച​പ്പോ​ൾ​ ​മു​ട​ങ്ങി​യ​താ​ ​എ​ല്ലാം.​ "
'​ ​നി​ങ്ങ​ള് ​കാ​ര്യ​ങ്ങ​ള് ​തെ​ളി​ച്ചു​ ​പ​റ​ ​രാ​മേ​ട്ടാ..."
'​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​തു​ലാ​മാ​സം​ ​തി​രു​മാ​ന്ധാം​കു​ന്ന് ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​വി​ശി​ഷ്ട​മാ​യൊ​രു​ ​ച​ട​ങ്ങി​ന് ​ഇ​വി​ടെ​യു​ള്ള​ ​പ​തി​നാ​റു​ ​ഗോ​ത്ര​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ ​പ​ങ്കാ​ളി​ക​ളാ​കും.​ ​വ​രു​ന്ന​വ​രെ​ല്ലാം​ ​കൈ​യി​ൽ​ ​ക​രു​തി​യ​ ​ആ​ട്ട​ങ്ങ​ ​ബ​ലി​ക്ക​ല്ലി​ൽ​ ​അ​ർ​പ്പി​ക്കും.​ ​ആ​ട്ട​ങ്ങ​യേ​റ് ​എ​ന്നാ​ണ് ​അ​തി​നു​ ​പ​റ​യു​ന്ന​ത്.​ "
'​ ​അ​തെ​ന്താ​ ​ആ​ട്ട​ങ്ങ​യേ​റ് ​?​ "
'​ ​അ​തൊ​രു​ ​പ​ഴ​യ​ ​ക​ഥ​യാ​ണ്‌.​ ​കൈ​ലാ​സ​ത്തി​ൽ​ ​പാ​ർ​വ​തി​ ​പൂ​ജി​ച്ചി​രു​ന്ന​ ​ശി​വ​ലിം​ഗം​ ​മ​ഹാ​ദേ​വ​ൻ​ ​മാ​ന്ധാ​താ​വി​നു​ ​ന​ൽ​കി​യ​ത് ​തി​രി​ച്ചു​വാ​ങ്ങാ​ൻ​ ​പാ​ർ​വ​തി​ ​അ​യ​ച്ച​ ​കാ​ളി​യും​ ​ഭൂ​ത​ഗ​ണ​ങ്ങ​ളും​ ​മാ​ന്ധാ​താ​വ് ​മ​ഹ​ർ​ഷി​യു​ടെ​ ​ശി​ഷ്യ​ഗ​ണ​ങ്ങ​ളു​മാ​യി​ ​യു​ദ്ധ​മു​ണ്ടാ​യി.
ഭ​ദ്ര​കാ​ളി​ ​കു​ന്നി​ന് മു​ക​ളി​ലേ​ക്ക് ​അ​യ​ച്ച​ ​അ​മ്പു​ക​ൾ​ ​ശി​ഷ്യ​ഗ​ണ​ങ്ങ​ൾ​ ​ആ​വ​ണ​പ്പ​ല​ക​കൊ​ണ്ട് ​ത​ടു​ക്കു​ക​യും​ ​അ​വി​ടെ​ ​വ​ള്ളി​ച്ചെ​ടി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ആ​ട്ട​ങ്ങ​ ​പ​റി​ച്ചു​ ​ഭൂ​ത​ഗ​ണ​ങ്ങ​ൾ​ക്കു​നേ​രെ​ ​എ​റി​യു​ക​യും​ ​കാ​യ്‌​ക്കു​ള്ളി​ലെ​ ​വി​ത്തു​ക​ൾ​ ​അ​സ്ത്ര​ങ്ങ​ളാ​യി​ ​പ​തി​ച്ചു​ ​എ​ന്നു​മാ​ണ് ​വി​ശ്വാ​സം.
ഒ​ടു​വി​ൽ​ ​ഭ​ദ്ര​കാ​ളി​ ​വി​ശ്വ​രൂ​പം​ ​പൂ​ണ്ടു​ ​മ​ല​ക​യ​റി​വ​രി​ക​യും​ ​ശി​വ​ലിം​ഗം​ ​കൈ​ക്ക​ലാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും മാ​ന്ധാ​താ​വി​ന്റെ​ ​ഭ​ക്തി​യി​ൽ​ ​ക​രു​ണ​ ​തോ​ന്നി​യ​ ​മ​ഹാ​ദേ​വ​ൻ​ ​പ്ര​സ്‌​തു​ത​ ​ശി​വ​ലിം​ഗം​ ​പി​ള​ർ​ന്നു​ ​പ്ര​ത്യ​ക്ഷ​പെ​ട്ടു​ ​മാ​ന്ധാ​താ​വി​നെ​യും​ ​ഭ​ദ്ര​കാ​ളി​യെ​യും​ ​അ​നു​ഗ്ര​ഹി​ച്ചു​ ​എ​ന്നു​മാ​ണ് ​പ​റ​യ​പ്പെ​ടു​ന്ന​ത്.​ ​അ​തി​ന്റെ​ ​ഓ​ർ​മ്മ​യ്‌​ക്കാ​ണ് ​ വ​ർ​ഷം​തോ​റും​ ​ആ​ട്ട​ങ്ങ​യേ​റ് ​ന​ട​ത്തു​ന്ന​ത്.​ "
'​ ​ആ​യി​രം​ത​ണ്ണി​ ​എ​ങ്ങ​നെ​യാ​ ​രാ​രി​ച്ച​ന്റെ​ ​വ​ല്യ​പ്പ​ൻ​ ​കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്?​ "
'​ ​എ​ല്ലാം​ ​അ​റി​യി​ല്ലേ​ലും​ ​അ​റി​ഞ്ഞ​തും​ ​പ​റ​ഞ്ഞു​കേ​ട്ട​തും​ ​ഇ​താ​ണ്.
അ​മ്പ​ത്തി​ര​ണ്ടി​ൽ​ ​റൊ​ട്ടി​ ​ക​ച്ച​വ​ട​ത്തി​നാ​യി​ ​വ​ന്ന​ ​രാ​രി​ച്ച​ന്റെ​ ​വ​ല്യ​പ്പ​ൻ​ ​വ​റീ​തു​മാ​പ്പി​ള​ ​മ​ണ്ണി​ന്റെ​ ​മ​ണോം​ ​നെ​റോം​ ​ക​ണ്ടു​ ​ക​ച്ച​വ​ട​ത്തീ​ന്ന് ​മി​ച്ചം​ ​പി​ടി​ച്ച​ ​കാ​ശു​പ​യോ​ഗി​ച്ചു​ ​കു​റ​ഞ്ഞ​ ​വി​ല​യ്‌​ക്ക് ​മൂ​ന്നേ​ക്ക​റ് ​ഭൂ​മി​ ​വാ​ങ്ങി.​ ​കൃ​ഷി​യൊ​ന്നും​ ​ഇ​ല്ലാ​തെ​ ​കാ​ടു​കേ​റി​കി​ട​ന്ന​ ​സ്ഥ​ല​മ​ത്ര​യും​ ​പു​നം​ ​കൃ​ഷി​ന​ട​ത്താ​ൻ​ ​വ​റീ​തു​മാ​പ്പി​ള​ ​ത​ന്റെ​ ​സ​ന്ത​ത​ ​സ​ഹ​ചാ​രി​യാ​യ​ ​ദാ​ര​പ്പ​നെ​ ​ഏ​ല്പി​ച്ചു.
മ​ണ്ണി​ന്റെ​ ​മൂ​പ്പ് ​മ​ന​സി​ലാ​ക്കി​യ​ ​ദാ​ര​പ്പ​ൻ​ ​കാ​ട​ത്ര​യും​ ​വെ​ട്ടി.​ ​ഉ​ണ​ങ്ങി​യ​ ​കാ​ടി​നു​ ​നാ​ലു​വ​ശ​വും​ ​അ​തി​ർ​ത്തി​ ​തി​രി​ച്ച​ ​ശേ​ഷം​ ​നാ​ലു​ ​വ​ശ​ത്തു​ ​നി​ന്നും​ ​തീ​ ​വെ​ച്ചു.​ ​കാ​ട​ത്ര​യും​ ​വെ​ണ്ണീ​റാ​യി​ ​മ​ണ്ണോ​ടു​ ​ചേ​ർ​ന്നു.
