ടോക്യോ : ഒളിമ്പിക്സിൽ പി.വി. സിന്ധുവിന് ചരിത്രനേട്ടം. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു വെങ്കലം നേടി. . ചൈനീസ് താരം ചൈനയുടെ ഹി ബിങ് ജിയാവോയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്.
സ്കോർ: 21-13,21-15 ഇതോടെ തുടർച്ചയായി രണ്ടു ഒളിമ്പിക്സിലും മെഡൽ നേടിയ താരമായി പി വി.സിന്ധു. കഴിഞ്ഞ ഒളിംപിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്.
നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്. സൈനാ നേവാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 2016 റിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം വെള്ളി നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |