SignIn
Kerala Kaumudi Online
Thursday, 16 September 2021 9.02 PM IST

കുട്ടികളിലെ കൊവിഡ് നമ്മളറിയേണ്ടത്

ee

കൊ​വി​ഡ് രണ്ടാം​ത​രം​ഗ​ത്തി​ൽ​ ​രാ​ജ്യ​ത്തു​ട​നീ​ളം​ ​വി​വി​ധ​ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​കു​ട്ടി​ക​ൾ​ക്ക് ​രോ​ഗം​ ​ബാ​ധി​ച്ച​ത് ​ര​ക്ഷി​താ​ക്ക​ളി​ൽ​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​ഭൂ​രി​ഭാ​ഗം​ ​കു​ട്ടി​ക​ളി​ലും​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും​ ​കു​ട്ടി​ക​ൾ​ക്ക് ​രോ​ഗം​ ​വ​രാ​തെ​ ​സൂ​ക്ഷി​ക്കേ​ണ്ട​ത് ​അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ​വി​ദ​ഗ്ദ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. കൊ​വി​ഡ് ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ൾ​ക്ക് ​ന​ൽ​കേ​ണ്ട​ ​ചി​കി​ത്സ​യെ​യും​ ​പ​രി​ച​ര​ണ​ത്തെ​യും​ ​പ്ര​തി​രോ​ധ​ ​മാ​ർ​ഗ​ങ്ങ​ളെ​യും​ ​കു​റി​ച്ച് ​ശി​ശു​രോ​ഗ​ ​വി​ദ​ഗ്ദ​നും​ ​ദേ​ശീ​യ​ ​കൊ​വി​ഡ് ​ ​ടാ​സ്‌​ക് ​ഫോ​ഴ്സി​ലെ​ ​മു​തി​ർ​ന്ന​ ​അം​ഗ​വു​മാ​യ​ ​ഡോ.​ ​ന​രേ​ന്ദ്ര​ ​കു​മാ​ർ​ ​അ​റോ​റ​ ​സം​സാ​രി​ക്കു​ന്നു.

അ​ടു​ത്ത​കാ​ല​ത്ത്,​ ​കൊ​വി​ഡ് ​-​ 19​ ​ബാ​ധി​ക്കു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​താ​യി​ ​നി​ര​വ​ധി​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​കൊ​വി​ഡി​ന്റെ​ ​ര​ണ്ടാം​ ​ത​രം​ഗ​ത്തി​ൽ​ ​കു​ട്ടി​ക​ളെ​ ​കൂ​ടു​ത​ലാ​യി​ ​രോ​ഗം​ ​ബാ​ധി​ക്കു​ന്നു​വെ​ന്ന് ​ക​രു​തു​ന്നു​ണ്ടോ?
മു​തി​ർ​ന്ന​വ​രെ​ ​പോ​ലെ​ ​ത​ന്നെ​ ​കു​ട്ടി​ക​ൾ​ക്കും​ ​കൊ​വി​ഡ് ​വ​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ഒ​ടു​വി​ൽ​ ​ന​ട​ത്തി​യ​ ​സി​റോ​ ​സ​ർ​വേ​ ​അ​നു​സ​രി​ച്ച്,​ ​സ​ർ​വ്വേ​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​കു​ട്ടി​ക​ളി​ൽ​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​ശ​ത​മാ​ന​വും​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​ണ്.​ ​പ​ത്ത് ​വ​യ​സി​ൽ​ ​താ​ഴെ​ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള​ ​കു​ട്ടി​ക​ളി​ൽ​പ്പോ​ലും​ ​മ​റ്റു ​പ്രാ​യ​ത്തി​ലു​ള്ള​വ​രെ​പ്പോ​ലെ​ ​ത​ന്നെ​ ​രോ​ഗ​ബാ​ധ​ ​കാ​ണു​ന്നു.​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലു​ള്ള​ ​ക​ണ​ക്ക​നു​സ​രി​ച്ച്,​ ​ഒ​ന്നാം​ ​ത​രം​ഗ​ത്തി​ൽ​ 3​ ​മു​ത​ൽ​ 4​ ​ശ​ത​മാ​നം​ ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​ ​രോ​ഗം​ ​ബാ​ധി​ച്ചി​രു​ന്നു.​ ​ര​ണ്ടാം​ ​ത​രം​ഗ​ത്തി​ലും​ ​ഇ​തേ​ ​ശ​ത​മാ​നം​ ​ത​ന്നെ​യാ​ണ് ​കു​ട്ടി​ക​ളി​ലു​ള്ള​ ​രോ​ഗ​ബാ​ധ.​ ​എ​ന്നാ​ൽ,​ ​ഇ​ത്ത​വ​ണ​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​തി​നാ​ൽ​ ​രോ​ഗം​ ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​കൂ​ടു​ന്നു.

ee

ര​ണ്ടാം​ ​ത​രം​ഗ​ത്തി​ൽ​ ​കു​ട്ടി​ക​ളി​ൽ​ ​രോ​ഗം​ ​തീ​വ്ര​മാ​കു​ന്നു​ണ്ടോ?

ഭൂ​രി​പ​ക്ഷം​ ​കു​ട്ടി​ക​ളും​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ഇ​ല്ലാ​ത്ത​വ​രോ​ ​ഗു​രു​ത​ര​മ​ല്ലാ​ത്ത​ ​വി​ധം​ ​(​മൈ​ൽ​ഡ്)​ ​അ​സു​ഖം​ ​ബാ​ധി​ച്ച​വ​രോ​ ​ആ​ണ്.​ ​വീ​ട്ടി​ലു​ള്ള​ ​ഒ​ന്നി​ല​ധി​കം​പേ​ർ​ ​കൊവി​ഡ് ​ബാ​ധി​ത​രാ​ണെ​ങ്കി​ൽ​ ​കു​ട്ടി​ക​ൾ​ക്കും​ ​രോ​ഗം​ ​വ​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലാ​ണ്.​ ​ഭാ​ഗ്യ​വ​ശാ​ൽ,​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​മി​ക്ക​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും​ ​കു​ട്ടി​ക​ളി​ൽ,​ ​പ്ര​ത്യേ​കി​ച്ച് ​പ​ത്ത് ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​വ​രി​ൽ​ ​രോ​ഗ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​പ്ര​ക​ട​മാ​കു​ന്നി​ല്ല. അ​സു​ഖം​ ​ബാ​ധി​ച്ച​വ​രി​ലാ​ക​ട്ടെ​ ​ഗു​രു​ത​ര​മ​ല്ലാ​ത്ത​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​തും​ ​സാ​ധാ​ര​ണ​ ​ല​ക്ഷ​ണ​ങ്ങ​ളാ​യ​ ​ജ​ല​ദോ​ഷം,​ ​വ​യ​റി​ള​ക്കം​ ​എ​ന്നി​വ​യോ​ടെ​യു​ള്ള​തു​മാ​യ​ ​രോ​ഗ​ബാ​ധ​യാ​ണ് ​പൊ​തു​വേ​ ​കാ​ണു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​ജ​ന്മ​നാ​ ​ഉ​ള്ള​ ​ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ,​ ​പ്ര​മേ​ഹം,​ ​ആ​സ്‌​ത്‌​മ,​ ​കാ​ൻ​സ​ർ,​ ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ൽ​ ​രോ​ഗ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​കു​റ​ഞ്ഞ​ ​കു​ട്ടി​ക​ൾ​ ​തു​ട​ങ്ങി​യ​വ​രി​ൽ​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലാ​ണ്.​ ​കൊ​വി​ഡ് ​-19​ ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ ​തി​ക​ഞ്ഞ​ ​ശ്ര​ദ്ധ​ ​പു​ല​ർ​ത്ത​ണം.​ ​രോ​ഗ​ബാ​ധ​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​ആ​ഴ്‌​ച​യി​ലോ​ ​അ​തി​നു​ ​ശേ​ഷ​മോ​ ​ആ​ണ് ​കു​ട്ടി​ക​ളി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പ​ല​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ഉ​ണ്ടാ​കു​ന്ന​താ​യി​ ​ക​ണ്ടു​വ​രു​ന്ന​ത്.​ ​ര​ണ്ടാം​ ​ത​രം​ഗ​ത്തി​ൽ​ ​കു​ട്ടി​ക​ളെ​ ​കൂ​ടു​ത​ലാ​യി​ ​കൊ​വി​ഡ് ​ബാ​ധി​ക്കു​ന്നു​വെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​തെ​ളി​വു​ക​ൾ​ ​ഒ​ന്നു​മി​ല്ല.​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​രോ​ഗം​ ​ബാ​ധി​ക്കു​ന്ന​തി​നാ​ൽ​ ​രോ​ഗം​ ​പി​ടി​പെ​ടു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​കൂ​ടു​ന്നു​ ​എ​ന്നേ​യു​ള്ളു.
മു​തി​ർ​ന്ന​വ​രു​ടെ​ ​കൊ​വി​ഡ് ​ചി​കി​ത്സ​യി​ൽ​ ​നി​ന്ന് ​കു​ട്ടി​ക​ളു​ടെ​ ​ചി​കി​ത്സ​ ​എ​ങ്ങ​നെ​യാ​ണ് ​വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്?
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​പ്ര​ക​ട​മ​ല്ലാ​ത്ത​ ​കു​ട്ടി​ക​ൾ​ക്ക് ​ഞ​ങ്ങ​ൾ​ ​ഒ​രു​ ​മ​രു​ന്നും​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ന്നി​ല്ല.​ ​ഗു​രു​ത​ര​മ​ല്ലാ​ത്ത​ ​(​മൈ​ൽ​ഡ്)​ ​രോ​ഗ​ബാ​ധ​യു​ള്ള​വ​ർ​ക്ക് ​പ​നി​യും​ ​അ​നു​ബ​ന്ധ​ ​ല​ക്ഷ​ണ​ങ്ങ​ളും​ ​കു​റ​യ്‌​ക്കു​ന്ന​തി​നാ​യി​ ​പാ​ര​സെ​റ്റ​മോ​ൾ​ ​ന​ൽ​കു​ന്നു.​ ​വ​യ​റി​ള​ക്കം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​നി​ർ​ജ​ലീ​ക​ര​ണം​ ​ത​ട​യു​ന്ന​തി​നാ​യി​ ​ഒ.​ആ​ർ.​ എ​സും​ ​ധാ​രാ​ള​മാ​യി​ ​പാ​നീ​യ​ങ്ങ​ൾ​ ​കു​ടി​ക്കാ​നും​ ​നി​ർ​ദേ​ശി​ക്കു​ന്നു.​ ​ഇ​തി​നേ​ക്കാ​ൾ​ ​തീ​വ്ര​വും​ ​(​മോ​ഡ​റേ​റ്റ്)​ ​ഗു​രു​ത​ര​വും​ ​(​സി​വി​യ​ർ​)​ ​ആ​യ​ ​അ​വ​സ്ഥ​ക​ളി​ൽ​ ​ചി​കി​ത്സ​ ​മു​തി​ർ​ന്ന​വ​രു​ടേ​ത് ​പോ​ലെ​ ​ത​ന്നെ​ ​ആ​യി​രി​ക്കും​. ​കു​ട്ടി​ക​ളി​ൽ​ ​ശ്വാ​സ​ ​ത​ട​സം,​ ​വ​ർ​ദ്ധി​ച്ച​ ​ശ്വ​സ​ന​നി​ര​ക്ക്,​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​തി​നെ​പ്പോ​ലും​ ​ത​ട​സ​പ്പെ​ടു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ശ​ക്ത​മാ​യ​ ​ചു​മ,​ ​ഓ​ക്‌​സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​യ​ൽ​ ​(​ഹൈ​പ്പോ​ക്‌​സി​യ​),​ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​ ​പ​നി,​ ​സാ​ധാ​ര​ണ​മ​ല്ലാ​ത്ത​ ​ല​ക്ഷ​ണ​ങ്ങ​ളാ​യ​ ​തൊ​ലി​യി​ലെ​ ​ത​ടി​പ്പ്,​ ​അ​മി​ത​മാ​യ​ ​ഉ​റ​ക്കം​/​ഉ​റ​ക്കം​ ​തൂ​ങ്ങ​ൽ​ ​എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ​ ​ഉ​ട​ൻ​ ​ഡോ​ക്‌​ട​റെ​ ​കാ​ണു​ക.