മ​ണ്ണി​ൽ​ ​ഉ​യ​ർ​ന്നു​ ​നി​ന്ന​ ​മ​ര​ക്കു​റ്റി​ക​ളും​ ​ക​ല്ലും​ ​നീ​ക്കി​ ​വി​ത​യ്‌​ക്കാ​ൻ​ ​പ​രു​വ​പ്പെ​ടു​ത്തി​ ​വി​ത്തി​റ​ക്കി​ ​ദാ​ര​പ്പ​നും​ ​കു​ടും​ബ​വും​ ​വ​റീ​തു​മാ​പ്പി​ള​യു​ടെ​ ​മ​ണ്ണി​ൽ​ ​പൊ​ന്നു​ ​വി​ള​യി​ച്ചു.​ ​വ​റീ​തു​മാ​പ്പി​ള​ ​ഓ​രോ​ ​ത​വ​ണ​ ​ക​ച്ച​വ​ടം​ ​ക​ഴി​ഞ്ഞു​ ​വ​രു​മ്പോ​ഴും​ ​മി​ച്ചം​ ​പി​ടി​ച്ച​ ​കാ​ശു​പ​യോ​ഗി​ച്ചു​ ​ഒ​ന്നും​ ​ര​ണ്ടും​ ​ഏ​ക്ക​റു​ ​വീ​തം​ ​വാ​ങ്ങി​ക്കൂ​ട്ടി​ ​സ്ഥ​ല​ത്തി​ന്റെ​ ​വി​സ്‌​തൃ​തി​ ​വ​ർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.​ ​വെ​ള്ളം​ ​യ​ഥേ​ഷ്‌​ടം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ആ​യി​രം​ത​ണ്ണി​യി​ൽ​ ​വ​റീ​തു​മാ​പ്പി​ള​യ്‌​ക്കു​ ​ഒ​രു​ ​ക​ണ്ണു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മൂ​പ്പ​ൻ​ ​എ​തി​ർ​ത്തു.
ദേ​വി​ ​കു​ടി​കൊ​ള്ളു​ന്ന​ ​കാ​വ് ​ഇ​ല്ലാ​താ​യാ​ൽ​ ​അ​ത് ​എ​ല്ലാ​വ​ർ​ക്കും​ ​ദോ​ഷ​മാ​ണെ​ന്ന് ​മൂ​പ്പ​ൻ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി.​ ​പു​തി​യ​ ​സ്ഥ​ല​ങ്ങ​ള​ത്ര​യും​ ​ദാ​ര​പ്പ​നും​ ​കു​ടും​ബ​വും​ ​പു​നം​കൃ​ഷി​ക്കാ​യി​ ​പ​രു​വ​പ്പെ​ടു​ത്തി.​ ​നെ​ല്ലും​ ​ചോ​ള​വും​ ​വ​റീ​ത് ​മാ​പ്പി​ള​യു​ടെ​ ​പ​റ​മ്പി​ൽ​ ​യ​ഥേ​ഷ്‌​ടം​ ​വി​ള​ഞ്ഞു.​ ​പു​നം​ ​കൃ​ഷി​ ​മ​തി​യാ​ക്കി​യി​ട​മ​ത്ര​യും​ ​അ​ര​ഞ്ഞാ​ണം​ ​പോ​ലെ​ ​ക​യ്യാ​ല​ ​കെ​ട്ടി​ ​തെ​ങ്ങി​ൻ​ ​തൈ​ക​ൾ​ ​വ​ച്ചു​പി​ടി​പ്പി​ക്കാ​നും​ ​ദാ​ര​പ്പ​ൻ​ ​മ​റ​ന്നി​ല്ല.
പ​തി​യെ​ ​പു​റ​ത്തു​പോ​യു​ള്ള​ ​ക​ച്ച​വ​ടം​ ​ഒ​ഴി​വാ​ക്കി​ ​കൃ​ഷി​യും​ ​മ​റ്റു​ ​പ​ണി​ക​ളു​മാ​യി​ ​വ​റീ​ത് ​മാ​പ്പി​ള​ ​നാ​ട്ടി​ൽ​ ​ത​ന്നെ​ ​കൂ​ടി.​ ​അ​തി​നു​ ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ദാ​ര​പ്പ​ന്റെ​ ​മ​ക​ൾ​ ​ചെ​ല്ല​ ​ആ​യി​രു​ന്നു.​ ​വ​റീ​ത് ​മാ​പ്പി​ള​ ​ക​ച്ച​വ​ടം​ ​ക​ഴി​ഞ്ഞു​ ​ഓ​രോ​ ​ത​വ​ണ​ ​വ​ന്നു​പോ​കു​മ്പോ​ഴും​ ​മ​ന​സു​കൊ​ണ്ടും​ ​ശ​രീ​രം​ ​കൊ​ണ്ടും​ ​അ​വ​ർ​ ​അ​ടു​ത്തു​കൊ​ണ്ടി​രു​ന്നു.
ചെ​ല്ല​ ​ഗ​ർ​ഭി​ണി​യ​യാ​യ​പ്പോ​ഴാ​ണ് ​ദാ​ര​പ്പ​ൻ​ ​മൂ​പ്പ​നും​ ​ഭാ​ര്യ​യും​ ​കാ​ര്യ​ങ്ങ​ൾ​ ​അ​റി​യു​ന്ന​ത്.​ ​മ​ക​ൾ​ക്കു​ണ്ടാ​യ​ ​അ​പ​മാ​നം​ ​നി​മി​ത്തം​ ​വ​റീ​തു​മാ​പ്പി​ള​യു​ടെ​ ​പ​റ​മ്പി​ലെ​ ​കൃ​ഷി​ ​മ​തി​യാ​ക്കി​ ​മൂ​പ്പ​നും​ ​ഭാ​ര്യ​യും​ ​വി​ഷ​മ​ത്തോ​ടെ​ ​കാ​ടു​ക​യ​റി.​ ​ചെ​ല്ല​ ​വ​റീ​തു​മാ​പ്പി​ള​യെ​ ​വി​ട്ടു​പോ​യി​ല്ല.​ ​പോ​കും​ ​മു​ൻ​പ് ​ഒ​ന്ന് ​മാ​ത്രം​ ​മൂ​പ്പ​ൻ​ ​ചെ​ല്ല​യോ​ട് ​പ​റ​ഞ്ഞു.​ ​ഒ​രി​ക്ക​ലും​ ​ആ​യി​രം​ത​ണ്ണി​യി​ൽ​ ​കൈ​വെ​യ്‌​ക്കാ​ൻ​ ​വ​റീ​തു​മാ​പ്പി​ള​യെ​ ​സ​മ്മ​തി​ക്ക​രു​ത്.​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ചാ​ൽ​ ​സ​ർ​പ്പ​കോ​പം​ ​കു​ടും​ബ​ത്തി​ന്റെ​ ​അ​ടി​ത്ത​റ​യി​ള​ക്കു​മെ​ന്നും,​ ​അ​ത് ​സ​ർ​വ​നാ​ശ​ത്തി​ൽ​ ​ക​ലാ​ശി​ക്കു​മെ​ന്നും​ ​മൂ​പ്പ​ൻ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി.
അ​ങ്ങ​നെ​ ​ക​രി​മ്പാ​ല​യ്‌​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പെ​ട്ട​ ​ചെ​ല്ല​യെ​ ​ക​ല്യാ​ണം​ ​ക​ഴി​ച്ച​തു​കൊ​ണ്ട് ​തി​രു​വി​താം​കൂ​റു​കാ​ര​ൻ​ ​വ​റീ​ത് ​മാ​പ്പി​ള​ ​മ​ല​ബാ​റി​ൽ​ ​ക​രി​മ്പാ​ല​യ്‌​ക്ക​ൽ​ ​വ​റീ​ത് ​എ​ന്ന​റി​യ​പ്പെ​ട്ടു.​ ​തെ​ങ്ങി​ന് ​പു​റ​മെ​ ​ക​ശു​മാ​വും​ ​കു​രു​മു​ള​കും​ ​മ​റ്റ് ​കാ​ർ​ഷി​ക​ ​വി​ള​ക​ളും​ ​പ​ച്ച​ക്ക​റി​ക​ളും​ ​എ​ല്ലാം​ ​യ​ഥേ​ഷ്‌​ടം​ ​വി​ള​ഞ്ഞു.​ ​പ​ണം​ ​കു​മി​ഞ്ഞു​ ​കൂ​ടി​യ​പ്പോ​ൾ​ ​വ​റീ​തു​മാ​പ്പി​ള​ ​എ​ല്ലാം​ ​മ​റ​ന്നു.​ ​ച​തി​യി​ൽ​ ​ആ​യി​രം​ത​ണ്ണി​ ​കൈ​ക്ക​ലാ​ക്കി.​ ​കൃ​ത്യ​മാ​യി​ ​പ​റ​ഞ്ഞാ​ൽ​ ​അ​ന്നു​മു​ത​ലാ​ണ് ​അ​നി​ഷ്ട​ങ്ങ​ൾ​ ​ഓ​രോ​ന്നാ​യി​ ​വ​റീ​തു​മാ​പ്പി​ള​യു​ടെ​ ​കു​ടും​ബ​ത്തി​ലേ​ക്ക് ​വ​ന്നു​തു​ട​ങ്ങി​യ​ത്.​ ​ആ​യി​രം​ത​ണ്ണി​യു​ടെ​ ​താ​ഴെ​ ​തോ​ടി​ന​രി​കെ​ ​വ​രെ​ ​വ​റീ​തു​മാ​പ്പി​ള​യു​ടെ​ ​സ്ഥ​ല​മാ​യി​രു​ന്നു.
എ​ങ്ങ​നെ​യും​ ​ആ​യി​രം​ത​ണ്ണി​ ​കൈ​ക്ക​ലാ​ക്ക​ണം​ ​എ​ന്ന​ ​ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടെ​ ​അ​വി​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മ​ര​ങ്ങ​ൾ​ ​മു​റി​ക്കു​ക​യും​ ​അ​തി​ർ​ത്തി​ ​ക​ല്ല് ​ആ​രു​മ​റി​യാ​തെ​ ​തോ​ടി​ന​ക്ക​രെ​ ​കു​ഴി​ച്ചി​ടു​ക​യും​ ​ചെ​യ്‌​തു.​ ​അ​ന്നാ​ ​മ​ര​ങ്ങ​ൾ​ ​മു​റി​ച്ചു​ ​വ​ന്നു​കി​ട​ന്ന​ ​കി​ട​പ്പി​ൽ​ ​നി​ന്ന് ​വ​റീ​തു​മാ​പ്പി​ള​ ​പി​ന്നെ​ ​എ​ണീ​റ്റി​ട്ടി​ല്ല.​ ​മ​ര​ണം​ ​വ​രെ​യും​ ​ഒ​ന്ന് ​സം​സാ​രി​ക്കാ​ൻ​ ​പോ​ലു​മാ​കാ​തെ​ ​ദേ​ഹം​ ​മു​ഴു​വ​ൻ​ ​വൃ​ണ​ങ്ങ​ൾ​ ​വ​ന്ന് ​പൊ​ട്ടി​യൊ​ലി​ച്ചു​ ​അ​ങ്ങ​നെ​ ​കി​ട​ന്ന് ​ന​ര​കി​ച്ചു.​ ​എ​ല്ലാ​വ​രും​ ​പ​റ​യു​ന്ന​ത് ​അ​ന്ന​വി​ടെ​ ​ഭ​ഗ​വ​തി​യെ​ ​ക​ണ്ടു​ ​പേ​ടി​ച്ചി​ട്ടാ​ണ് ​വ​റീ​തു​മാ​പ്പി​ള​ ​വീ​ണു​ ​പോ​യ​തെ​ന്നാണ്.
അ​ല്ല​ ​അ​താ​ണ് ​സ​ത്യം.​ ​ഭ​ഗ​വ​തി​ ​കു​ടി​യി​രി​ക്കു​ന്നി​ടം​ ​ന​ശി​പ്പി​ച്ചാ​ൽ​ ​അ​ങ്ങ​ന​ല്ലേ​ ​സം​ഭ​വി​ക്കൂ.​ ​അ​വി​ടു​ന്ന​ങ്ങോ​ട്ട് ​അ​നി​ഷ്‌​ട​സം​ഭ​വ​ങ്ങ​ളു​ടെ​ ​പെ​രു​മ​ഴ​യാ​യി​രു​ന്നു.​ ​അ​തി​ർ​ത്തി​ ​തി​രി​ച്ചു​ ​വേ​ലി​കെ​ട്ടി​യ​തി​നാ​ൽ​ ​ആ​ർ​ക്കും​ ​അ​ങ്ങോ​ട്ട് ​ക​യ​റാ​ൻ​ ​പ​റ്റാ​തെ​യാ​യി.​ ​വ​ർ​ഷാ​വ​ർ​ഷം​ ​ന​ട​ത്തി​യ​ ​പൂ​ജ​ക​ളും​ ​മാ​റ്റു​ക​ർ​മ്മ​ങ്ങ​ളും​ ​മു​ട​ങ്ങി.
പി​ന്നെ​ ​ഇ​പ്പോ​ ​അ​തി​ലൊ​ക്കെ​ ​ആ​ർ​ക്കാ​ ​വി​ശ്വാ​സം​ ​ഉ​ള്ള​തെ​ന്ന് ​അ​റി​യി​ല്ല,​ ​പ​റ​ഞ്ഞാ​ലും​ ​ആ​രും​ ​വി​ശ്വ​സി​ക്കി​ല്ല.​ ​കു​ടി​യേ​റ്റം​ ​വ്യാ​പ​ക​മാ​യ​തോ​ടെ​ ​ഗോ​ത്ര​ങ്ങ​ളി​ൽ​ ​പ​ല​തും​ ​കാ​ടു​ക​യ​റി​യ​തും​ ​വീ​ണ്ടെ​ടു​പ്പി​നൊ​രു​ ​സാ​ദ്ധ്യ​ത​യി​ല്ലാ​ത്ത​ ​രീ​തി​യി​ൽ​ ​ആ​യി​രം​ത​ണ്ണി​ ​മാ​റാ​നും​ ​കാ​ര​ണ​മാ​യി.​ ​എ​ന്താ​യ​ലും​ ​ആ​യി​രം​ത​ണ്ണി​യി​ൽ​ ​മാ​ത്രം​ ​പി​ന്നീ​ട് ​ആ​ട്ട​ങ്ങ​ ​ഉ​ണ്ടാ​യി​ല്ല.
വ​റീ​തി​നും​ ​ചെ​ല്ല​യ്‌​ക്കും​ ​നാ​ല് ​മ​ക്ക​ളാ​യി​രു​ന്നു.​ ​മോ​നി​ച്ച​ൻ,​ ​കു​ഞ്ഞൂ​ഞ്ഞ്,​ ​തൊ​മ്മി,​ ​പെ​ണ്ണ​മ്മ.​ ​മൂ​ത്ത​ ​മ​ക​ൻ​ ​മോ​നി​ച്ച​ൻ​ ​പ​ത്ത് ​വ​യ​സു​ള്ള​പ്പോ​ൾ​ ​പാ​മ്പു​ ​ക​ടി​യേ​റ്റ് ​മ​രി​ച്ചു.​ ​അ​റു​പ​ത്തി​യാ​റി​ലെ​ ​തു​ലാ​വ​ർ​ഷ​ ​സ​മ​യ​ത്താ​യി​രു​ന്നു.​ ​പി​ള്ളാ​ർ​ക്കെ​ല്ലാം​ ​അ​ടു​ക്ക​ള​യി​ലി​രു​ത്തി​ ​ക​ഞ്ഞി​കൊ​ടു​ക്ക​യാ​യി​രു​ന്നു​ ​ചെ​ല്ല.
അ​ടു​ക്ക​ള​യോ​ട് ​ചേ​ർ​ന്ന​ ​ചാ​ർ​ത്തി​ൽ​ ​ത​ണു​പ്പ് ​പ​റ്റി​ ​കി​ട​ന്ന​ ​വെ​ള്ളി​ക്കെ​ട്ട​നെ​ ​മോ​നി​ച്ച​ൻ​ ​അ​റി​യാ​തെ​ ​ച​വി​ട്ടു​ക​യും​ ​പാ​മ്പ് ​മോ​നി​ച്ച​ന്റെ​ ​കാ​ലി​ൽ​ ​ക​ടി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​പ​ണി​ക്കാ​ര് ​ജീ​പ്പ് ​കൂ​ട്ടി​ ​കൊ​ച്ചി​നെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​പ്പോ​ഴേ​ക്കും​ ​കു​ഞ്ഞി​ന്റെ​ ​ജീ​വ​ൻ​ ​പോ​യി​രു​ന്നു.
മ​ക​ൻ​ ​മ​രി​ച്ച​തോ​ടു​കൂ​ടി​ ​ചെ​ല്ല​ ​ഒ​രു​പാ​ട് ​വി​ഷ​മി​ച്ചു.​ ​ഒ​രു​വ​ശ​ത്തു​ ​ത​ള​ർ​ന്നു​കി​ട​ക്കു​ന്ന​ ​ഭ​ർ​ത്താ​വ് ​മ​റു​വ​ശ​ത്ത്‌​ ​പാ​റ​ക്ക​മു​റ്റാ​ത്ത​ ​മൂ​ന്ന് ​കു​ഞ്ഞു​ങ്ങ​ൾ.​ ​ത​ന്റെ​ ​വി​ഷ​മ​ങ്ങ​ൾ​ ​ഭ​ഗ​വ​തി​യോ​ട് ​പ​റ​ഞ്ഞു,​ ​ഇ​നി​യും​ ​പ​രീ​ക്ഷി​ക്ക​രു​തെ​ന്ന് ​അ​പേ​ക്ഷി​ച്ചു.