കു​ട്ടി​ക​ളി​ലെ​ ​കൊ​വി​ഡാ​ന​ന്ത​ര​ ​ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് ​വി​ശ​ദീ​ക​രി​ക്കാ​മോ?
കൊ​വി​ഡ് 19​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​അ​വ​സ്ഥ​ ​ചി​ല​ ​കു​ട്ടി​ക​ളി​ൽ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​കൊവി​ഡാ​ന​ന്ത​ര​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കാം.​ ​ഇ​തു​വ​രെ​ ​ബാ​ധി​ച്ചി​ട്ടേ​യി​ല്ലാ​ത്ത​ ​പ്ര​മേ​ഹം,​ ​ഹൈ​പ്പ​ർ​ ​ടെ​ൻ​ഷ​ൻ​ ​എ​ന്നി​വ​ പോ​ലു​ള്ള​ ​രോ​ഗ​ങ്ങ​ളും​ ​കൊവി​ഡ് ​ഭേ​ദ​പ്പെ​ട്ട് ​മൂ​ന്നു​ ​മു​ത​ൽ​ ​ആ​റ് ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​പോ​ലും​ ​പി​ടി​പെ​ടാം.​ ​ഗു​രു​ത​ര​മാ​യ​ ​കൊ​റോ​ണ​യി​ൽ​ ​നി​ന്ന് ​മു​ക്ത​രാ​യ​ ​കു​ട്ടി​ക​ളു​ടെ​ ​ര​ക്ഷി​താ​ക്ക​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​ഡോ​ക്ട​റു​മാ​യി​ ​ബ​ന്ധം​ ​പു​ല​ർ​ത്തി​ ​കു​ട്ടി​യു​ടെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​നി​രീ​ക്ഷി​ക്ക​ണം.

ee

കു​ട്ടി​ക്ക് ​കൊ​വി​ഡ് ​​ ​ബാ​ധി​ക്കു​ക​യും​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ​അ​സു​ഖം​ ​ഇ​ല്ലാ​തി​രി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​കു​ഞ്ഞി​നെ​ ​എ​ങ്ങ​നെ​യാ​ണ് ​പ​രി​ച​രി​ക്കു​ക​?​ ​കു​ട്ടി​യെ​ ​പ​രി​ച​രി​ക്കു​ന്ന​യാ​ൾ​ ​രോ​ഗം​ ​വ​രാ​തി​രി​ക്കാ​ൻ​ ​എ​ന്തെ​ല്ലാം​ ​മു​ൻ​ക​രു​ത​ൽ​ ​എ​ടു​ക്ക​ണം?