വ​റീ​തു​മാ​പ്പി​ള​ ​മ​രി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​പെ​ണ്ണ​മ്മ​യെ​ ​കെ​ട്ടി​ച്ച​യ​ച്ചു.​ ​കു​ഞ്ഞൂ​ഞ്ഞി​നൊ​രു​ ​പെ​ണ്ണി​നെ​ ​പ​റ​ഞ്ഞു​വെ​ച്ചു.​ ​പ​ക്ഷെ​ ​വ​റീ​തു​മാ​പ്പി​ള​ ​മ​രി​ച്ച​തി​നു​ ​ശേ​ഷ​മാ​ണ് ​കു​ഞ്ഞൂ​ഞ്ഞു​ ​കെ​ട്ടി​യ​ത്.​ ​ഏ​ലി​ക്കു​ട്ടി​ ​അ​താ​യ​ത് ​തൊ​മ്മി​യു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ഭാ​ര്യ.
ഞാ​ൻ​ ​മു​ന്നേ​ ​പ​റ​ഞ്ഞി​ല്ലേ​ ​കു​ഞ്ഞൂ​ഞ്ഞു​ ​അ​സു​ഖ​ക്കാ​ര​നാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ദി​വ​സം​ ​തൂ​ങ്ങി.​ ​ആ​യി​രം​ത​ണ്ണി​ക്ക് ​താ​ഴെ​ ​തോ​ടി​നി​ക്ക​രെ​ ​ഒ​രു​ ​ക​ശു​മാ​വി​ൻ​ ​അ​വ​സാ​നി​ച്ചു.​ ​തൊ​മ്മി​ക്ക് ​ശ​രി​ക്കും​ ​പ​റ​ഞ്ഞാ​ൽ​ ​ഏ​ലി​ക്കു​ട്ടി​യെ​ ​ഒ​രു​ ​നോ​ട്ട​മു​ണ്ടാ​യി​രു​ന്നു​ ​അ​തി​നു​വേ​ണ്ടി​ ​തൊ​മ്മി​ ​ചെ​യ്‌​ത​താ​ണ് ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞു​ ​കേ​ട്ടി​ട്ടു​ണ്ട്.
എ​ന്താ​യാ​ലും​ ​തൊ​മ്മി​ ​ഏ​ലി​ക്കു​ട്ടി​യെ​ ​കെ​ട്ടി.​ ​രാ​രി​ച്ച​ന​പ്പോ​ൾ​ ​മൂ​ന്നോ​ ​നാ​ലോ​ ​വ​യ​സു​ ​പ്രാ​യം​ ​കാ​ണും."
രാ​മേ​ട്ട​ന്റെ​ ​പ​റ​ഞ്ഞ​ത് ​കേ​ട്ട് ​എ​ല്ലാ​വ​രും​ ​പ​ര​സ്പ​രം​ ​നോ​ക്കി.​ ​'​അ​പ്പൊ​ ​രാ​രി​ച്ച​ൻ​ ​തൊ​മ്മി​ച്ച​ന്റെ​ ​മ​ക​ന​ല്ലേ​ ​?"
'​അ​ല്ല...​ ​"​ ​രാ​മേ​ട്ട​ൻ​ ​ചി​രി​ച്ചു.​ ​ഇ​നി​യും​ ​ആ​ർ​ക്കൊ​ക്കെ​ ​എ​ന്തൊ​ക്കെ​യാ​യി​രി​ക്കും​ ​സം​ഭ​വി​ക്കു​ക.​ ​കു​ഞ്ഞൂ​ഞ്ഞി​ന് ​ശേ​ഷം​ ​നാ​ളി​തു​വ​രെ​ ​അ​ന​ർ​ത്ഥ​ങ്ങ​ൾ​ ​ഒ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.​ ​പ​ക്ഷെ​ ​അ​തെ​പ്പോ​ ​വേ​ണേ​ലും​ ​സം​ഭ​വി​ക്കാം.
'​ഇ​ത്ര​യൊ​ക്കെ​ ​ന​ട​ന്നി​ട്ടും​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​ഇ​വി​ടം​ ​വി​ട്ടു​ ​പോ​കാ​ത്ത​തെ​ന്താ​ ​രാ​മേ​ട്ടാ​ ​?"
'​അ​ത​ങ്ങ​നെ​ ​ന​ട​ക്കി​ല്ല.​ ​എ​ത്ര​ ​ത​വ​ണ​ ​വീ​ടും​ ​സ്ഥ​ല​വും​ ​വി​ൽ​ക്കാ​ൻ​ ​നോ​ക്കി​. ​ന​ട​ന്നോ.​ ​മാ​ത്ര​മ​ല്ല​ ​ചെ​ല്ലേ​ച്ചി​ ​ഇ​വി​ടു​ന്ന് ​എ​ങ്ങോ​ട്ടു​മി​ല്ല​ ​എ​ന്ന് ​ക​ട്ടാ​യം​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്."
എ​ന്നാ​ലും​ ​ഇ​ത്രേം​ ​അ​റി​ഞ്ഞി​ട്ടും​ ​ഇ​വി​ടെ​ ​പ​ണി​ക്ക് ​വ​രു​ന്ന​ ​രാ​മേ​ട്ട​നെ​ ​സ​മ്മ​തി​ക്ക​ണം.
ന​ട​ന്ന​ തെ​റ്റി​ന് ​നാ​ഗ​ദൈ​വ​ങ്ങ​ളോ​ടും​ ​ഭ​ഗ​വ​തി​യോ​ടും​ ​മാ​പ്പി​ര​ന്നു​ ​എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​എ​ന്നും​ ​മു​ട​ങ്ങാ​തെ​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ ​ന​ട​ക്കാ​റു​ണ്ട്.​ ​ഭ​ഗ​വ​തി​ക്ക് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ആ​യി​രം​ത​ണ്ണി​യി​ൽ​ ​നി​ന്ന് ​ആ​ട്ട​ങ്ങ​ളു​മാ​യി​ ​തി​രു​മാ​ന്ധാം​കു​ന്നി​ൽ​ ​ചെ​ല്ലു​ന്ന​ ​ഒ​രു​ ​തു​ലാ​മാ​സം​ ​ത​ര​ണ​മെ​ന്ന് ​യാ​ചി​ക്കാ​റു​ണ്ട്.
എ​ല്ലാം​ ​ന​ട​ക്ക​ണ​മെ​ങ്കി​ൽ​ ​പ​ഴ​യ​പോ​ലെ​ ​ആ​യി​രം​ത​ണ്ണി​ ​വീ​ണ്ടെ​ടു​ക്ക​ണ​മെ​ങ്കി​ൽ​ ​അ​വി​ടെ​ ​ബ​ലി​ക്ക​ല്ലി​ൽ​ ​ന​ര​ബ​ലി​ ​ന​ട​ക്ക​ണം​. ​സ​ർ​പ്പ​ങ്ങ​ൾ​ ​കാ​വി​നു​ള്ളി​ൽ​ ​ഇ​ണ​ചേ​ര​ണം.​ ​ഇ​തൊ​ക്കെ​ ​ന​ട​ന്നാ​ലെ​ ​ഉ​റ​വ​ക​ൾ​ ​പു​ന​ർ​ജ​നി​ക്കുൂ. ​ആ​യി​രം​ത​ണ്ണി​ ​പ​ഴ​യെ​പോ​ലെ​ ​ആ​ക്കൂ.
ആ​ഗ്ര​ഹി​ക്കാം​ ​എ​ന്ന​ല്ലാ​തെ​ ​ഒ​രി​ക്ക​ലും​ ​ന​ട​ക്കാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ.
അ​ന്ന​കു​ട്ടി​യു​ടെ​ ​മ​ന​സു​നി​റ​യെ​ ​രാ​മേ​ട്ട​ൻ​ ​പ​റ​ഞ്ഞ​ ​സം​ഭ​വ​ങ്ങ​ൾ​ ​ഓ​രോ​ന്നാ​യി​ ​മാ​റി​മാ​റി​ ​തെ​ളി​ഞ്ഞു​ ​കൊ​ണ്ടി​രു​ന്നു.​ ​പ​റ​മ്പി​ലെ​ ​പ​ണി​ക്ക് ​പു​റ​മെ​ ​വീ​ട്ടി​ൽ​ ​കാ​പ്പി​കു​ത്താ​നും​ ​പ​ശു​വി​നു​ ​പു​ല്ല​രി​ഞ്ഞു​ ​കൊ​ണ്ടി​ടു​മ്പോ​ഴും​ ​അ​ന്ന​ക്കു​ട്ടി​ ​ഭ​യ​പ്പെ​ട്ടു.
ത​ന്റെ​ ​ഭ​യ​ത്തെ​ ​പ​റ്റി​ ​മ​റ്റു​പ​ണി​ക്ക​ർ​ ​ഇ​ല്ലാ​ത്ത​ ​ഒ​രു​ ​ദി​വ​സം​ ​ക​ഞ്ഞി​യു​മാ​യി​ ​ചെ​ന്ന​ ​തൊ​മ്മി​ച്ച​നോ​ട് ​അ​ന്ന​ക്കു​ട്ടി​ ​പ​റ​ഞ്ഞു​ .​ ​ക​ഞ്ഞി​കു​ടി​ ​ക​ഴി​ഞ്ഞു​ ​വി​ശ്ര​മി​ക്കു​മ്പോ​ൾ​ ​രോ​മ​ങ്ങ​ളി​ട​തൂ​ർ​ന്നു​ ​നി​ന്ന​ ​തൊ​മ്മി​ച്ച​ന്റെ​ ​നെ​ഞ്ചി​ലേ​ക്ക് ​ചാ​ഞ്ഞു​കി​ട​ന്നു​ ​അ​ന്ന​ക്കു​ട്ടി​ ​ത​ന്റെ​ ​ആ​കു​ല​ത​ക​ളു​ടെ​ ​കെ​ട്ട​ഴി​ച്ചു.