കു​ടും​ബ​ത്തി​ന് ​പു​റ​ത്തു​ള്ള​ ​ആ​രി​ൽ​ ​നി​ന്നെ​ങ്കി​ലും​ ​കു​ട്ടി​ക്ക് ​അ​സു​ഖം​ ​പ​ക​രു​ക​യാ​ണെ​ങ്കി​ൽ​ ​ഇ​ങ്ങ​നെ​ ​സം​ഭ​വി​ക്കാം.​ ​ആ​ദ്യ​മാ​യി​ ​കു​ടും​ബ​ത്തി​ലെ​ ​എ​ല്ലാ​വ​രും​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക.​ ​കു​ട്ടി​യെ​ ​പ​രി​ച​രി​ക്കു​ന്ന​യാ​ൾ​ ​സാ​ദ്ധ്യ​മാ​യ​ ​എ​ല്ലാ​ ​പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും​ ​സ്വീ​ക​രി​ക്ക​ണം.​ ​ഇ​ര​ട്ട​ ​മാ​സ്‌​ക്,​ ​ഫേ​സ് ​ഷീ​ൽ​ഡ്,​ ​ഗ്ലൗ​സ് ​എ​ന്നി​വ​ ​കു​ട്ടി​യെ​ ​ശു​ശ്രൂ​ഷി​ക്കു​മ്പോ​ൾ​ ​ധ​രി​ക്കു​ക.​ ​ഡോ​ക്‌​ട​റു​ടെ​ ​മാ​ർ​ഗ​നി​ർ​ദേ​ശ​വും​ ​മേ​ൽ​നോ​ട്ട​വും​ ​അ​നു​സ​രി​ച്ചാ​വ​ണം​ ​പ​രി​ച​ര​ണം.​ ​കു​ട്ടി​യും​ ​പ​രി​ച​രി​ക്കു​ന്ന​യാ​ളും​ ​കു​ടും​ബ​ത്തി​ലെ​ ​മ​റ്റു​ള്ള​വ​രി​ൽ​ ​നി​ന്നും​ ​സ്വ​യം​ ​ഐ​സൊ​ലേ​റ്റ് ​ചെ​യ്യു​ക.‌
ന​വ​ജാ​ത​ ​ശി​ശു​ക്ക​ളു​ടെ​ ​അ​മ്മ​മാ​ർ​ക്ക് ​രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ൽ​ ​കു​ട്ടി​ക്ക് ​എ​ങ്ങ​നെ​ ​രോ​ഗം​ ​വ​രാ​തെ​ ​നോ​ക്കാം?
ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൊവി​ഡ് ​പോ​സി​റ്റീ​വ് ​അ​ല്ലാ​ത്ത​ ​ഒ​രാ​ൾ​ ​കു​ഞ്ഞി​നെ​ ​പ​രി​ച​രി​ക്ക​ണം.​ ​എ​ന്നാ​ൽ,​ ​മു​ല​പ്പാ​ൽ​ ​ശേ​ഖ​രി​ച്ച് ​കു​ഞ്ഞി​ന് ​ല​ഭ്യ​മാ​ക്ക​ണം.​ ​കു​ട്ടി​യു​ടെ​ ​ശ​രി​യാ​യ​ ​വ​ള​ർ​ച്ച​യ്‌​ക്കും​ ​ആ​രോ​ഗ്യ​ത്തി​നും​ ​വി​കാ​സ​ത്തി​നും​ ​മു​ല​പ്പാ​ൽ​ ​അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.​ ​കൊ​റോ​ണ​ ​ബാ​ധി​ച്ച​ ​അ​മ്മ​യു​ടെ​ ​മു​ല​പ്പാ​ലി​ൽ​ ​കൊ​റോ​ണ​ ​വൈ​റ​സി​നെ​തി​രേ​യു​ള്ള​ ​ആ​ന്റി​ബോ​ഡി​ക​ൾ​ ​ഉ​ണ്ട്.​ ​മ​റ്റാ​രും​ ​കു​ഞ്ഞി​നെ​ ​നോ​ക്കാ​ൻ​ ​ഇ​ല്ലെ​ങ്കി​ൽ​ ​അ​മ്മ​ ​ഡ​ബി​ൾ​ ​മാ​സ്‌​കും​ ​ഫേ​സ് ​ഷീ​ൽ​ഡും​ ​ധ​രി​ക്കു​ക​യും​ ​കൈ​ക​ൾ​ ​ഇ​ട​യ്‌​ക്കി​ടെ​ ​ക​ഴു​കു​ക​യും​ ​ചു​റ്റു​പാ​ടു​ക​ൾ​ ​അ​ണു​ ​വി​മു​ക്ത​മാ​ക്കു​ക​യും​ ​വേ​ണം.