അ​ന്ന​കു​ട്ടി​യു​ടെ​ ​വാ​ക്കു​ക​ൾ​ക്ക് ​ചെ​വി​കൊ​ടു​ക്കാ​തെ​ ​മ​ണ​വാ​ട്ടി​യെ​ ​കാ​ണാ​ൻ​ ​പു​റ​പ്പെ​ട്ട​ ​ഉ​ത്ത​മ​ഗീ​ത​ത്തി​ലെ​ ​മ​ണ​വാ​ള​നാ​വു​ക​യി​രു​ന്നു​ ​തൊ​മ്മി​ച്ച​ന​പ്പോ​ൾ.
'​ ​എ​ന്റെ​ ​പ്രി​യേ​ ​അ​ന്ന​ക്കു​ട്ടീ.​ ​നീ​ ​എ​ത്ര​ ​സു​ന്ദ​രി​യാ​ണ്.​ ​നി​ന്റെ​ ​മാറിട​ങ്ങ​ൾ​ ​ഈ​ ​ഇ​ഞ്ചി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ​ ​മേ​യു​ന്ന​ ​ഇ​ര​ട്ട​പെ​റ്റ​ ​പ​ന്നി​ക്കു​ട്ട​ന്മാ​രെ​പ്പോ​ലെ​യാ​ണ്.​ ​ഈ​ ​പ​റ​മ്പി​ലെ​ ​ഉ​റ​വ​യാ​ണ് ​നീ.​ ​ജീ​വ​ജാ​ല​ത്തി​ന്റെ​ ​കി​ണ​ർ.​ ​ആ​യി​രം​ത​ണ്ണി​യി​ൽ​നി​ന്ന് ​ഒ​ഴു​കു​ന്ന​ ​അ​രു​വി."
തൊ​മ്മി​ച്ച​ന്റെ​ ​ഉ​ത്ത​മ​ഗീ​തം​ ​കേ​ട്ട​പ്പോ​ൾ​ ​അ​ന്ന​ക്കു​ട്ടി​ക്ക് ​ദേ​ഷ്യം​ ​വ​ന്നു.
'​തൊ​മ്മി​ച്ചാ​ ​കൈ​യെ​ടു​ത്തെ...​"​ ​ഞാ​ൻ​ ​ചോ​ദി​ച്ച​തി​ന് ​മ​റു​പ​ടി​ ​പ​റ​ഞ്ഞി​ട്ട് ​മ​തി.​ ​പി​ടി​യും​ ​വ​ലി​യു​മൊ​ക്കെ.​ ​അ​ന്ന​ക്കു​ട്ടി​ ​ദേ​ഷ്യ​ത്തോ​ടെ​ ​തൊ​മ്മി​ച്ച​ന്റെ​ ​കൈ​ ​ത​ട്ടി​മാ​റ്റി.
'​നീ​യ​ത് ​ക​ള​ ​അ​ന്നാ​മ്മേ..​ ​അ​ങ്ങ​നെ​ ​ആ​ളു​ക​ൾ​ ​ഓ​രോ​ന്ന് ​പ​റ​യും.​ ​അ​തി​ലൊ​ന്നും​ ​ഒ​രു​ ​കാ​ര്യോം​ ​ഇ​ല്ല."
'​അ​തെ​ല്ലാം​ ​സ​മ്മ​തി​ക്കാം.​ ​എ​ന്നാ​ലും​ ​നി​ങ്ങ​ളെ​ന്തി​നാ​ ​മ​നു​ഷ്യാ​ ​സ്വ​ന്തം​ ​ചേ​ട്ട​ന്റെ​ ​ഭാ​ര്യേ​ ​ത​ന്നെ​ ​കെ​ട്ടി​യെ​?​ "
'​ഓ..​ ​അ​താ​ണോ​ ​കാ​ര്യം.​ ​ഞാ​ൻ​ ​പി​ന്നെ​ ​എ​ന്നാ​ ​ചെ​യ്യ​ണം​. ​ഒ​രു​ ​പെ​ണ്ണ് ​ഒ​രു​ ​കൊ​ച്ചി​നേം​ ​കൊ​ണ്ട് ​വി​ധ​വ​യാ​യി​ ​നി​ൽ​ക്കു​ന്ന​തി​ലും​ ​ന​ല്ല​ത് ​അ​താ​ണെ​ന്ന് ​തോ​ന്നി​ ​കെ​ട്ടി.​ ​അ​ല്ലേ​ലും​ ​പ്ര​മാ​ണം​ ​അ​തു​ത​ന്നെ​യ​ല്ലേ​ ​പ​റ​യു​ന്നേ."
'​ഏ​ത് ​പ്ര​മാ​ണം​?"
'​മോ​ശെ​ടെ​ ​പ്ര​മാ​ണം.​ ​നീ​ ​വാ​യി​ച്ചി​ട്ടി​ല്ലേ.​ ​ഒ​രാ​ൾ​ ​സ​ന്താ​ന​മി​ല്ലാ​തെ​ ​മ​രി​ച്ചാ​ൽ​ ​അ​വ​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​അ​വ​ളെ​ ​സ്വീ​ക​രി​ച്ചു​ ​അ​വ​നു​വേ​ണ്ടി​ ​സ​ന്താ​ന​ങ്ങ​ളെ​ ​ഉ​ല്പാ​ദി​പ്പി​ക്ക​ണം​ ​എ​ന്ന് "
'​അ​തി​നു​ ​ഇ​വി​ടെ​ ​സ​ന്താ​നം​ ​ഉ​ണ്ട​ല്ലോ​?​ "
'​അ​തെ​ന്റെ​ ​സ​ന്താ​നം​ ​ത​ന്നാ..."
'​എ​ന്നാ​ ​പ​റ​ഞ്ഞെ​ ​?"
'​നീ​യി​തു​ ​ആ​രോ​ടും​ ​വി​ള​മ്പാ​ൻ​ ​നി​ൽ​ക്കേ​ണ്ട​ ​കേ​ട്ട​ല്ലോ..."
'​അ​ന്ന​ങ്ങ​നെ​ ​സം​ഭ​വി​ച്ചു.​ ​അ​വ​ൾ​ ​അ​ന്ന് ​എ​ന്നാ​ ​സു​ന്ദ​രി​യാ​യി​രു​ന്നു​ ​എ​ന്ന​റി​യാ​മോ.​?​ ​ഞാ​ൻ​ ​വേ​റെ​ ​കെ​ട്ടി​യാ​ലും​ ​അ​വ​ള് ​ഒ​റ്റ​യ്‌​ക്ക് ​വീ​ട്ടി​ലെ​ങ്ങ​നെ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ആ​ണൊ​രു​ത്ത​ൻ​ ​എ​ത്ര​യാ​ന്ന് ​വെ​ച്ചാ​ ​ഇ​ങ്ങ​നെ​ ​ചോ​രേം​ ​നീ​രും​ ​വെ​ച്ചോ​ണ്ട് ​ജീ​വി​ക്കു​ക.​ ​പി​ന്നെ​ ​അ​വ​ൾ​ക്കും​ ​കാ​ണ​ത്തി​ല്ലേ​ ​പൂ​തി.​ "
'​എ​ന്ത് ​പ​റ​ഞ്ഞാ​ലും​ ​ഓ​രോ​ ​ന്യാ​യം​ ​പ​റ​യാ​നു​ണ്ട്?​ "
'​എ​ന്താ​യാ​ലും​ ​കൊ​ള്ളാം.​ ​എ​നി​ക്കും​ ​പി​ള്ളേ​ർ​ക്കും​ ​ചെ​ല​വി​ന് ​ത​ന്നി​ല്ലേ​ലാ​ ​എ​ന്റെ​ ​ത​നി​ക്കൊ​ണം​ ​കാ​ണാ​ൻ​ ​പോ​കു​ന്നെ​ "
'​അ​ത് ​ഞാ​നെ​ത്ര​ ​ക​ണ്ട​താ​ടി...​ ​എ​ന്റെ​ ​അ​ന്ന​ക്കൊ​ച്ചേ...​ "
തൊ​മ്മി​ച്ച​ൻ​ ​അ​ന്ന​കു​ട്ടി​യെ​ ​ത​ന്നി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​ചേ​ർ​ത്തു​പി​ടി​ച്ചു.​ ​അ​വ​ർ​ ​വി​യ​ർ​ത്ത​ ​ഉ​പ്പു​ക​ണ​ങ്ങ​ൾ​ ​ഇ​ട​തൂ​ർ​ന്നു​ ​നി​ന്ന​ ​ഇ​ഞ്ചി​ക്കി​ട​യി​ലെ​ ​മ​ണ്ണ് ​വ​ലി​ച്ചെ​ടു​ത്തു.
കാ​ൽ​മു​ട്ടി​ൽ​ ​പ​റ്റി​പ്പി​ടി​ച്ച​ ​മ​ണ്ണ് ​ത​ട്ടി​ക്ക​ള​ഞ്ഞു​ ​മു​ണ്ടു​ ​മു​റു​ക്കി​യു​ടു​ത്ത്‌​ ​തൊ​മ്മി​ ​കി​ട​ന്നി​ട​ത്തു​നി​ന്നും​ ​എ​ഴു​ന്നേ​റ്റു.
'​അ​തെ..​ ​പി​ന്നെ​ ​തൊ​മ്മി​ച്ചാ​ ​ഒ​രു​ ​കാ​ര്യം​ ​കൂ​ടെ​ ​പ​റ​യ​ണ​മെ​ന്ന് ​ര​ണ്ടു​മൂ​ന്ന് ​ദി​വ​സ​മാ​യി​ ​ക​രു​തു​ന്നു.
രാ​രി​ച്ച​ന് ​എ​ന്നെ​ ​കാ​ണു​മ്പോ​ ​ഒ​രി​ള​ക്കം​ ​ഒ​ണ്ട്.​ ​ഒ​രു​ ​തു​റി​ച്ചു​നോ​ട്ട​വും​ ​ത​ട്ട​ലും​ ​മു​ട്ട​ലും​ ​ഒ​ക്കെ​യു​ണ്ട്.​ ​പ്രാ​യ​ത്തി​ന്റെ​ ​തെ​ള​പ്പാ​ ​അ​തു​കൊ​ണ്ടു​ ​ഞാ​ന​ങ്ങു​ ​ക​ണ്ണ​ട​യ്‌​ക്കു​ന്ന​താ.​ ​ഞാ​ൻ​ ​പ​റ​ഞ്ഞൂ​ന്നേ​ ​ഉ​ള്ളു.​ ​അ​വ​നോ​ടി​നി​ ​ചോ​ദി​ക്കു​കേം​ ​പ​റ​യു​കേം​ ​ഒ​ന്നും​ ​വേ​ണ്ട."
തൊ​മ്മി​ച്ച​ൻ​ ​ഒ​ന്നും​ ​പ​റ​യാ​തെ​ ​ക​യ്യാ​ല​യ്‌​ക്ക് ​മു​ക​ളി​ലേ​ക്ക് ​ക​യ​റി.
ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യ​ ​വ​ള്ളി​ക​ളി​ൽ​ ​പീ​ര​പ്പെ​ട്ടി​ക്ക​ക​ൾ​ ​തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ​കി​ട​ക്കു​ന്ന​ത് ​ക​ണ്ട​പ്പോ​ൾ​ ​തൊ​മ്മി​ച്ച​ന് ​ആ​യി​രം​ത​ണ്ണി​ക്ക് ​താ​ഴെ​ ​ക​ശു​മാ​വി​ന്റെ​ ​കൊ​മ്പി​ൽ​ ​തൂ​ങ്ങി​യാ​ടി​യ​ ​കു​ഞ്ഞൂ​ഞ്ഞി​നെ​ ​ഓ​ർ​മ്മ​വ​ന്നു.​ ​'​നാ​ശം..​ ​മ​നു​ഷ്യ​ന്റെ​ ​സ​മാ​ധാ​നം​ ​ക​ള​യാ​ൻ​ ​ഓ​രോ​ന്ന് ​ഉ​ണ്ടാ​യി​ക്കോ​ളും​"​ ​എ​ന്ന് ​പി​റു​പി​റു​ത്തു​കൊ​ണ്ട് ​കാ​യ​ക​ൾ​ ​ച​വി​ട്ടി​യു​ട​ച്ചു.
'​ ​എ​ന്നാ​ ​തൊ​മ്മി​ച്ചാ​ ​എ​ന്നാ​ ​പ​റ്റി​?​ "
'​ഒ​ന്നൂ​ല്ല..​ ​അ​ന്ന​യൊ​രു​ ​കാ​ര്യം​ ​ചെ​യ്യ്..​ ​തു​റ​ന്ന​ ​തെ​ങ്ങി​നെ​ല്ലാം​ ​വ​ള​മി​ട്ട് ​ക​ഴി​യു​മ്പോ​ൾ​ ​നേ​രെ​ ​വീ​ട്ടി​ലോ​ട്ട് ​പോ​രെ.​ ​കു​റ​ച്ചു​ ​കാ​പ്പി​ക്കു​രു​ ​പൊ​ടി​ക്കാ​നു​ണ്ട്.​ ​അ​മ്മ​ ​പ​റ​യാ​ൻ​ ​തു​ട​ങ്ങീ​ട്ട് ​കു​റെ​യാ​യി​. ​ഞാ​ൻ​ ​എ​പ്പോ​ഴു​മ​ത് ​മ​റ​ക്കും.​ "
'​ ​ഒ​ന്നു​കി​ൽ​ ​പ​റ​മ്പി​ൽ​ ​പ​ണി​, ​അ​ല്ലേ​ൽ​ ​വീ​ട്ടി​ൽ​ ​പ​ണി,​ ​അ​ല്ലെ​ങ്കി​ൽ​ ​നി​ങ്ങ​ടെ​ ​പ​ണി​ ​എ​ല്ലാം​ ​ഞാ​ൻ​ ​എ​ഴു​തി​വെ​യ്ക്കും​ ​കേ​ട്ടോ​?​ "
'​നീ​യി​ങ്ങ​നെ​ ​എ​ല്ലാ​ത്തി​നും​ ​ക​ണ​ക്കു​പ​റ​ഞ്ഞാ​ൽ​ ​എ​ങ്ങ​നാ..​ ​എ​ന്റെ​ ​അ​ന്ന​മ്മേ.​ ​ഞാ​ൻ​ ​പോ​യേ​ക്കു​വാ​ ​എ​നി​ക്ക് ​ഉ​ച്ച​ക​ഴി​ഞ്ഞു​ ​ഒ​ന്ന് ​ടൗ​ണി​ൽ​ ​വ​രെ​ ​പോ​ക​ണം.​ "
'​ഞാ​നൊ​ന്നും​ ​പ​റ​യു​ന്നി​ല്ലേ...​"​ ​അ​ന്ന​ക്കു​ട്ടി​ ​വ​ള​ച്ചാ​ക്കു​മെ​ടു​ത്ത് ​തെ​ങ്ങി​ന്റെ​ ​ചോ​ട്ടി​ലേ​ക്ക് ​ന​ട​ന്നു.​ ​തൊ​മ്മി​ച്ച​ൻ​ ​ചൂ​ള​മ​ടി​ച്ചു​കൊ​ണ്ടു​ ​ഇ​ട​വ​ഴി​യി​ലേ​ക്കി​റ​ങ്ങി.
അ​ന​ർ​ത്ഥ​ങ്ങ​ളു​ടെ​ ​ക​രി​മേ​ഘ​ങ്ങ​ൾ​ ​ആ​യി​രം​ത​ണ്ണി​ക്കു​മേ​ലെ​ ​അ​വ​ര​റി​യാ​തെ​ ​ഇ​രു​ണ്ടു​കൂ​ടു​ന്നു​ണ്ടാ​യി​രു​ന്നു.
ന​ല്ലൊ​രു​ ​അ​വ​സ​ര​ത്തി​നാ​യി​ ​വ​ള​രെ​ ​നാ​ളു​ക​ൾ​ ​രാ​രി​ച്ച​നു​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​ആ​യി​രം​ത​ണ്ണി​ക്കു​താ​ഴെ​യു​ള്ള​ ​പ​റ​മ്പി​ൽ​ ​കാ​ടു​തെ​ളി​ക്കു​ന്ന​ ​തി​ര​ക്കി​ലാ​യി​രു​ന്നു​ ​അ​ന്ന​ക്കു​ട്ടി.