മു​തി​ർ​ന്ന​വ​ർ​ക്ക് ​രോ​ഗ​ ​പ്ര​തി​രോ​ധ​ത്തി​നാ​യി​ ​കൊ​വി​ഡി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​ജീ​വി​ത​ശൈ​ലി​യു​ണ്ട്.​ ​എ​ന്നാ​ൽ,​ ​കു​ട്ടി​ക​ളെ​ ​ന​മു​ക്ക് ​എ​ങ്ങ​നെ​ ​സു​ര​ക്ഷി​ത​രാ​ക്കാം?
മു​തി​ർ​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി​ ​കൊ​വി​ഡി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​ജീ​വി​ത​ശൈ​ലി​ ​(​കൊ​വി​ഡ് ​അ​പ്രോപ്പി​യേ​റ്റ് ​ബി​ഹേ​വി​യ​ർ​)​ ​പാ​ലി​ക്കാം.​ ​ര​ണ്ട് ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ ​മാ​സ്‌​ക് ​ധ​രി​ക്കു​ന്ന​ത് ​ശു​പാ​ർ​ശ​ ​ചെ​യ്യു​ന്നി​ല്ല.​ ​ര​ണ്ടു​ ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​മാ​സ്‌​ക് ​ധ​രി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ​ഞ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്.​ അ​തു​കൊ​ണ്ട്,​ ​അ​വ​ർ​ ​വീ​ടി​ന​ക​ത്ത് ​ത​ന്നെ​ ​ആ​യി​രി​ക്കു​ന്ന​താ​ണ് ​ഉ​ചി​തം.​ ​അ​തേ​സ​മ​യം,​ ​കാ​യി​ക​മാ​യി​ ​മു​ഴു​കു​ന്ന​ ​ക​ളി​ക​ളി​ൽ​ ​അ​വ​ർ​ ​ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ ​കു​ട്ടി​ക​ളു​ടെ​ ​ശാ​രീ​രി​ക,​​ ​മാ​ന​സി​ക​ ​വ​ള​ർ​ച്ച​യി​ൽ​ ​ആ​ദ്യ​ ​അ​ഞ്ചു​വ​ർ​ഷം​ ​നി​ർ​ണാ​യ​ക​മാ​ണ്.​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​കാ​ര്യം,​ ​പ​തി​നെ​ട്ടു​ ​വ​യ​സി​നു​ ​മു​ക​ളി​ലു​ള്ള​ ​എ​ല്ലാ​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള​ ​വാ​ക്‌​സീ​ൻ​ ​സ്വീ​ക​രി​ക്ക​ണം​ ​എ​ന്ന​താ​ണ്.​ ​മു​തി​ർ​ന്ന​വ​ർ​ ​സു​ര​ക്ഷി​ത​രാ​യാ​ൽ​ ​കു​ട്ടി​ക​ളും​ ​സു​ര​ക്ഷി​ത​രാ​യി​ ​നി​ല​നി​ൽ​ക്കും.​ ​മു​ല​യൂ​ട്ടു​ന്ന​ ​അ​മ്മ​മാ​രി​ലും​ ​വാ​ക്‌​സി​ൻ​ ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​അ​തി​നാ​ൽ,​ ​അ​വ​രും​ ​വാ​ക്‌​സി​ൻ​ ​എ​ടു​ക്ക​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, WEEKLY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.