ഉ​ച്ച​ക​ഴി​ഞ്ഞു​ ​പ​ണി​കേ​റു​ന്ന​ ​സ​മ​യം​ ​തൊ​മ്മി​ച്ച​ൻ​ ​വീ​ട്ടി​ലി​ല്ല​ ​എ​ന്നു​റ​പ്പു​വ​രു​ത്തി​ ​രാ​രി​ച്ച​ൻ​ ​പ​റ​മ്പി​ലേ​ക്ക് ​ചെ​ന്നു.​ ​ഒ​ന്ന് ​പ്ര​തി​ക​രി​ക്കാ​ൻ​പോ​ലും​ ​സ​മ​യം​ ​ന​ൽ​കാ​തെ​ ​രാ​രി​ച്ച​ൻ​ ​അ​ന്ന​കു​ട്ടി​യെ​ ​ബ​ല​മാ​യി​ ​കേ​റി​ ​പി​ടി​ച്ചു.​ ​അ​ന്ന​ക്കു​ട്ടി​ ​കു​ത​റി​മാ​റി​ ​കൈ​നീ​ട്ടി​ ​രാ​രി​ച്ച​ന്റെ​ ​ക​ര​ണം​ ​നോ​ക്കി​ ​ഒ​ന്ന് ​പൊ​ട്ടി​ച്ചു.​ ​പെ​ട്ടെ​ന്നു​ണ്ടാ​യ​ ​അ​ടി​യി​ൽ​ ​രാ​രി​ച്ച​ൻ​ ​പേ​ടി​ച്ചു​ ​പോ​യി​ .
'​ ​രാ​രി​ച്ചാ​ ​പോ​യെ..​ ​നി​ന്റെ​ ​ക​ളി​ ​കു​റ​ച്ചു​ ​കൂ​ടു​ന്നു​ണ്ട്.​ "
അ​ടി​ ​കൊ​ണ്ട​ ​ക​വി​ൾ​ ​ത​ട​വി​ക്കൊ​ണ്ട് ​രാ​രി​ച്ച​ൻ​ ​നി​ന്ന് ​വി​റ​യ്‌​ക്കു​ക​യാ​യി​രു​ന്നു.​ ​പെ​ട്ടെ​ന്നു​ണ്ടാ​യ​ ​ദേ​ഷ്യ​ത്തി​ൽ​ ​അ​ടി​ച്ചെ​ങ്കി​ലും​ ​അ​ത് ​വേ​ണ്ടാ​യി​രു​ന്നു​ ​എ​ന്ന് ​അ​ന്ന​ക്കു​ട്ടി​ക്ക് ​തോ​ന്നി.​ ​രാ​രി​ച്ച​ന്റെ​ ​ക​വി​ളി​ൽ​ ​ത​ട​വി​ക്കൊ​ണ്ട് ​അ​ന്ന​ക്കു​ട്ടി​ ​പ​റ​ഞ്ഞു.
'​പോ​ട്ട്..​ ​സാ​ര​മി​ല്ല.​ ​കൊ​ച്ച​ങ്ങ​നെ​ ​വ​ന്നോ​ണ്ട​ല്ലേ.​ ​വേ​ദ​നി​ച്ചോ​ ​?"
'​എ​നി​ക്ക് ​അ​ന്ന​കു​ട്ടി​യെ​ ​ഇ​ഷ്‌​ടാ​യോ​ണ്ട​ല്ലേ​?"
'​അ​തൊ​ക്കെ​ ​സ​മ്മ​തി​ച്ചു​ ​എ​ന്നാ​ലും​ ​കൊ​ച്ചു​ ​കാ​ണി​ച്ച​ത് ​മോ​ശ​മാ​യി​ ​പോ​യി,​ ​അ​താ​ ​ഞാ​ൻ​ ​അ​ടി​ച്ചേ​?"
'​ഞാ​ൻ​ ​അ​ന്ന​കു​ട്ടി​യെ​ ​ക​ല്യാ​ണം​ ​ക​ഴി​ക്ക​ട്ടെ​?"
അ​ന്ന​ക്കു​ട്ടി​ ​ചി​രി​ച്ചു.
'​കൊ​ച്ചെ​ന്ന​തൊ​ക്കെ​യാ​ ​ഈ​ ​പ​റ​യു​ന്നേ.​ ​ക​ല്യാ​ണം​ ​ക​ഴി​ക്കാ​നോ​?​ ​എ​ന്റെ​ ​മൂ​ത്ത​മോ​ന് ​കൊ​ച്ചി​ന്റെ​ ​പ​കു​തി​ ​പ്രാ​യ​മു​ണ്ട് ​അ​റി​യാ​മോ​?​ ​ഈ​ ​പ്രാ​യ​ത്തി​ൽ​ ​ചി​ന്തി​ക്കേ​ണ്ട​ ​കാ​ര്യ​മാ​ണോ​ ​ഇ​തൊ​ക്കെ​?​ ​ശ​രി​ക്കും​ ​കൊ​ച്ചി​നെ​ന്നാ​ ​പ​റ്റി​?​ ​കൊ​ച്ചി​ന്റെ​ ​ചാ​ച്ച​ൻ​ ​ഇ​തെ​ങ്ങാ​നും​ ​അ​റി​ഞ്ഞാ​ൽ​ ​ന​ല്ല​ ​പു​കി​ലാ​രി​ക്കും.​ ​പ​റ​ഞ്ഞി​ല്ലെ​ന്നു​ ​വേ​ണ്ട."
'​ ​ചാ​ച്ച​നോ​ട് ​ഒ​ന്നും​ ​പ​റ​യേ​ണ്ട​ ​ന​മു​ക്ക് ​എ​ങ്ങോ​ട്ടേ​ലും​ ​പോ​വാം​ ​അ​ല്ലേ.​ ​അ​ന്ന​ക്കു​ട്ടീ​ടെ​ ​വീ​ട്ടി​ൽ​ ​പോ​വാം.​ ​എ​നി​ക്ക് ​അ​ന്ന​ക്കു​ട്ടീ​ടെ​ ​കൂ​ടെ​ ​വ​ര​ണം."
'​ ​കൊ​ച്ചി​തെ​ന്ന​തൊ​ക്കെ​യാ​ ​പ​റ​യു​ന്നേ..​?​ ​എ​നി​ക്ക് ​ദേ​ഷ്യം​ ​വ​രു​ന്നു​ണ്ട് ​കേ​ട്ടോ​ ​?"
'​ ​എ​നി​ക്ക് ​അ​റി​യാം​ ​അ​ന്ന​ക്കു​ട്ടി​ക്ക് ​ആ​രു​മി​ല്ലാ​ന്ന് ​?"
'​ ​അ​തു​കൊ​ണ്ട് ​എ​ന്റെ​ ​ആ​ളാ​വാ​ൻ​ ​ആ​ണോ​ ​രാ​രി​ച്ച​ൻ​ ​വി​ചാ​രി​ക്കു​ന്നെ,​ ​കൊ​ച്ചി​ന് ​ഇ​ച്ചി​രി​ ​ബോ​ധം​ ​ഉ​ണ്ടെ​ന്നാ​ ​ഞാ​ൻ​ ​വി​ചാ​രി​ച്ചേ.​ ​ന​മ്മ​ളു​ത​മ്മി​ൽ​ ​എ​ത്ര​ ​വ​യ​സി​നു​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടെ​ന്ന​റി​യാ​മോ​?​ ​നാ​ട്ടു​കാ​ർ​ ​എ​ന്തൊ​ക്കെ​ ​പ​റ​യു​മെ​ന്ന് ​അ​റി​യാ​മോ?
അ​ങ്ങ​നെ​ ​എ​ന്തേ​ലും​ ​സം​ഭ​വി​ച്ചാ​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ​വ​ല്ല​ ​നി​ശ്ച​യോം​ ​ഉ​ണ്ടോ​?​ ​വെ​റു​തെ​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​ആ​ലോ​ചി​ക്കേ​ണ്ട.​ ​ന​മു​ക്കീ​ ​പ​റ​ച്ചി​ല് ​ഇ​വി​ടെ​ ​നി​ർ​ത്താം.​ ​ന​ല്ല​ ​മ​ഴ​ ​വ​രു​ന്നു​ണ്ട് ​വേ​ഗം​ ​പൊ​യ്ക്കോ​?​ "
രാ​രി​ച്ച​ൻ​ ​പോ​കാ​ൻ​ ​ഭാ​വി​ച്ചു​ ​ര​ണ്ടു​മൂ​ന്നു​ ​ചു​വ​ടു​ക​ൾ​ ​മു​ന്നോ​ട്ട് ​വെ​ച്ചു.
അ​തേ​ ​സ​മ​യം​ ​പെ​ട്ടെ​ന്ന് ​തി​രി​ഞ്ഞു​ ​അ​ന്ന​കു​ട്ടി​യെ​ ​കെ​ട്ടി​പ്പി​ടി​ക്കു​ക​യും​ ​ക​വി​ളു​ക​ളി​ലും​ ​ക​ഴു​ത്തി​ലും​ ​അ​മ​ർ​ത്തി​ ​ചും​ബി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​എ​ന്ത് ​ചെ​യ്യ​ണം​ ​എ​ന്ന​റി​യാ​തെ​ ​ഒ​രു​ ​നി​മി​ഷം​ ​അ​ന്ന​ക്കു​ട്ടി​ ​നി​ശ്ച​ല​യാ​യി.
പ​തി​യെ​ ​ചും​ബ​ന​ങ്ങ​ളി​ൽ​ ​നി​ശ്വാ​സ​ങ്ങ​ളു​ടെ​ ​ഉ​യ​ർ​ച്ച​താ​ഴ്‌​ച​‌​ക​ളി​ൽ​ ​മി​ഴി​ക​ള​ട​ച്ചു​ ​അ​ന്ന​ക്കു​ട്ടി​ ​രാ​രി​ച്ച​നെ​ ​നെ​ഞ്ചോ​ടു​ ​ചേ​ർ​ത്തു.​ ​മ​ഴ​ച്ചാ​റ​ലു​ക​ളു​ടെ​ ​ഈ​റ​ൻ​ ​ന​ന​വോ​ടെ​ ​പ​ര​സ്‌​പ​രം​ ​ഒ​ട്ടി​ച്ചേ​ർ​ന്നു.​ ​ആ​യി​രം​ത​ണ്ണി​യി​ൽ​ ​മ​ഴ​ ​ക​ന​ക്കു​ക​യാ​യി​രു​ന്നു.
'​ ​നാ​യി​ന്റെ​ ​മോ​നെ​ ​നി​ന്നെ​യി​ന്ന് ​കൊ​ല്ലു​മെ​ടാ...​"​ ​തൊ​മ്മി​ച്ച​ന്റെ​ ​അ​ല​ർ​ച്ച​യി​ലാ​ണ് ​അ​ന്ന​ക്കു​ട്ടി​യും​ ​രാ​രി​ച്ച​നും​ ​പ​രി​സ​ര​ബോ​ധം​ ​വീ​ണ്ടെ​ടു​ത്ത​ത്.​ ​തൊ​മ്മി​ച്ച​ൻ​ ​അ​ന്ന​കു​ട്ടി​യു​ടെ​ ​ക​വി​ളി​ൽ​ ​ആ​ഞ്ഞ​ടി​ച്ചു.
അ​ന്ന​ക്കു​ട്ടി​ ​നി​ല​ത്തു​വീ​ണു​പോ​യി.
'​ ​ച​തി​ക്കു​വാ​രു​ന്ന​ല്ലേ​ടി...​?"
തൊ​മ്മി​ച്ച​ൻ​ ​രാ​രി​ച്ച​ന്റെ​ ​ക​ഴു​ത്തി​ന് ​പി​ടി​ച്ചോ​ണ്ട് ​പ​ല്ലി​റു​മ്മി.​ ​അ​ന്ന​ക്കു​ട്ടി​ ​തൊ​മ്മി​ച്ച​ന്റെ​ ​കാ​ലി​ൽ​ ​പി​ടി​ച്ചു​ ​രാ​രി​ച്ച​നെ​ ​വി​ടാ​ൻ​ ​അ​പേ​ക്ഷി​ച്ചു.​ ​അ​ന്ന​കു​ട്ടി​യു​ടെ​ ​വാ​ക്കു​ക​ളൊ​ന്നും​ ​തൊ​മ്മി​ ​കേ​ട്ട​താ​യി​ ​ഭാ​വി​ച്ചി​ല്ല.​ ​ക​ഴു​ത്തി​ലെ​ ​പി​ടി​മു​റു​ക്കി​ ​ശ്വാ​സം​മു​ട്ടി​യ​പ്പോ​ൾ​ ​രാ​രി​ച്ച​ൻ​ ​സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് ​തൊ​മ്മി​യു​ടെ​ ​കൈ​യി​ൽ​ ​ക​ടി​ച്ചു.​ ​കൈ​ ​അ​യ​ഞ്ഞ​പ്പോ​ൾ​ ​ര​ക്ഷ​പെ​ടാ​നാ​യി​ ​രാ​രി​ച്ച​ൻ​ ​ആ​യി​രം​ത​ണ്ണി​യി​ലേ​ക്ക് ​ഓ​ടി​ക്ക​യ​റി.
തൊ​മ്മി​ച്ച​ൻ​ ​അ​ന്ന​കു​ട്ടി​യു​ടെ​ ​അ​രി​വാ​ളു​മെ​ടു​ത്തു​ ​കൊ​ല്ലു​മെ​ന്ന് ​ആ​ക്രോ​ശി​ച്ചു​ ​പി​റ​കെ​ ​ഓ​ടി.​ ​അ​ന്ന​ക്കു​ട്ടി​ ​ക​ര​ഞ്ഞു​കൊ​ണ്ട് ​ഇ​രു​വ​രു​ടെ​യും​ ​പി​റ​കെ​ ​ആ​യി​രം​ ​ത​ണ്ണി​യി​ലേ​ക്ക് ​ക​യ​റി.​ ​രാ​രി​ച്ച​ൻ​ ​തോ​ട് ​ചാ​ടി​ക്ക​ട​ന്ന് ​പാ​റ​ക്കെ​ട്ടു​ക​ളി​ൽ​ ​ച​വി​ട്ടി​ ​മു​ക​ളി​ലേ​ക്ക് ​ക​യ​റി.​ ​രാ​രി​ച്ച​നെ​ ​പി​ടി​ക്കാ​ൻ​ ​പി​റ​കെ​ ​ഓ​ടി​ക്ക​യ​റി​യ​ ​തൊ​മ്മി​ച്ച​ൻ​ ​കാ​ൽ​വ​ഴു​തി​ ​താ​ഴേ​ക്ക് ​പ​തി​ച്ചു.
താ​ഴെ​ ​പാ​റ​ക്കെ​ട്ടു​ക​ളി​ൽ​ ​ത​ല​യി​ടി​ച്ചു​ ​ചി​ത​റി​ ​ഒ​രു​ ​പി​ട​ച്ചി​ലോ​ടെ​ ​ആ​ ​ശ​രീ​രം​ ​നി​ശ്ച​ല​മാ​യി.​ ​പി​റ​കെ​ ​ഓ​ടി​ക്കി​ത​ച്ചെ​ത്തി​യ​ ​അ​ന്ന​ക്കു​ട്ടി​ ​നി​ല​വി​ളി​ച്ചു.​ ​രാ​രി​ച്ച​ൻ​ ​പാ​റ​യ്‌​ക്കു​മു​ക​ളി​ൽ​ ​നി​ന്ന് ​താ​ഴേ​ക്കി​റ​ങ്ങി​ ​അ​ന്ന​കു​ട്ടി​യെ​ ​കെ​ട്ടി​പി​ടി​ച്ചു​ ​ക​ര​ഞ്ഞു. തൊ​മ്മി​ച്ച​ന്റെ​ ​ജ​ഡം​ ​കി​ട​ക്കു​ന്നി​ട​ത്തേ​ക്ക് ​ഇ​റ​ങ്ങാ​ൻ​ ​ശ്ര​മി​ച്ച​ ​രാ​രി​ച്ച​നെ​ ​പി​ന്തി​രി​പ്പി​ച്ച് ​അ​ന്ന​ക്കു​ട്ടി​ ​രാ​രി​ച്ച​ന്റെ​ ​കൈ​ ​പി​ടി​ച്ചു​ ​മു​ള​ങ്കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ​ക​യ​റി. ഇ​ല​ച്ചാ​ർ​ത്തു​ക​ൾ​ക്കി​ട​യി​ൽ​ ​ഉ​ര​ഗ​ങ്ങ​ളെ​പ്പോ​ലെ​ ​ഇ​രു​വ​രും​ ​ഇ​ണ​ചേ​ർ​ന്നു.​ ​ആ​യി​രം​ത​ണ്ണി​യി​ലെ​ ​ഉ​റ​വ​ക​ൾ​ ​പു​ന​ർ​ജ്ജ​നി​ച്ചു.​ ​അ​വ​യെ​ല്ലാം​ ​ഒ​ഴു​കി​ ​ഒ​ന്നാ​യി. മ​ണ്ണി​ലും​ ​പു​ല്ലി​ലും​ ​പ​റ്റി​പ്പി​ടി​ച്ച​ ​ര​ക്ത​ക്ക​റ​യ​ത്ര​യും​ ​ക​ഴു​കി​ ​ഒ​രു​ ​ന​ദി​യാ​യി​ ​രൂ​പം​ ​കൊ​ണ്ട് ​തൊ​മ്മി​ച്ച​ന്റെ​ ​ശ​രീ​ര​വും​ ​വ​ഹി​ച്ചു​ ​താ​ഴേ​ക്ക് ​ഒ​ഴു​കി.​ ​ആ​യി​രം​ത​ണ്ണി​യി​ലെ​ ​ന​ന​ഞ്ഞ​ ​മ​ണ്ണി​ന​ടി​യി​ൽ​ ​പീ​ര​പ്പെ​ട്ടി​ക്ക​യു​ടെ​ ​വി​ത്തു​ക​ൾ​ക്ക് ​മു​ള​പൊ​ട്ടു​ന്ന​തു​ ​അ​വ​ര​റി​ഞ്ഞി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KATHA, WEEKLY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.